നോട്ടിങ്ങാം: ലോകകപ്പില്‍ ഇന്ന് നടക്കേണ്ട ഇന്ത്യ ന്യൂസിലാൻഡ് മത്സരത്തിൽ മഴ ജയിച്ചു. ടോസ് ഇടാൻ പോലും സമ്മതിക്കാതെ മഴ കളിച്ചപ്പോൾ അമ്പയർമാർ ഇന്ത്യ-കീവീസ് ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ ഇരുടീമുകൾക്കും ഓരോ പോയിന്‍റ് വീതം ലഭിച്ചു. നോട്ടിങ്ങാമിലെ ട്രെന്‍റ് ബ്രിഡ്ജ് സ്റ്റേഡിയത്തില്‍ മഴ ഒഴിയാതിരുന്നതോടെ ഒരൊറ്റ പന്ത് പോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്.
ഈ ലോകകപ്പില്‍ മഴ മൂലം ഉപേക്ഷിച്ച നാലാം മത്സരമാണിത്. ഇതിനുമുൻപ് നടന്ന ഒരു ലോകകപ്പിലും ഇത്രയും മത്സരങ്ങള്‍ ഉപേക്ഷിച്ച ചരിത്രമില്ല. മത്സരങ്ങൾ മുടങ്ങുന്നത് പതിവായതോടെ സെമിഫൈനലിസ്റ്റുകളേയും ഫൈനലിസ്റ്റുകളേയും തീരുമാനിക്കുന്നതിൽ പ്രതിസന്ധി ഉടലെടുക്കാൻ സാധ്യതയുണ്ട്.
മത്സരം ഉപേക്ഷിച്ചതോടെ ഈ ലോകകപ്പിൽ ആരോടും തോൽക്കാത്തവരെന്ന പരിവേഷം ഇന്ത്യയും ന്യൂസീലന്‍ഡും നിലനിർത്താനായി. ആദ്യത്തെ മൂന്നു കളികളും ജയിച്ച ന്യൂസീലൻഡ് ഏഴു പോയിന്‍റുമായി ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ, ഇന്ത്യ മൂന്നു കളികളിൽനിന്നും അഞ്ചു പോയിന്‍റുമായി മൂന്നാം സ്ഥാനത്തേക്കു കയറി.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…