If the development of the country is to be completed, the money given by the center should be used properly by the state! Rights should be given, not benefits - Union Minister Suresh Gopi
തിരുനന്തപുരം : അട്ടപ്പാടിയിലെ ആദിവാസികൾക്ക് നൽകേണ്ടത് അവകാശങ്ങളാണെന്ന് തുറന്നടിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വനവാസികള്‍ക്ക് തുല്യഅവകാശങ്ങള്‍ ലഭിക്കണമെങ്കില്‍ ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കണമെന്ന നിലാപാട് അദ്ദേഹം വ്യക്തമാക്കി .വനവാസികള്‍ക്ക് തുല്യഅവകാശം കൂടി ലഭിക്കാനുള്ളതാണ് ഏകീകൃത സിവില്‍കോഡ്. അല്ലാതെ ഒരുവിഭാഗത്തെ മാത്രം ലക്ഷ്യം വച്ചുള്ളതല്ല. ഏകീകൃത സിവില്‍കോഡിന്റെ പേരില്‍ ഒരു വിഭാഗത്തെ പ്രകോപിപ്പിക്കുന്നത് കുതന്ത്രമാണെന്നും സുരേഷ് ഗോപി പറഞ്ഞു. വിവേകാനന്ദ ജയന്തിയോടനുബന്ധിച്ച് വെള്ളയമ്പലം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനിയേഴ്‌സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പാലക്കാട് അട്ടപ്പാടി സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ 20 ാം വാര്‍ഷികാഘോഷം ‘ഉത്കര്‍ഷ്’ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു
കേന്ദ്രസര്‍ക്കാര്‍ വര്‍ഷങ്ങളായി വനവാസി വിഭാഗങ്ങളുടെ ഉന്നമനത്തിന് 37,000 കോടിരൂപ നല്‍കിയിട്ടുണ്ട്.സുരേഷ്‌ഗോപി ചോദിച്ചു. വനവാസി വിഭാഗം ഗണ്യമായ വോട്ട് ബാങ്ക് അല്ലാത്തതിനാല്‍ അതില്‍ ചര്‍ച്ചയില്ല. അട്ടപ്പാടിക്കാരുടെ ജീവന്‍ നിലനിര്‍ത്താന്‍ മില്ലറ്റ്‌സ് ആണ് വേണ്ടത്. അത് കൃഷി ചെയ്യാനുള്ള സ്ഥലത്ത് നിന്നും അവരെ കുടിയിറക്കി. അരയടി കുഴിച്ചാല്‍ പാറ കാണുന്ന സ്ഥലത്തേക്കാണ് ഇറക്കിവിട്ടത്. അതൊരു സമൂഹത്തിന്റെ ജീവിതത്തെ തകര്‍ത്തു. അതിനെതിരെ അവര്‍ നടത്തിയ സമരത്തെ അടിച്ചമര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു . സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ പിന്‍ഗാമികള്‍ രാജ്യത്താകമാനം ട്രൈബല്‍ റവല്യൂഷന്‍ സൃഷ്ടിക്കട്ടെയെന്നും സുരേഷ്‌ഗോപി ആശംസിച്ചു. മിഷന്റെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള വീഡിയോയും സുരേഷ്‌ഗോപി പ്രകാശനം ചെയ്തു.പാലിയം ഇന്ത്യ ചെയർമാൻ ഡോ. എം.ആർ. രാജഗോപാൽ മുഖ്യാതിഥിയായി. കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ അധ്യക്ഷനായി.സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.വി.നാരായണൻ, സാർപി ലാബ് സി.ഇ.ഒ. ശ്രീകാന്ത് കെ. അരിമനത്തായ, നബാർഡ് ചീഫ് ജനറൽ മാനേജർ ബൈജു എൻ. കുറുപ്പ്, ജിടെക് സെക്രട്ടറി വി.ശ്രീകുമാർ, ദേശീയ സേവാ ഭാരതി കേരളം പ്രസിഡന്റ് ഡോ.രഞ്ജിത്ത് വിജയ് ഹരി, ഉത്കർഷ് ജനറൽ കൺവീനർ ടി.അബിനു സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…