Friday, May 17, 2024
spot_img

ലോകകപ്പ് ക്രിക്കറ്റ് ഫൈനലിലെ വിവാദ ബൗണ്ടറി നിയമം പിന്‍വലിച്ച് ഐ സി സി

ദുബായ്: ലോകകപ്പ് ഫൈനല്‍ വിവാദത്തിന് കാരണമായ ബൗണ്ടറി നിയമം ഐ സി സി ഒഴിവാക്കുന്നു. സെമികളിലും ഫൈനലുകളിലും സൂപ്പര്‍ ഓവര്‍ ടൈ ആവുകയാണെങ്കില്‍ വിജയിയെ കണ്ടെത്തും വരെ ഇനി മുതല്‍ സൂപ്പര്‍ ഓവര്‍ തുടരും. നേരത്തെ കൂടുതല്‍ ബൗണ്ടറി അടിച്ച ടീമിനെ വിജയിയായി പ്രഖ്യാപിക്കുന്നതായിരുന്നു നിയമം.

ലോകകപ്പ് ഫൈനല്‍ വിവാദത്തിന് ശേഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ബൗണ്ടറി നിയമം ഒഴിവാക്കിയത്. ദുബായില്‍ നടന്ന ബോര്‍ഡ് യോഗത്തിലാണ് നിയമം എടുത്ത് കളയാനുള്ള തീരുമാനം ഐ സി സി സ്വീകരിച്ചത്. ഐസിസി ടൂര്‍ണമെന്‍റില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മത്സരങ്ങള്‍ ടൈ ആകുകയാണെങ്കില്‍ മത്സര ഫലം ടൈ ആയി തന്നെ പ്രഖ്യാപിക്കും. സെമി ഫൈനല്‍ മത്സരങ്ങളില്‍ സൂപ്പര്‍ ഓവര്‍ ടൈ ആവുകയാണെങ്കില്‍ ഇനിമുതല്‍ വിജയിയെ കണ്ടെത്തും വരെ സൂപ്പര്‍ ഓവര്‍ തുടരും.

ഇംഗ്ലണ്ടും ന്യുസിലണ്ടും ഏറ്റുമുട്ടിയ ലോകകപ്പ് ഫൈനല്‍ ടൈ ആയതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് പോയിരുന്നു. എന്നാല്‍ സൂപ്പര്‍ ഓവറും ടൈ ആയതോടെ ബൗണ്ടറികള്‍ കൂടുതല്‍ നേടിയതിന്റെ ആനുകൂല്യത്തില്‍ ഇംഗ്ലണ്ടിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് ഇത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Related Articles

Latest Articles