ദുബായ്: ലോകകപ്പ് ഫൈനല്‍ വിവാദത്തിന് കാരണമായ ബൗണ്ടറി നിയമം ഐ സി സി ഒഴിവാക്കുന്നു. സെമികളിലും ഫൈനലുകളിലും സൂപ്പര്‍ ഓവര്‍ ടൈ ആവുകയാണെങ്കില്‍ വിജയിയെ കണ്ടെത്തും വരെ ഇനി മുതല്‍ സൂപ്പര്‍ ഓവര്‍ തുടരും. നേരത്തെ കൂടുതല്‍ ബൗണ്ടറി അടിച്ച ടീമിനെ വിജയിയായി പ്രഖ്യാപിക്കുന്നതായിരുന്നു നിയമം.
ലോകകപ്പ് ഫൈനല്‍ വിവാദത്തിന് ശേഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ബൗണ്ടറി നിയമം ഒഴിവാക്കിയത്. ദുബായില്‍ നടന്ന ബോര്‍ഡ് യോഗത്തിലാണ് നിയമം എടുത്ത് കളയാനുള്ള തീരുമാനം ഐ സി സി സ്വീകരിച്ചത്. ഐസിസി ടൂര്‍ണമെന്‍റില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മത്സരങ്ങള്‍ ടൈ ആകുകയാണെങ്കില്‍ മത്സര ഫലം ടൈ ആയി തന്നെ പ്രഖ്യാപിക്കും. സെമി ഫൈനല്‍ മത്സരങ്ങളില്‍ സൂപ്പര്‍ ഓവര്‍ ടൈ ആവുകയാണെങ്കില്‍ ഇനിമുതല്‍ വിജയിയെ കണ്ടെത്തും വരെ സൂപ്പര്‍ ഓവര്‍ തുടരും.
ഇംഗ്ലണ്ടും ന്യുസിലണ്ടും ഏറ്റുമുട്ടിയ ലോകകപ്പ് ഫൈനല്‍ ടൈ ആയതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് പോയിരുന്നു. എന്നാല്‍ സൂപ്പര്‍ ഓവറും ടൈ ആയതോടെ ബൗണ്ടറികള്‍ കൂടുതല്‍ നേടിയതിന്റെ ആനുകൂല്യത്തില്‍ ഇംഗ്ലണ്ടിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് ഇത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…