എസ് രാജേന്ദ്രൻ, എം എം മണി
ബിജെപിയില്‍ ചേര്‍ന്ന മുന്‍ ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രനെതിരെ ഭീഷണിയുമായി സിപിഎം നേതാവ് എം എം മണി. മൂന്നാറിലെ പൊതു യോഗത്തിലായിരുന്നു മണിയുടെ ഭീഷണി പ്രസംഗം. പണ്ട് ചെയ്യാന്‍ മടിച്ചത് ചെയ്യിപ്പിക്കരുത്. എന്റെ ഭാഷയില്‍ പറഞ്ഞാല്‍ എന്നും പറഞ്ഞ് പ്രത്യേക ആക്ഷനോടെയാണ് മണിയുടെ പ്രസംഗം. പാര്‍ട്ടിയില്‍ നിന്നും ആനുകൂല്യങ്ങള്‍ പറ്റി വെല്ലുവിളിച്ചാല്‍ താനാണെങ്കിലും തല്ലികൊല്ലണമെന്നും എംഎം മണി പറഞ്ഞു. എംഎല്‍എ ആക്കി എല്ലാ കാലത്തും ചുമക്കാനാകുമോയെന്ന് ചോദിച്ച മണി പാര്‍ട്ടിയെ വെല്ലുവിളിച്ചാല്‍ കൈകാര്യം ചെയ്യുമെന്നും പറഞ്ഞു.
“രാജേന്ദ്രന് ബിജെപിയുടെ ഓഫീസില്‍ പോയി മെമ്പര്‍ഷിപ്പ് എടുത്തിരിക്കുകയാണ്. അതിന് ഞങ്ങള്‍ക്കെന്ത് സംഭവിക്കാനാ. അയാളെവിടെ പോയി തുലഞ്ഞാലും ഞങ്ങള്‍ക്ക് എന്തേലും പ്രശ്നമുണ്ടോ? അയാളെവിടെ പോയി ചേര്‍ന്നാലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ബാധിക്കുന്ന പ്രശ്നമല്ല. ബിജെപിയില്‍ കേറിയെന്ന് കരുതി മെക്കട്ട് കയറാനാണ് രാജേന്ദ്രന്റെ ശ്രമമെങ്കില്‍ പണ്ട് ചെയ്യാന്‍ മടിച്ചതെല്ലാം ഞങ്ങള്‍ ചെയ്യുമെന്നാണ് പറയാനുള്ളത്.’ രാജേന്ദ്രനോട് തര്‍ക്കിക്കാനൊന്നും ഞങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്നും പുകഞ്ഞ കൊള്ളി പുറത്താണ്.
പാര്‍ട്ടിക്കെതിരെ ആരെങ്കിലും വെല്ലുവിളിക്കുകയാണെങ്കില്‍ തല്ലിക്കൊല്ലണമെന്നാണ് എനിക്ക് പറയാനുള്ളത്. വെറുതെ വിടാന്‍ പാടില്ല. നന്ദികേട് കാണിക്കാന്‍ പാടുണ്ടോ? ചുമ്മാതല്ല, പെന്ഷന് മേടിച്ച് ഞണ്ണാം രാജേന്ദ്രന്. എംഎല്‍എ ആയിരുന്നാല്‍ ഞണ്ണാം. ജനിച്ചത് മുതല്‍ രാജേന്ദ്രനെ എംഎല്‍എ ആയി ചുമക്കേണ്ട ബാധ്യത എന്താണുള്ളത്? അയാള്‍ എവിടെ പോയി ചേര്‍ന്നാലും ഞങ്ങള്‍ക്ക് ഒരു പ്രശ്നവുമില്ല. ഞങ്ങള്‍ നേരിടും.”- എം എം മണി പറഞ്ഞു.
മൂന്നു തവണ ദേവികുളം എംഎല്‍എയായ എസ് രാജേന്ദ്രന് കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് ബിജെപി ആസ്ഥാനത്തെത്തിയാണ് പാര്‍ട്ടിയില്‍ ചേർന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് രാജേന്ദ്രന് അംഗത്വം സ്വീകരിച്ചത്. ബിജെപിയിലെത്തിയതിനാല്‍ സിപിഎമ്മിന് ഒരു ചുക്കും സംഭവിക്കില്ലെന്നായിരുന്നു മണിയുടെ നേരത്തെയുള്ള പ്രതികരണം.
രാജസ്ഥാനിലെ ജെയ്പൂരിൽ പ്രമുഖ ബേക്കറിയും കഫേയും നടത്തിവന്നിരുന്ന മയങ്ക് ഗോപാലിയ എന്ന യുവാവ് ക്രൂരമായ ആക്രമണത്തിനൊടുവിൽ മരണത്തിന് കീഴടങ്ങിയത് നഗരത്തിൽ…
എണ്ണ ഇറക്കുമതിക്കായി വലിയ തോതിൽ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന ഭാരതം നിർണ്ണായകമായ ഊർജ്ജ സ്വയംപര്യാപ്തതയിലേക്കും വൻകിട എണ്ണ വിപ്ലവത്തിലേക്കും ചുവടുവെക്കുന്നതായി…
സമുദ്രതീര സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ പക്കലുള്ള 'ബരാക്' പ്രതിരോധ മിസൈൽ സംവിധാനം നവീകരിക്കുന്നതിനായി ഇസ്രായേൽ എയ്റോസ്പേസ്…
ഇറാനുമായുള്ള സംഘർഷത്തിനിടയിൽ കൃത്യതയാർന്ന ആയുധങ്ങളുടെ ലഭ്യതക്കുറവ് രൂക്ഷമായതിനെത്തുടർന്ന്, അമേരിക്കൻ നാവികസേന കാലാവധി കഴിഞ്ഞ ടോമഹോക് (Tomahawk) ക്രൂയിസ് മിസൈലുകൾ പുനരുപയോഗിച്ചെന്ന…
ആർ.എസ്.എസ്. പ്രവർത്തകനായിരുന്ന മണ്ണന്തല രഞ്ജിത്തിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 18 വർഷങ്ങൾക്കിപ്പുറം തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ചരിത്രപരമായ ശിക്ഷാവിധി…
ദേശീയ അധ്യാപക പരിഷത്തും മയിൽപ്പീലി മാഗസിനും സംയുക്തമായി നടത്തിവരുന്ന മയിൽപ്പീലി സ്കോളർഷിപ്പ് പരീക്ഷയുടെ സഹകരണത്തിൽ നിന്നും സർക്കാർ പിന്മാറിയത് ആയിരക്കണക്കിന്…