റാഷിദ് അൽവി
ദില്ലി : അനധികൃതമായി നിർമിച്ച മസ്ജിദുകൾ പൊളിക്കണമെന്ന് ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടാൽ രാജ്യത്ത് ആഭ്യന്തരയുദ്ധമുണ്ടാകുമെന്ന ഭീഷണിയുമായി കോൺഗ്രസ് നേതാവ് റാഷിദ് അൽവി. ഉത്തരകാശിയിൽ നിർമാണത്തിലിരിക്കുന്ന മസ്ജിദിനെതിരെ നടന്ന പ്രതിഷേധത്തെ പരാമർശിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലീം രാജ്യങ്ങളിൽ ഹിന്ദു ക്ഷേത്രങ്ങൾ നിർമ്മിക്കപ്പെടുമ്പോൾ ഇന്ത്യയിൽ മുസ്ലീം പള്ളികൾ ലക്ഷ്യമിടപ്പെടുന്നു എന്നാണ് അൽവിയുടെ അവകാശവാദം., “ഇത് തുടരാനാവില്ല. പ്രത്യാഘാതങ്ങളില്ലാതെ ദീർഘകാലം ഇത്തരം നടപടികൾ രാജ്യത്തെ ആഭ്യന്തരയുദ്ധത്തിലേക്ക് തള്ളിവിടുകയാണ്.”- അൽവി പറഞ്ഞു. ബിജെപി എക്കാലവും അധികാരത്തിൽ തുടരില്ലെന്നും റാഷിദ് അൽവിയും ഭീഷണി മുഴക്കി.
അതേസമയം രാജ്യത്ത് അനധികൃത പള്ളികളുടെ നിർമ്മാണത്തിനെതിരെ പ്രതിഷേധങ്ങൾ രൂക്ഷമാകുകയാണ്. നേരത്തെ പ്രതിഷേധത്തെ തുടർന്ന് ഷിംലയിലെ സഞ്ജൗലിയിലെ മസ്ജിദ് അനധികൃത നിർമ്മാണമാണെന്ന് മസ്ജിദ് അധികൃതർ സമ്മതിക്കുകയും സ്വയം പൊളിച്ചുമാറ്റുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
ആഗോളതലത്തിൽ ആർക്കും ഭാരതത്തിന് മേൽ അനാവശ്യ നിബന്ധനകൾ അടിച്ചേൽപ്പിക്കാൻ കഴിയാത്തവിധം ശക്തവും പ്രാപ്തവും സ്വയംപര്യാപ്തവുമായ രാഷ്ട്രമായി ഭാരതം വളരണമെന്ന് ഉപരാഷ്ട്രപതി…
ജി-20 ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ പങ്കാളിത്തം തടയാനുള്ള ബ്രിട്ടന്റെ നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി മോസ്‌കോ. പുടിന് ഉച്ചകോടിയിൽ…
നിരോധിത സംഘടനയായ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്-യാസിൻ മാലിക് വിഭാഗം) പുനരുജ്ജീവിപ്പിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ രണ്ട് പ്രതികളുടെ…
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) രംഗത്തെ തന്ത്രപ്രധാന സാങ്കേതികവിദ്യകളും വിതരണശൃംഖലകളും സംരക്ഷിക്കാൻ ഭാരതവും അമേരിക്കയും ഉൾപ്പെടെ പത്ത് രാജ്യങ്ങൾ സാൻ ഫ്രാൻസിസ്കോ…
ബി.എൽ.എം നിക്ഷേപ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും…
ഇറാന്റെ സൈനികശേഷി പൂർണമായും തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കയുടെയും…