India

‘ഭഗവദ് ഗീത സ്കൂളുകളിൽ പഠിപ്പിക്കുന്നുണ്ടെങ്കിൽ ബൈബിളും ഖുർആനും കൂടി പഠിപ്പിയ്ക്കണം’;നിർദ്ദേശവുമായി കത്തോലിക്കാ ബോര്‍ഡ്

ഗാന്ധിനഗർ: ഭഗവദ് ഗീത സ്കൂളുകളിൽ പഠിപ്പിക്കുന്നുണ്ടെങ്കിൽ ബൈബിളും ഖുർആനും കൂടി പഠിപ്പിയ്ക്കണമെന്ന നിർദ്ദേശവുമായി കത്തോലിക്കാ ബോര്‍ഡ് രംഗത്ത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന് എഴുതിയ കത്തിലാണ് ഇക്കാര്യം ബോര്‍ഡ് വ്യക്തമാക്കിയത്.

‘2022-23 വിദ്യാഭ്യാസ വര്‍ഷത്തില്‍ ഗുജറാത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആറുമുതല്‍ 12 വരെ ഭഗവദ് ഗീത അവതരിപ്പിക്കാനുള്ള തീരുമാനം ഒരു വിഷയമല്ല. നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ മതബഹുസ്വരത കണക്കിലെടുക്കുമ്പോള്‍ ചെറിയ വിദ്യാര്‍ത്ഥികളുടെ മനസുകളില്‍ ലോകത്തെ പ്രധാന മതങ്ങളുടെ വേദഗ്രന്ഥങ്ങളായ ഖുര്‍ആന്റെയും അവെസ്തയുടെയും ബഹാഇയുടെയും ബൈബിളിന്റെയും തനാഖിന്റെയും തല്‍മൂദിന്റെയും ഗുരു ഗ്രന്ഥ് സാഹിബിന്റെയുമെല്ലാം രുചി പകര്‍ന്നുനല്‍കേണ്ടത് അനിവാര്യമാണ്’- കത്തിൽ പറയുന്നു.

കൂടാതെ ‘എല്ലാവര്‍ക്കും സ്വന്തം വിശ്വാസവും ജീവിതരീതിയും ആചാരങ്ങളും പാരമ്പര്യങ്ങളും പിന്തുടരാനുള്ള, സ്വാതന്ത്ര്യമുള്ള, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, ഒരു ഇന്ത്യയെ നമ്മള്‍ കെട്ടിപ്പടുക്കേണ്ടതുണ്ട്. ഇന്ത്യ എപ്പോഴും എല്ലാവരെയും തുറന്ന കൈയോടെയാണ് സ്വീകരിച്ചിട്ടുള്ളത്. പകരമായി ഇന്ത്യ എന്ന മനോഹരമായ ആശയത്തിലേക്ക് സംഭാവനകളര്‍പ്പിക്കുകയാണ് അവരെല്ലാം ചെയ്തത്. അത് ലോകം പ്രശംസിക്കുകയും അംഗീകരിക്കുകയും ചെയ്തതാണ്’’- എന്നും കത്തില്‍ വ്യക്തമാക്കുന്നു.

B4 Admin

Recent Posts

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

3 hours ago

ശബരിമല ദര്‍ശനത്തിന് നിരക്ക് കൂട്ടാന്‍ ദേവസ്വം ബോര്‍ഡ് നീക്കം. അയ്യപ്പഭക്തര്‍ക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന നടപടി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം : ശബരിമല ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിരക്ക് വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…

17 hours ago

പിണറായിയെ രക്ഷിക്കാന്‍ സതീശനും ചെന്നിത്തലയും കുപ്പായമിടുന്നത് രാഹുലിന്റെ നിര്‍ദേശപ്രകാരമോ?. മാസപ്പടി കേസില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് ഒത്തുകളി ആരോപിച്ചു കെ. സുരേന്ദ്രന്‍

തിരുവനന്തപുരം : മാസപ്പടി കേസില്‍ പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സ്വീകരിച്ചത് എല്‍.ഡി.എഫ് -…

17 hours ago

ഉംറ തീര്‍ത്ഥാടകരുടെ സഹായത്തിനായി മക്കയില്‍ പുതിയ കണ്‍ട്രോള്‍ റൂം തുറന്ന് ഭാരതം. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ പുറത്തുവിട്ടു

ദുബൈ: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ട സാഹചര്യത്തില്‍, ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സഹായത്തിനായി…

17 hours ago

രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. ഡ്രൈവറും പടിയിറങ്ങി

തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്‍.എയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ കൂട്ടരാജി. പേഴ്‌സണല്‍ അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര്‍ കുഞ്ഞുമുഹമ്മദും രാജിക്കത്ത്…

18 hours ago

വ്യോമസേനയ്ക്കും നാവികസേനയ്ക്കും ഇനി അത്യാധുനിക കരുത്ത്. 4,106 കോടിയുടെ വന്‍കിട പ്രതിരോധ കരാറുകളില്‍ ഒപ്പുവെച്ച് ഇന്ത്യ. സാറ്റലൈറ്റും വരുണാസ്ത്ര ടോര്‍പ്പിഡോയും സ്വന്തമാക്കും

ന്യൂഡല്‍ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്‍…

18 hours ago