ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ജിഹാദികൾ ഹിന്ദു ക്ഷേത്രം തകർത്ത സംഭവത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി പാക് കോടതി. “അതൊരു മോസ്ക് ആയിരുന്നെങ്കിൽ നിങ്ങളുടെ പ്രതികരണം ഇതായിരിക്കുമോ?” എന്നും കോടതി ചോദിച്ചു. അതോടൊപ്പം നൂറ്റാണ്ടുകൾ പഴക്കമുള്ള ഹിന്ദു ക്ഷേത്രത്തിന്റെ പുനർനിർമ്മാണം ആരംഭിക്കാൻ ഇവാക്യൂ പ്രോപ്പർട്ടി ട്രസ്റ്റ് ബോർഡിന് സുപ്രീംകോടതി നിർദ്ദേശം നൽകിയിരിക്കുകയാണ്.
എന്നാൽ ക്ഷേത്രം തകർത്ത സംഭവം പാകിസ്ഥാന് അന്താരാഷ്ട്ര തലത്തിൽ നാണക്കേടുണ്ടാക്കിയെന്നാണ് ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദ് വ്യക്തമാക്കിയത്. അതിദാരുണമായ സംഭവമാണ് നടന്നത്. ഇത്തരം സംഭവങ്ങളിൽ ആശങ്കയുണ്ടെന്നും ഗുൽസാർ അഹമ്മദ് ഉൾപ്പെടുന്ന മൂന്നംഗ ബഞ്ച് വിമർശിച്ചു. ക്ഷേത്രത്തോട് ചേർന്ന് പോലീസ് ചെക്ക് പോസ്റ്റ് ഉണ്ടായിരുന്നിട്ടും എങ്ങനെയാണ് ആക്രമണമുണ്ടായതെന്ന് ജസ്റ്റിസ് ഇജാസുൽ അഹ്സാൻ പോലീസ് മേധാവിയോട് ചോദിച്ചു.”നിങ്ങളുടെ രഹസ്യാന്വേഷണ ഏജൻസികൾ എവിടെയായിരുന്നു എന്നും കോടതി രൂക്ഷമായി വിമർശിച്ചു.
അതേസമയം പാകിസ്ഥാനിൽ ജിഹാദികൾ ഹിന്ദു ക്ഷേത്രം തകർത്ത സംഭവത്തിൽ ഇന്ത്യ പ്രതിഷേധം ശക്തമാക്കിയതിനെത്തുടർന്ന് നടപടിയുമായി പാകിസ്ഥാനും രംഗത്തുവന്നിരുന്നു. സംഭവത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അപലപിച്ചു. എല്ലാ കുറ്റവാളികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും, പോലീസിന്റെ അശ്രദ്ധക്കെതിരെ നടപടിയെടുക്കുമെന്നും പറഞ്ഞു. ട്വീറ്റിലൂടെയായിരുന്നു ഇമ്രാൻ ഖാന്റെ പ്രതികരണം. “ഗണേഷ് മന്ദിറിനു നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായി അപലപിക്കുന്നു. എല്ലാ കുറ്റവാളികളുടെയും അറസ്റ്റ് ഉറപ്പുവരുത്താനും പോലീസിന്റെ അശ്രദ്ധക്കെതിരെ നടപടിയെടുക്കാനും ഞാൻ ഇതിനകംതന്നെ ഐജിയുടെ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ജിഹാദികൾ തകർത്ത ഗണേഷ് മന്ദിർ സർക്കാർ പുനഃസ്ഥാപിക്കുമെന്നും ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
മുഖ്യമന്ത്രിയെ തൊട്ടു.! അമ്പാടിമുക്ക് സഖാക്കളെയും പോരാളി ഷാജിയേയും കൈകാര്യം ചെയ്യാൻ സിപിഎം #cpm #poralishaji #socialmedia
2010ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ എഴുത്തുകാരി അരുന്ധതി റോയിക്കെതിരെ യുഎപിഎ പ്രകാരം പ്രോസിക്യൂഷന് നടപടിയെടുക്കാന്‍ ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ…
യുഎസ് പ്രസിഡന്റ് ജോ ബൈഡനു മറവിരോഗമെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിതന്നെയാണോ... ? വീണ്ടും ലോകത്തിന് സംശയം . ജി 7…
അബുദാബി: കുവൈത്ത് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ലോക കേരളസഭയിൽ പങ്കെടുക്കില്ല. നോർക്ക വൈസ്…
കുവൈറ്റിലെ ഗവർണർക്ക് പോലും പണി കിട്ടിയ ദുരന്തത്തിൽ കമ്പനിയുടെ പങ്കെന്ത് ? |KUWAIT TRAGEDY| #kuwaitaccident #kuwaittragedy #kuwait
അജിത് ഡോവൽ തുടരുമ്പോൾ അസ്വസ്ഥത ആർക്കൊക്കെ? |AJIT DOVEL| #ajitdovel #bjp #modi #nda