മൂന്നാർ:മുതിരപുഴ അമ്യൂസ്മെന്‍റ് പാർക്ക് വിവാദത്തിൽ മൂന്നാർ സഹകരണ ബാങ്കിനെതിരെ കേസ്.റവന്യുവകുപ്പിന്‍റെ സ്റ്റോപ് മെമ്മോ അവഗണിച്ച്കൊണ്ട് മുതിരപുഴയുടെ തീരത്ത് അമ്യൂസ്മെന്‍റ് പാർക്ക് നിര്‍മ്മിക്കുന്നതിനാണ് സഹകരണ ബാങ്കിനെതിരെ കേസെടുത്തത്.കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വില്ലേജോഫീസര്‍ നല്‍കിയ പരാതിയില്‍ ബാങ്ക് പ്രസിഡന്‍റിനെയും സെക്രട്ടറിയെയും പ്രതിചേർത്ത് അന്വേഷണം ആരംഭിച്ചു.സിപിഎം സെക്രട്ടേറിയേറ്റംഗവും ബാങ്ക് പ്രസിഡന്‍റുമായ കെ വി ശശി ബാങ്ക് സെക്രട്ടറി റാണി ഡി നായര്‍ എന്നിവരെ പ്രതിചേർത്താണ് എഫ്ഐആര്‍.
അതേസമയം നിർമ്മാണത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ബാങ്ക് ഭരിക്കുന്ന സിപിഎമ്മിന്റെ തീരുമാനം .സിപിഎം ഭരണത്തിലുള്ള മുന്നാര്‍ സര്‍വീസ് സഹകരണ ബാങ്കിന്‍റെ അമ്യുസ്മെന്‍റ് പാർക്കിനുള്ള നിര്‍മ്മാണാനുമതി നിഷേധിച്ച് റവന്യുവകുപ്പ് അഡിഷണന്‍ ചീഫ് സെക്രട്ടറി ഉത്തരവിട്ടിരുന്നു. റവന്യുതര്‍ക്കമുള്ള പുഴയരുകിലെ ഭൂമിയെന്നതായിരുന്നു കാരണം. ഈ ഉത്തരവ് ലംഘിച്ചും നിർമ്മാണം നടന്നതോടെ കേസെടുക്കാന്‍ ദേവികുളം തഹസിൽദാര്‍ മൂന്നാര്‍ ഡിവൈഎസ്പിയോട് ആവശ്യപെട്ടു. വില്ലേജ് ഓഫീസര്‍ മൂന്നാര്‍ സ്റ്റേഷനിലെത്തി പരാതിയും നല്‍കി.ഇതിനിടെ പരസ്യമായി ജനകീയ സംരക്ഷണസമിതിയെന്ന കൂട്ടായ്മ രൂപികരിച്ച് സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ വിപുലമായ പണി തുടങ്ങി. ഇതോടെയാണ് പരാതിക്കാരനായ രാജാറാം വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി സ്റ്റോപ് മെമോ കര്‍ശനമായി നടപ്പിലാക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല‍്കി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നേരത്തെയുള്ള തഹസിൽദാരുടെ പരാതിയില്‍ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…