Monday, May 20, 2024
spot_img

ഐഎസ് റിക്രൂട്ട്മെന്റ് കേസ്: കർണാടകത്തിലും കാശ്മീരിലും എൻ ഐ എ റെയ്‌ഡ്‌;നാല് ജിഹാദികൾ അറസ്റ്റിൽ

ദില്ലി: കേരളത്തിലെ ഐഎസ് റിക്രൂട്ട്മെന്‍റ് കേസുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു. മംഗളൂരു, ബെംഗളൂരു, ശ്രീനഗർ, ബന്ദിപ്പോറ എന്നിവിടങ്ങളിൽനിന്നാണ് അറസ്റ്റ്. എൻഐഎ വക്താവാണ് ഇക്കാര്യം അറിയിച്ചത്. ഹമ്മീദ്, ഹസ്സന്‍ എന്നിവരെ ജമ്മുവില്‍ നിന്നും അറസ്റ്റ് ചെയ്തു. മംഗ്ലളൂരു അടക്കം രാജ്യത്തെ വിവിധയിടങ്ങളില്‍ എന്‍ഐഎ പരിശോധന നടത്തിയിരുന്നു.

ഇവരിൽ നിന്നും ഡിജിറ്റല്‍ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. മുഹമ്മദ് അമീനിന്റെ നേതൃത്വത്തിലുള്ള സംഘടന സമൂഹമാദ്ധ്യമങ്ങൾ വഴി ഐഎസ് ആശയങ്ങൾ പങ്കുവെയ്‌ക്കുന്നതായും ചിലരെ വധിക്കാൻ പദ്ധതിയിട്ടതായും കണ്ടെത്തിയിരുന്നു. ഐഎസ്‌ഐസിന്റെ ജിഹാദി ആശയങ്ങൾ ടെലഗ്രാം, ഹൂപ്പ്, ഇൻസ്റ്റഗ്രാം എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ഇയാൾ പങ്കുവെച്ചത്. ഐഎസ് റിക്രൂട്ട്‍‍മെൻ്റിനായി ഇവര്‍ ധനസമാഹരണം നടത്തിയിരുന്നുവെന്നും കടുതൽ ആളുകളെ ഐസിസിൽ ചേരാനായി ഇവര്‍ പ്രേരിപ്പിച്ചിരുന്നുവെന്നും എൻഐഎ വ്യക്തമാക്കി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles