Kerala

ഇലന്തൂർ ഇരട്ടക്കൊല; കൂടുതൽ തെളിവിനായി പോലീസ്, പ്രദേശത്ത് ഇനിയും മൃതദേഹങ്ങളുണ്ടെന്ന് സൂചനJCBയുമായി പറമ്പ് കുഴിച്ചു നോക്കാൻ അന്വേഷണസംഘം

പത്തനംതിട്ട: ഇലന്തൂർ നരബലിക്കേസ് കൂടുതൽ വഴിത്തിരിവിലേക്ക്. കേസിൽ നിർണായക നീക്കവുമായി അന്വേഷണസംഘം. ഇരട്ട നരബലി നടത്തിയ വീടും പറമ്പും വിശദമായ പരിശോധന നടത്താൻ പോലീസ് തീരുമാനിച്ചു. പ്രതികൾ കൂടുതൽ സ്ത്രീകളെ നരബലിയ്ക്ക് ഇരയാക്കിയോ എന്ന സംശയദൂരീകരണത്തിനാണ് പരിശോധന. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിൽനിന്ന് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചതായാണ് റിപ്പോർട്ട്.

മൃതദേഹം കണ്ടെത്തുന്നതിൽ പരിശീലനം നേടിയ പോലീസ് നായകളുടെ സഹായത്തോടെയാകും തിരച്ചിൽ നടത്തുക. വീട്ടുവളപ്പിൽ പരമാവധി കുഴികളെടുത്ത് പരിശോധന നടത്താനാണ് പോലീസിൻ്റെ തീരുമാനം. പത്മം, റോസിലിൻ എന്നിവരെ കൂടാതെ മറ്റേതെങ്കിലും മൃതദേഹങ്ങൾ മറവു ചെയ്തോ എന്ന് കണ്ടെത്താനാണ് ഇത്രയും വലിയ തിരച്ചിൽ നടത്തുന്നത്. മൂന്ന് പ്രതികളും മറ്റേതെങ്കിലും സ്ത്രീകളെ നരബലിക്ക് ഇരയാക്കിയെങ്കിൽ അവരുടെ മൃതദേഹം ഈ വീട്ടുവളപ്പിൽ തന്നെയാവും കുഴിച്ചിട്ടിരിക്കുക എന്ന നിഗമനത്തിലാണ് കുഴിയെടുത്ത് സംശയം തീര്‍ക്കാൻ പോലീസ് തീരുമാനിച്ചത്.

അതേസമയം കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളേയും എറണാകുളം പോലീസ് ക്ലബിൽ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. എന്നാൽ ചോദ്യം ചെയ്യലിൽ മുഖ്യപ്രതിയായ ഷാഫി സഹകരിക്കുന്നില്ലെന്നാണ് പോലീസ് നൽകുന്ന വിവരം. പ്രതികൾ മറ്റാരെയെങ്കിലും നരബലി നടത്തിയതായി ഇതുവരെ തുറന്ന് സമ്മതിച്ചിട്ടില്ല. എന്നാൽ ഇവർ എന്തോ ഒളിച്ചുവെക്കാൻ ശ്രമിക്കുന്നുവെന്നാണ് ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ബോധ്യമായത്. പ്രതികളെ മൂന്ന് പേരേയും ഇന്ന് ഇലന്തൂരിലെ വീട്ടിലെത്തിച്ച് അവരുടെ സാന്നിധ്യത്തിലാവും പരിശോധനയും കുഴിയെടുക്കലും നടത്തുക. ഇതോടെയാണ് ഇലന്തൂരിലെ ഭഗവൽസിങിന്‍റെ വീട്ടിൽ വീണ്ടും വിശദമായ പരിശോധന നടത്താൻ അന്വേഷണസംഘം തീരുമാനിച്ചത്.

Meera Hari

Recent Posts

വോട്ടിന് ലക്ഷം രൂപ വാഗ്ദാനം: കോണ്‍ഗ്രസിന്റെ ഖട്ടാ ഖട്ട് പദ്ധതിയ്ക്കു പണി കിട്ടും

കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചാല്‍ സ്ത്രീ വോട്ടര്‍മാരുടെ അക്കൗണ്ടിലേക്ക് പ്രതിമാസം 8500 രൂപയും പ്രതിവര്‍ഷം ഒരു ലക്ഷം രൂപയും മാറ്റുമെന്ന് 'ഖട്ടാ ഖട്ട്…

9 mins ago

ഗുരുതര വീഴ്ചയെന്ന് പി ബി! ബിജെപിയുടെ വളർച്ച മുൻകൂട്ടി അറിഞ്ഞില്ല|PINARAY VIJAYAN

പിണറായിയുടെ പിടി അഴിയുന്നു! രാജിവച്ച് പുറത്തു പോകാൻ ആവശ്യപ്പെട്ട് ഘടക കക്ഷികൾ

21 mins ago

മോദി 3.0| സുരേഷ് ഗോപിക്ക് ടൂറിസവും പെട്രോളിയവും| ജോര്‍ജ് കുര്യന് ന്യൂനപക്ഷക്ഷേമം

മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ ഇങ്ങനെ. സുപ്രധാന വകുപ്പുകളില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. തന്ത്രപ്രധാനമായ വകുപ്പുകള്‍ ബിജെപിയുടെ പക്കല്‍…

24 mins ago

താന്‍ സുരക്ഷിത ! ആരും തട്ടിക്കൊണ്ടുപോയിട്ടില്ല; പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ വീണ്ടും വീഡിയോ പുറത്തുവിട്ട് പരാതിക്കാരിയായ യുവതി

കോഴിക്കോട് : സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ വീണ്ടും വീഡിയോ പുറത്തുവിട്ട് പരാതിക്കാരിയായ യുവതി. തന്നെ…

60 mins ago

തൃശൂർ പൂരം വിവാദം ! തൃശൂർ പോലീസ് കമ്മീഷണർ അങ്കിത് അശോകനെ സ്ഥലം മാറ്റി ; ആർ. ഇളങ്കോ പുതിയ കമ്മീഷണർ

തൃശൂര്‍ പൂരം വിവാദത്തില്‍ തൃശൂര്‍ കമ്മിഷണര്‍ അങ്കിത് അശോകനെ സ്ഥലം മാറ്റി. പകരം ആര്‍.ഇളങ്കോ തൃശൂര്‍ കമ്മീഷണറാകും. അങ്കിത് അശോകന്…

1 hour ago

മൂന്നാം മോദി സർക്കാർ ! മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് തീരുമാനമായി !സുപ്രധാന വകുപ്പുകളിൽ മാറ്റമില്ല; സുരേഷ് ഗോപിക്ക് പെട്രോളിയം, സാംസ്‌കാരിക- ടൂറിസം വകുപ്പുകളുടെ സഹമന്ത്രി സ്ഥാനം

മൂന്നാം നരേന്ദ്രമോദി സര്‍ക്കാരില്‍ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച് തീരുമാനമായി. ആഭ്യന്തര, പ്രതിരോധ വകുപ്പുകളിൽ മാറ്റമുണ്ടാകില്ല. വിദേശകാര്യ മന്ത്രിയായി എസ്. ജയശങ്കര്‍…

2 hours ago