Featured

രണ്ടാം വട്ടവും ജനങ്ങൾക്ക് മടുത്തില്ലെങ്കിൽ മൂന്നാം വട്ടവും പിണറായി തന്നെ വരണം !

സംസ്ഥാന സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് നടത്തുന്ന കേരളീയം പരിപാടിയില്‍ ചെലവഴിക്കുന്ന തുകയിൽ തുടക്കം മുതൽ വൻ ദുരൂഹതകളാണ് നിലനിൽക്കുന്നത്. മിക്ക പരിപാടികളും പൊതുവേദികളില്‍ അവതരിപ്പിക്കാന്‍ വാങ്ങുന്ന തുകയേക്കാള്‍ കൂടുതലായി വഴിവിട്ട് ചിലവഴിച്ചു എന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നു വരുന്നത്. എന്നാൽ, സംസ്ഥാന സർക്കാർ നടത്തുന്ന കേരളീയം പരിപാടിയിലെ 27 കോടി, ധൂർത്തല്ല നിക്ഷേപമാണെന്നായിരുന്നു എകെ ബാലൻ പറഞ്ഞത്. എ കെ ബാലൻ പറഞ്ഞത് പോലെ ഉറപ്പായിട്ടും തിരിച്ചുകിട്ടും, കടം കയറി മുടിഞ്ഞ ഈ സർക്കാർ നടത്തുന്ന കേരളീയം ധൂർത്തും നാളെ നമ്മളിലേക്ക് തന്നെ തിരിച്ചു വരും. എന്നാൽ, ലാഭമായിട്ടല്ല, നികുതി വർദ്ധനയോ കറന്റ് ചാർജ് വർദ്ധനയോ മദ്യവില വർദ്ധനയോ ആയി മലയാളിയുടെ നെഞ്ചത്തേക്ക് തന്നെ തിരിച്ചുവരും. അതേസമയം, കേരള സർക്കാർ സ്ഥാപനമായ KTDFC യുടെ കടബാധ്യതകൾ ഏറ്റെടുക്കാൻ സാമ്പത്തിക ഞെരുക്കം കാരണം പറ്റില്ലയെന്ന് കോടതിയിൽ റിപ്പോർട്ട്‌ കൊടുത്ത ദിവസം തന്നെയാണ് നൂറ് കോടിയോളം ചിലവ് വരുന്ന കേരളീയം ധൂർത്തിനും കൊടിയേറിയത്. എന്തായാലും, വരാന്തയിൽ കേരളം എന്ന അമ്മ മരിക്കാൻ കിടക്കുമ്പോൾ മുറ്റത്ത് കേരളീയം എന്ന ഡിജെപാർട്ടി നടത്തുന്ന മകനാവുകയാണ് സഖാവ് പിണറായി വിജയൻ. റോഡ് നന്നാക്കാൻ, സപ്ലൈകൊ സബ്‌സിഡി നൽകാൻ, പെൻഷൻ നൽകാൻ, ലൈഫ് മിഷൻ വീടുകൾക്ക് നൽകാൻ, കേന്ദ്ര പദ്ധതികൾ നടപ്പാക്കാൻ, കരാറുകാർക്ക് നൽകാൻ, കൃഷിക്കാർക്ക് നൽകാൻ ഒന്നിനും പണമില്ലാത്ത സർക്കാരാണ് ടൂറിനും ധൂർത്തിനും ലവലേശം ഉളുപ്പില്ലാതെ കാശ് വാരിയെറിയുന്നത് എന്നോർക്കണം. അങ്ങനെ ജനപ്രീതി ഇടിഞ്ഞ സർക്കാറിന്റെ, മലയാളിയെല്ലാം മുഖത്ത് നോക്കി ആട്ടുന്ന നിലയിലേക്ക് താഴ്ന്ന പിണറായിയുടെ ഇമേജ് വർധിപ്പിക്കാനുള്ള അവസാന ശ്രമം മാത്രമാണ് കേരളീയം എന്നത് പകൽ പോലെ വ്യക്തമാണ്.

താരങ്ങളുടെ പ്രഭ സഖാവിന്റെ പ്രഭയാണെന്ന് ജനങ്ങൾ ധരിച്ചോളും എന്നുള്ള ഏതോ ഒരു PR വിഡ്ഢിയുടെ ചിന്തയിൽ ഉയർന്നുവന്ന PR പദ്ധതി മാത്രമാണ് കേരളീയം. ലോകകേരള സഭ കൊണ്ടുവരാത്ത ഏത് നിക്ഷേപമാണ് കേരളീയം കേരളത്തിലേക്ക് കൊണ്ടുവരിക എന്നത് തീർച്ചയായും ഉയർന്നുവരുന്ന ചോദ്യമാണ്. ഒന്നും കൊണ്ടുവരില്ല എന്നുമാത്രമല്ല സർക്കാർ ഖജനാവിൽ നിന്നും കേരളത്തിലെ മുതലാളിമാരുടെ കൊങ്ങക്ക് പിടിച്ച് വാങ്ങുന്നതുമായ കോടികൾ പാർട്ടി ഫണ്ടിലേക്കും ചിലരുടെ പോക്കറ്റിലേക്കും ഒഴുകും എന്നതല്ലാതെ കേരളത്തിനോ മലയാളിക്കോ ഈ പരിപാടികൊണ്ട് ഗുണമുണ്ടാവില്ല. കൂടാതെ, പൊതുജനത്തിന്റെ ചോരയും നീരും വലിച്ചെടുത്ത് തുടങ്ങിയ കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി എന്ന ഏർപ്പാട് ഇതാ നൂറ് കോടി വരെ ചിലവ് വന്നേക്കാവുന്ന കേരളീയം 2023 ൽ എത്തി നില്ക്കുകയാണ്. ഇപ്പോഴിതാ ഏഴ് ദിവസത്തേക്ക് തന്റെ ഫുൾ ഫിഗർ മുൻപേജിൽ ഫുൾപേജ് ആയിട്ട് കൊടുക്കാൻ മുഖ്യമന്ത്രി ചിലവിടുന്നത് 4 കോടി രൂപയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സ്വന്തമായി ഒരു ഓലപ്പുര സ്വപ്നം കാണുന്ന പാവം മനുഷ്യർ തോട്ടുവരമ്പോരങ്ങളിൽ തകരപ്പാട്ടയും പ്ലാസ്റ്റിക്കും തുണിയും മറച്ചു അന്തി ഉറങ്ങുന്ന നാട്ടിലാണ് ഈ രീതിയിൽ ധൂർത്തെന്നോർക്കണം. സ്‌കൂളുകളിൽ ഉച്ചഭക്ഷണം വച്ചു കൊടുത്ത വകയിൽ പോക്കറ്റ് ശൂന്യമായ, കടവും കടമിട്ട വട്ടിയും മാത്രം സ്വന്തമായ ഹെഡ്മാസ്റ്റർമാർ പത്രം തുറക്കുമ്പോൾ കാണുന്നത് തങ്ങളുടെ ജീവിതം കോഞ്ഞാട്ടയാക്കിയ മൊതലിന്റെ ഫുൾഫിഗർ ആണ്. ക്ഷേമ പെൻഷൻ മുടങ്ങിയിട്ട് മാസങ്ങളായ, മരുന്ന് പോലും വാങ്ങാൻ പാങ് ഇല്ലാതെ തളർന്നിരിക്കുന്ന വൃദ്ധജനങ്ങൾക്ക് ഇവിടെ നടത്തുന്ന സെമിനാറുകൾ കൊണ്ട് വയറു നിറയുമോ എന്നത് തീർച്ചയായും ഉത്തരം കിട്ടേണ്ട ചോദ്യം തന്നെയാണ്. സെമിനാർ നടത്തുവാൻ വരുന്ന പ്രമുഖർക്ക് ചെല്ലും ചിലവിനും വേണ്ടി പൊടിക്കുന്ന ലക്ഷങ്ങൾ മതിയല്ലോ ആ പാവങ്ങളുടെ ഒരു മാസത്തെ പെൻഷൻ എങ്കിലും കൊടുക്കാൻ എന്ന് മനസിലാക്കണം.

9.39 കോടിയുടെ പ്രദർശനം തലസ്ഥാന നഗരിയിൽ നടത്തുന്നത് കൊണ്ടു ഇവിടുത്തെ പാവപ്പെട്ട നെല്ല് കർഷകരുടെ പ്രാരാബ്ദം തീരുമോ? ആ പ്രദർശനത്തിന്റെ ഭാഗമായി ചിലവാക്കുന്ന കോടികൾ കൊണ്ട് അവർക്ക് കൊടുക്കേണ്ട കുടിശ്ശികയുടെ കുറേ ഭാഗം കൊടുക്കാമായിരുന്നു. കൂടാതെ, ചൈനീസ് കപ്പൽ വിഴിഞ്ഞത്ത് വന്നതിന് പൊടിച്ച ലക്ഷങ്ങൾ ഉണ്ടെങ്കിൽ പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണം ആവോളം നൽകാമായിരുന്നു. ദീപാലങ്കാരത്തിന് ചിലവാക്കിയ 2 കോടി 97 ലക്ഷത്തിന്റെ പകുതി പോലും വേണ്ട കിടപ്പ് രോഗികളുടെ അലവൻസ് കൊടുത്തു തീർക്കാൻ. സ്കൂളിൽ ഉച്ചഭക്ഷണം കിട്ടിയില്ലെങ്കിലും കുഞ്ഞുങ്ങൾ ട്രൗസർ മുറുക്കി ഉടുത്തു ശീലിക്കണം. കാരണം ഈ രായാവും പരിവാരങ്ങളും കൂടി കട്ട് മുടിപ്പിക്കുന്ന, ധൂർത്തിന്റെ ഫലം അനുഭവിക്കേണ്ടത് ഈ കുട്ടികൾ വളർന്നു വരുമ്പോഴാണ്. അന്ന് കേരളം എന്ന് പറഞ്ഞാൽ ബാക്കിയാവുക പൂച്ച പെറ്റ് കിടക്കുന്ന ഖജനാവും തലയ്ക്കു മേലെയുള്ള കടവും മാത്രമാണ്. സാംസ്‌കാരിക പരിപാടികളുടെ സംഘാടനത്തിന് ചിലവഴിക്കുവാൻ പോകുന്ന 3 കോടി 14 ലക്ഷം കൊണ്ട് ശമ്പള കുടിശ്ശികയുടെ കുറേയെങ്കിലും കൊടുത്തു കൂടെ ? കൂടാതെ, എൻഡോസൽഫാൻ ഇരകളുടെ വറുതിയുടെ നോവ് എങ്കിലും മാറ്റികൂടെ ? തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തുന്ന ഇത്തരം പൊറാട്ട് നാടകം കൊണ്ട് ഗുണം രാജാവിനും പരിവാരങ്ങൾക്കും മാത്രം. അല്ലാതെ ഇത് കൊണ്ട് സാധാരണ മനുഷ്യർക്ക് ഒരു ഗുണവുമില്ല. ഒന്നരലക്ഷം കോടി രൂപയിൽ കിടന്ന കേരളത്തിന്റെ പൊതുകടം വെറും ഏഴര വർഷം കൊണ്ട് നാലേമുക്കാൽ ലക്ഷം കോടി രൂപയിൽ എത്തിച്ച ഫുൾഫിഗർ ആണ് ഇപ്പോൾ പത്രങ്ങളിൽ നിറയുന്നത്.

Anandhu Ajitha

Recent Posts

ശബരിമല സ്വർണ്ണക്കൊള്ള!! മിനുട്സിൽ പത്മകുമാർ തിരുത്തൽ വരുത്തിയത് മനഃപൂർവ്വമാണെന്ന് എസ്ഐടി ! കുരുക്ക് മുറുകുന്നു

തിരുവനന്തപുരം : ശബരിമല സ്വ‍ര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോ‍ർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…

10 hours ago

ഹംഗേറിയൻ ഇതിഹാസ സംവിധായകൻ ബേലാ താർ അന്തരിച്ചു! കാലയവനികയ്ക്കുള്ളിൽ മറഞ്ഞത് സ്ലോ സിനിമയുടെ ഉപജ്ഞാതാവ്

ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…

12 hours ago

ഇസ്‌ലാമിസ്റ്റുകൾ വിദ്വേഷ വീഡിയോ പങ്കുവച്ചതിന് പിന്നാലെ നേപ്പാളിൽ വർഗീയ സംഘർഷം!കർഫ്യൂ; അതിർത്തി അടച്ച് ഇന്ത്യ

കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…

12 hours ago

ധൈര്യമുണ്ടെങ്കിൽ എന്നെ പിടികൂട് .. ഞാൻ കാത്തിരിക്കുന്നു !!! മഡൂറോ മോഡലിൽ ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര

വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…

13 hours ago

ആർഷ സാഹിത്യ പരിഷത്തിന്റെ ‘ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി പുരസ്‌കാര അലങ്കരണ സഭ;’ ഗവർണർ മുഖ്യാതിഥിയായി പങ്കെടുക്കും; തത്സമയക്കാഴ്ചയുമായി തത്ത്വമയി നെറ്റ്‌വർക്ക്

ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…

14 hours ago

കരൂർ റാലി ദുരന്തം: വിജയ്‌യ്ക്ക് സിബിഐ സമൻസ്; ദില്ലിയിലെ ആസ്ഥാനത്ത് ജനുവരി 12-ന് ഹാജരാകണം

തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…

15 hours ago