Wednesday, May 15, 2024
spot_img

ഇലന്തൂർ ഇരട്ടക്കൊല; കൂടുതൽ തെളിവിനായി പോലീസ്, പ്രദേശത്ത് ഇനിയും മൃതദേഹങ്ങളുണ്ടെന്ന് സൂചന
JCBയുമായി പറമ്പ് കുഴിച്ചു നോക്കാൻ അന്വേഷണസംഘം

പത്തനംതിട്ട: ഇലന്തൂർ നരബലിക്കേസ് കൂടുതൽ വഴിത്തിരിവിലേക്ക്. കേസിൽ നിർണായക നീക്കവുമായി അന്വേഷണസംഘം. ഇരട്ട നരബലി നടത്തിയ വീടും പറമ്പും വിശദമായ പരിശോധന നടത്താൻ പോലീസ് തീരുമാനിച്ചു. പ്രതികൾ കൂടുതൽ സ്ത്രീകളെ നരബലിയ്ക്ക് ഇരയാക്കിയോ എന്ന സംശയദൂരീകരണത്തിനാണ് പരിശോധന. പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിൽനിന്ന് നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചതായാണ് റിപ്പോർട്ട്.

മൃതദേഹം കണ്ടെത്തുന്നതിൽ പരിശീലനം നേടിയ പോലീസ് നായകളുടെ സഹായത്തോടെയാകും തിരച്ചിൽ നടത്തുക. വീട്ടുവളപ്പിൽ പരമാവധി കുഴികളെടുത്ത് പരിശോധന നടത്താനാണ് പോലീസിൻ്റെ തീരുമാനം. പത്മം, റോസിലിൻ എന്നിവരെ കൂടാതെ മറ്റേതെങ്കിലും മൃതദേഹങ്ങൾ മറവു ചെയ്തോ എന്ന് കണ്ടെത്താനാണ് ഇത്രയും വലിയ തിരച്ചിൽ നടത്തുന്നത്. മൂന്ന് പ്രതികളും മറ്റേതെങ്കിലും സ്ത്രീകളെ നരബലിക്ക് ഇരയാക്കിയെങ്കിൽ അവരുടെ മൃതദേഹം ഈ വീട്ടുവളപ്പിൽ തന്നെയാവും കുഴിച്ചിട്ടിരിക്കുക എന്ന നിഗമനത്തിലാണ് കുഴിയെടുത്ത് സംശയം തീര്‍ക്കാൻ പോലീസ് തീരുമാനിച്ചത്.

അതേസമയം കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളേയും എറണാകുളം പോലീസ് ക്ലബിൽ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. എന്നാൽ ചോദ്യം ചെയ്യലിൽ മുഖ്യപ്രതിയായ ഷാഫി സഹകരിക്കുന്നില്ലെന്നാണ് പോലീസ് നൽകുന്ന വിവരം. പ്രതികൾ മറ്റാരെയെങ്കിലും നരബലി നടത്തിയതായി ഇതുവരെ തുറന്ന് സമ്മതിച്ചിട്ടില്ല. എന്നാൽ ഇവർ എന്തോ ഒളിച്ചുവെക്കാൻ ശ്രമിക്കുന്നുവെന്നാണ് ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് ബോധ്യമായത്. പ്രതികളെ മൂന്ന് പേരേയും ഇന്ന് ഇലന്തൂരിലെ വീട്ടിലെത്തിച്ച് അവരുടെ സാന്നിധ്യത്തിലാവും പരിശോധനയും കുഴിയെടുക്കലും നടത്തുക. ഇതോടെയാണ് ഇലന്തൂരിലെ ഭഗവൽസിങിന്‍റെ വീട്ടിൽ വീണ്ടും വിശദമായ പരിശോധന നടത്താൻ അന്വേഷണസംഘം തീരുമാനിച്ചത്.

Related Articles

Latest Articles