രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ഓൾറൗണ്ടർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം കയ്യടക്കി ഇന്ത്യൻ താരം രവീന്ദ്ര ജഡേജ. ഇതിന് മുമ്പ് 2017 ആഗസ്തിൽ ഒരാഴ്ച്ചക്കാലം ജഡേജ ഒന്നാം സ്ഥാനത്തിരുന്നിരുന്നു. നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന വെസ്റ്റിൻഡീസിന്റെ ജേസൺ ഹോൾഡറാണ് രണ്ടാമത്.
റാങ്കിങില്‍ മുന്നേറ്റം നടത്താന്‍ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലി, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് എന്നിവര്‍ക്കും സാധിച്ചിട്ടുണ്ട്. ബാറ്റർമാരിൽ ഇന്ത്യൻ താരം വിരാട് കോലിയാണ് ഏറ്റവും മുന്നിലുള്ള താരം. 763 റേറ്റിംഗുള്ള താരം പട്ടികയിൽ അഞ്ചാമതാണ്. രണ്ട് പോയിൻ്റ് വ്യത്യാസത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ ആറാമതും 723 റേറ്റിംഗുമായി വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് 10ആം സ്ഥാനത്തുമാണ്.
മൊഹാലി ടെസ്റ്റില്‍ വിസ്‌മയ പ്രകടനം പുറത്തെടുക്കുകയായിരുന്നു രവീന്ദ്ര ജഡേജ. 228 പന്തില്‍ പുറത്താവാതെ 175* റണ്‍സ് നേടുകയും ഒമ്പത് വിക്കറ്റ് വീഴ്ത്തുകയും ചെയ്‌ത ജഡേജയായിരുന്നു മത്സരത്തിലെ താരം. രണ്ട് ഇന്നിംഗ്‌സിലുമായി 87 റണ്‍സിനാണ് ജഡേജയുടെ ഒന്‍പത് വിക്കറ്റ് പ്രകടനം.
റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച . രാജ്യത്തിന്റെ വടക്കൻ മേഖലകളായ തബൂക്ക്,…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. രാജ്ബാരി ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ ഇസ്‌ലാമിസ്റ്റുകളുടെ ആക്രമണത്തിൽ 29 വയസ്സുള്ള ഹിന്ദു…
ദില്ലി : ഭാരതത്തിന്റെ പ്രതിരോധ കരുത്ത് ലോകത്തിന് മുന്നിൽ വിളിച്ചോതിക്കൊണ്ട് ഐ.എൻ.എസ്. അരിഘട്ട് (INS Arighaat) ആണവ അന്തർവാഹിനിയിൽ നിന്ന്…
ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. തലയ്ക്ക് 1.1 കോടി രൂപ ഇനാം…
തിരുവനന്തപുരം കോർപറേഷനിലെ മേയർ , ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. വി വി രാജേഷ് മേയർ സ്ഥാനത്തേക്കും…
ബംഗ്ലാദേശ് ഇടക്കാല സർക്കാരിൽനിന്ന് ഉപദേശകർ കൂട്ടത്തോടെ രാജിവെക്കുന്നത് സർക്കാരിനെ വലിയ പ്രതിസന്ധിയിലാക്കുന്നു. സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസിന്റെ പ്രത്യേക ഉപദേഷ്ടാവ്…