Kerala

എട്ട് മാസം കൊണ്ട് കരിപ്പൂരിൽ പിടിച്ചത് 112 കോടിയുടെ സ്വർണ്ണം ;കടത്തുന്നത് മിശ്രിത രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ച്

മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജനുവരി മുതല്‍ ആഗസ്റ്റ് വരെയുള്ള എട്ട് മാസത്തിനിടെ പിടികൂടിയത് 112 കോടിക്കുള്ള അനധികൃത സ്വർണ്ണം. എയര്‍ കസ്റ്റംസ്, ഡി ആര്‍ ഐ, കസ്റ്റംസ് പ്രിവന്റീവ്, കരിപ്പൂര്‍ പൊലീസ് എന്നീ വിഭാഗങ്ങള്‍ പിടികൂടിയ സ്വര്‍ണക്കടത്തിന്റെ കണക്കാണിത്. കസ്റ്റംസ് 103.88 കോടിയുടെ സ്വര്‍ണം പിടികൂടുകയുണ്ടായി.

മൊത്തം 201.9 കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഇതേ കാലയളവില്‍ കരിപ്പൂര്‍ കസ്റ്റംസ് 109.01 ലക്ഷം രൂപക്കുള്ള വിദേശ കറന്‍സികളും പിടികൂടിയിട്ടുണ്ട്. മറ്റ് വിഭാഗങ്ങള്‍ പിടികൂടിയതിന് പുറമേയാണിത്. 2021ല്‍ ഇതേ കാലയളവില്‍ 210 കേസുകളിലായി കസ്റ്റംസ് 135.12 കിലോ സ്വര്‍ണം പിടികൂടിയെങ്കില്‍ ഈ വര്‍ഷം 49.42 ശതമാനം വര്‍ധനയാണുണ്ടായത്.

സ്വര്‍ണം മിശ്രിത രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ച് കടത്തിയതാണ് ഏറെയും. ഇലക്ട്രോണിക് വസ്തുക്കള്‍ക്കുള്ളില്‍ ഒളിപ്പിച്ചും വസ്ത്രത്തിനുള്ളില്‍ പ്രത്യേക അറകളുണ്ടാക്കിയും സ്വര്‍ണക്കട്ടികളും ആഭരണങ്ങളുമായി കടത്തിയതും പിടിക്കപ്പെട്ടിട്ടുണ്ട്. അതേസമയം നികുതിയടച്ച് നിയമവിധേയമായി കൊണ്ടുവന്നത് ഇതിലും കൂടുതലാണ്. നേരത്തേ 20 ലക്ഷമോ അതിലധികമോ രൂപയ്ക്കുള്ള സ്വര്‍ണം കടത്തുന്നവരെ അറസ്റ്റ് ചെയ്യാന്‍ ചട്ടം അനുവദിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് 50 ലക്ഷമോ അതിന് മുകളിലോ സ്വര്‍ണം കടത്തുന്നവരെ മാത്രമേ അറസ്റ്റ് ചെയ്യാവൂവെന്ന് പരിഷ്‌കരിച്ചിട്ടുണ്ട്. ഇതുപ്രകാരം ഈ കാലയളവില്‍ 146 പേര്‍ അറസ്റ്റിലായിട്ടുണ്ട്. അഞ്ച് പേര്‍ റിമാന്‍ഡിലുമായിട്ടുണ്ട്.

admin

Recent Posts

പ്രാത്ഥനകൾ വിഫലം! ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു; മരണം സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍

ടെഹ്‌റാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍. പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ…

23 mins ago

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

1 hour ago

ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി; ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെക്കുറിച്ച് ഇപ്പോഴും സൂചനകളില്ല; ജീവനോടെ ആരും അവശേഷിക്കാൻ സാധ്യതയില്ലെന്ന് രക്ഷാപ്രവർത്തകർ; തിരച്ചിൽ ഉർജ്ജിതം

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി. രക്ഷാപ്രവർത്തനത്തിന് സഹായിക്കാനെത്തിയ തുർക്കി സൈന്യത്തിന്റെ ഡ്രോണാണ്…

1 hour ago

എളമക്കര ലഹരിവേട്ട; അന്വേഷണം മോഡലിംഗ് രംഗത്തേക്ക്; ബോസ് ഉടൻ കുടുങ്ങും!

കൊച്ചി: എളമക്കര ലഹരിവേട്ട കേസിൽ അന്വേഷണം മോഡലിംഗ് രംഗത്തേക്ക്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആറംഗ സംഘത്തിലെ മോഡൽ അൽക്ക ബോണിയുടെ…

1 hour ago

ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും

ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും

2 hours ago

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം വീണ്ടും സിനിമയാകുന്നു; സത്യരാജ് മോദിയായെത്തും; ബയോ ഒരുങ്ങുന്നത് വമ്പൻ ബജറ്റിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി വീണ്ടും ഒരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. തെന്നിന്ത്യൻ താരം സത്യരാജാണ് മോദിയായി…

2 hours ago