കോയമ്പത്തൂര്‍: നല്ല ഭക്ഷണം വിളമ്പുക എന്നതുപോലെ പാവങ്ങളുടെ വിശപ്പടക്കാൻ കഴിയുന്നതും വലിയ കാര്യമാണ്. കോയമ്പത്തൂരിലെ ഇഡ്ഡലി അമ്മൂമ്മയും ചെയ്യുന്നത് ഇതേ കാര്യമാണ്. വര്‍ഷങ്ങളായി ഒരു രൂപയ്ക്ക് സ്വാദിഷ്ടവും വൃത്തിയുമുള്ള ഇഡ്ഡലി വില്‍ക്കുകയാണ് എം. കമ്മലത്താള് എന്ന ഇഡ്ഡലി അമ്മൂമ്മ. പതിനഞ്ച് വര്‍ഷമായി അമ്മൂമ്മ ഈ വിലയ്ക്ക് തന്നെയാണ് ഇഡ്ഡലി വില്‍ക്കുന്നത്. ഈയിടയ്ക്ക് ഇതോടൊപ്പം ചെറിയ രീതിയില്‍ ബോണ്ടയുടെ വില്‍പ്പനയും ആരംഭിച്ചിട്ടുണ്ട് . രണ്ടര രൂപയാണ് ബോണ്ടയുടെ വില.
എന്നും രാവിലെ അഞ്ച് മണിക്ക് എണീറ്റ് ആട്ടുകല്ലില്‍ അരച്ചെടുത്ത ഇഡ്ഡലി മാവ് കൊണ്ട് ഇഡ്ഡലിയും പിന്നെ അതിനൊത്തൊരു ചട്നിയും തയ്യാറാക്കും. ആറ് മണിക്ക് ആരംഭിക്കുന്ന കച്ചവടം മാവ് തീരുന്നത് വരെ നീളും. എത്ര ഇഡ്ഡലി ഉണ്ടാക്കുന്നുവെന്ന് അമ്മൂമ്മയ്ക്ക് അറിയില്ല. എട്ടു കിലോ അരിയാണ് ദിവസവും ഉപയോഗിക്കുന്നതെന്ന് മാത്രം അറിയാം. 84 വയസ്സായെങ്കിലും എല്ലാ പണിയും തനിയെ ചെയ്താലേ അമ്മൂമ്മയ്ക്ക് തൃപ്തിയുള്ളു.
സാധാരണ ഇഡ്ഡലി പാത്രത്തില്‍ തയ്യാറാക്കുന്ന ഈ ഇഡ്ഡലിക്കൊപ്പം സ്നേഹവും വിളമ്പുന്ന അമ്മൂമ്മയ്ക്ക് ഇതെല്ലാം സന്തോഷം. ഇപ്പോഴും ഗ്യാസ് ഉപയോഗിക്കാന്‍ അറിയില്ലെന്നാണ് അമ്മൂമ്മ പറയുന്നത്. അതിനാൽ വിറകടുപ്പിലാണ് പാചകം. പാവങ്ങള്‍ക്ക് ഒരു നേരത്തെ ഭക്ഷണമെങ്കിലും തന്നെ കൊണ്ട് വിലകുറച്ച് നല്കാനാവുന്നുണ്ടല്ലോ എന്ന് തൃപ്തി മാത്രമാണ് ഈ അമ്മൂമ്മയ്ക്ക്.
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…
ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…
കൊച്ചി: ചേരാനല്ലൂരിൽ മഞ്ഞളി സ്വദേശി ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ 17-കാരനായ പ്രതിക്ക് ജുവനൈൽ ജസ്റ്റിസ് ബോർഡ് ജാമ്യം അനുവദിച്ച വാർത്ത…