Spirituality

തൈപൂയവും മകരചൊവ്വയും; ഇന്ന് ഈ സവിശേഷ മന്ത്രങ്ങൾ ജപിച്ചാൽ അത്യുത്തമം !

ഇന്ന് തൈപ്പൂയം. തമിഴ് മാസമായ തൈ മാസത്തിലെ അഥവാ മകരത്തില പൂയം നാളാണ് തൈപൂയമായി ‌നാം ആഘോഷിക്കുന്നത്‌. സുബ്രഹ്മണ്യന്റെ അനുഗ്രഹത്തിലൂടെ സൗഭാഗ്യം ഉണ്ടാകുന്ന ദിവസമാണ് തൈപ്പൂയം.

ദേവസേനാപതിയായ സുബ്രഹ്മണ്യദേവന്റെ ജന്മദിനം എന്നും താരകാസുരനെ നിഗ്രഹിച്ച ദിവസം, അമ്മയായ പാർവതീദേവി മുരുകനു വേൽ എന്ന ആയുധം നൽകിയ ദിവസം വേലായുധന്റെ വിവാഹദിവസം എന്നിങ്ങനെ തൈപ്പൂയത്തെ സംബന്ധിച്ച് ഐതിഹ്യങ്ങൾ പലതുണ്ട്.

ഏതായാലും ഈ ദിവസം സുബ്രഹ്മണ്യ ദേവനെ ഭജിച്ചാൽ ഐശ്വര്യവും ആയുരാരോഗ്യ സൗഖ്യവും പുത്രപൗത്രാദി സൗഭാഗ്യവും ഉണ്ടാകും എന്നാണു വിശ്വാസം.

ശിവപാർവതീ പുത്രനും ദേവസൈനാധിപനുമായ സുബ്രഹ്മണ്യന്റെ പിറന്നാളാണ്‌ തൈപ്പൂയം. ‘ഓം ശരവണ ഭവ:’ എന്ന മന്ത്രം എങ്ങും ഉയരുന്ന ദിവസം.

സുബ്രഹ്മണ്യസ്വാമിക്ക് ഷഷ്ഠി പോലെ വളരെ പ്രധാനപ്പെട്ട ദിവസമാണ് തൈപൂയവും കാവടിയാട്ടവുമാണ് ഈ ദിവസത്തെ പ്രത്യേകത.

തൈപ്പൂയദിനത്തിൽ അഭീഷ്ട കാര്യങ്ങൾ നടക്കാനായിട്ടാണ് കാവടി വഴിപാടു നേരുന്നത്. പീലിക്കാവടി, ഭസ്മക്കാ വടി, പാല്‍ക്കാവടി, പൂക്കാവടി, കര്‍പ്പൂരക്കാവടി, അന്നക്കാവടി, കളഭക്കാവടി, തൈലക്കാവടി, അഗ്‌നിക്കാവടി,സർപ്പക്കാവടി എന്നിങ്ങനെയുള്ള കാവടികൾ വഴിപാടായി ഭക്തര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നു.

സുബ്രഹ്മണ്യനെ വേലായുധൻ, സ്കന്ദന്‍, ഗുഹന്‍, ഷണ്മുഖന്‍, വേലന്‍, വള്ളിമണാളന്‍, ആറു മുഖന്‍, വടിവേലന്‍, കാര്‍ത്തികേയന്‍, മയൂരവാഹനന്‍, ശരവണന്‍ എന്ന പേരുകളിലും അറിയ പ്പെടുന്നു. സുബ്രഹ്മണ്യന്‌ വള്ളി,ദേവയാനി എന്നിങ്ങനെ രണ്ടു ഭാര്യമാരുണ്ട്‌.

തൈപ്പൂയ ദിവസം സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ദര്‍ശനവും പഞ്ചാമൃതം, പാല്‍, ഭസ്മം, നാരങ്ങാമാല സമര്‍പ്പിക്കുന്നതും ഉത്തമമാണ്‌.

സുബ്രഹ്മണ്യക്ഷേത്രങ്ങളിലും സുബ്രഹ്മണ്യ ദേവൻ ഉപദേവതയായ ക്ഷേത്രങ്ങളിലും തൈപ്പൂയാഘോഷം നടക്കുന്നു.

പഴനി, തിരുച്ചെന്തൂർ, പയ്യന്നൂർ, പെരളശ്ശേരി, ഹരിപ്പാട്, കിടങ്ങൂർ, ഇളംകുന്നപ്പുഴ, പെരുന്ന തുടങ്ങിയ അനേകം ക്ഷേത്രങ്ങളിൽ തൈപ്പൂയം ആഘോഷിച്ചു വരുന്നു. ഇവിടെ വലിയ കാവടിയാട്ടങ്ങളും അഭിഷേകങ്ങളും അന്നേദിവസം നടക്കുന്നതാണ്.

അതുപോലെ ദേവസേനാപതിയായ സുബ്രഹ്മണ്യസ്വാമിക്കും ഭദ്രകാളിക്കും പ്രാധാന്യമുള്ള ദിനമാണ് ചൊവ്വാഴ്ച. ഇന്ന് ഭദ്രകാളീ പ്രീതികരമായ മകരചൊവ്വയും സുബ്രഹ്മണ്യ പ്രീതികരമായ തൈപൂയവും ആയതുകൊണ്ട് ദേവിക്കും സുബ്രഹ്മണ്യസ്വാമിക്കും തുല്യ പ്രാധാന്യം നൽകി ഭജിക്കുന്നത് അത്യുത്തമമാണ്.

സുബ്രഹ്മണ്യ പ്രീതികരമായ മന്ത്രങ്ങൾ

ഷഡാനനം ചന്ദന ലേപിതാംഗം

മഹാത്ഭുതം ദിവ്യ മയൂര വാഹനം

രുദ്രസ്യ സൂനും സുരലോക നാഥം

ബ്രഹ്മണ്യദേവം ശരണം പ്രബദ്യേ

ആശ്ചര്യവീരം സുകുമാരരൂപം

തേജസ്വിനം ദേവഗണാഭിവന്ദ്യം

ഏണാങ്കഗൗരീ തനയം കുമാരം

സ്കന്ദം വിശാഖം സതതം നമാമി

സ്കന്ദായ കാർത്തികേയായ

പാർവതി നന്ദനായ ച

മഹാദേവ കുമാരായ

സുബ്രഹ്മണ്യായയായ തേ നമ

അതുപോലെ പത്ത് ശ്ലോകങ്ങള്‍ അടങ്ങിയ കാളീ സ്തോത്രമായ ഭദ്രകാളിപ്പത്ത് ഇന്ന് ജപിക്കുന്നതിലൂടെ സർവ ദുരിതങ്ങളും നീങ്ങും എന്നാണു വിശ്വാസം .

ഭദ്രകാളിപ്പത്ത്

കണ്ഠേകാളി ! മഹാകാളി!

കാളനീരദവര്‍ണ്ണിനി !

കാളകണ്ഠാത്മജാതേ! ശ്രീ

ഭദ്രകാളി നമോസ്തുതേ ! 1

ദാരുകാദി മഹാദുഷ്ട —

ദാനവൗഘനിഷൂദനേ

ദീനരക്ഷണദക്ഷേ ! ശ്രീ

ഭദ്രകാളി നമോസ്തുതേ 2

ചരാചരജഗന്നാഥേ !

ചന്ദ്ര, സൂര്യാഗ്നിലോചനേ!

ചാമുണ്ഡേ ! ചണ്ഡമുണ്ഡേ ! ശ്രീ

ഭദ്രകാളി നമോസ്തുതേ! 3

മഹൈശ്വര്യപ്രദേ ! ദേവി !

മഹാത്രിപുരസുന്ദരി !

മഹാവീര്യേ ! മഹേശീ ! ശ്രീ

ഭദ്രകാളി ! നമോസ്തുതേ! 4

സര്‍വ്വവ്യാധിപ്രശമനി !

സര്‍വ്വമൃത്യുനിവാരിണി!

സര്‍വ്വമന്ത്രസ്വരൂപേ ! ശ്രീ

ഭദ്രകാളി നമോസ്തുതേ! 5

പുരുഷാര്‍ഥപ്രദേ ! ദേവി !

പുണ്യാപുണ്യഫലപ്രദേ!

പരബ്രഹ്മസ്വരൂപേ ശ്രീ

ഭദ്രകാളി നമോസ്തുതേ! 6

ഭദ്രമൂര്‍ത്തേ ! ഭഗാരാധ്യേ

ഭക്തസൗഭാഗ്യദായികേ!

ഭവസങ്കടനാശേ ! ശ്രീ

ഭദ്രകാളി നമോസ്തുതേ! 7

നിസ്തുലേ ! നിഷ്ക്കളേ ! നിത്യേ

നിരപായേ ! നിരാമയേ !

നിത്യശുദ്ധേ ! നിര്‍മലേ ! ശ്രീ

ഭദ്രകാളി നമോസ്തുതേ! 8

പഞ്ചമി ! പഞ്ചഭൂതേശി !

പഞ്ചസംഖ്യോപചാരിണി!

പഞ്ചാശല്‍ പീഠരൂപേ!

ശ്രീഭദ്രകാളി നമോസ്തുതേ! 9

കന്മഷാരണ്യദാവാഗ്നേ !

ചിന്മയേ ! സന്മയേ ! ശിവേ!

പത്മനാഭാഭിവന്ദ്യേ ! ശ്രീ

ഭദ്രകാളി നമോസ്തുതേ ! 10

ഭദ്രകാളിപ്പത്തു ഭക്ത്യാ

ഭദ്രാലയേ ജപേൽ ജവം

ഓതുവോര്‍ക്കും ശ്രവിപ്പോര്‍ക്കും

പ്രാപ്തമാം സർവ മംഗളം

ശ്രീ ഭദ്രകാള്യൈ നമഃ

admin

Recent Posts

ശക്തി ജയിക്കാത്തിടത്ത് ബുദ്ധി വിജയിച്ചു ! സ്പാർട്ടയുടെ വജ്രായുധമായ ഒരു കുതിരയുടെ കഥ

ശക്തി ജയിക്കാത്തിടത്ത് ബുദ്ധി വിജയിച്ചു ! സ്പാർട്ടയുടെ വജ്രായുധമായ ഒരു കുതിരയുടെ കഥ

12 mins ago

പ്ലസ് വൺ പ്രവേശനം; രജിസ്ട്രേഷൻ ഇന്ന് മുതൽ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്; അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ അഡ്മിഷന് വേണ്ടിയുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. ഏകജാലക സംവിധാനം വഴിയാണ് പ്രവേശനം. ഓണ്‍ലൈനില്‍…

18 mins ago

സിസ്റ്റർ അഭയക്കേസ് !പ്രതി ഫാദർ തോമസ് കോട്ടൂരിൻ്റെ പെൻഷൻ പിൻവലിച്ച് സർക്കാർ

സിസ്റ്റര്‍ അഭയ കേസ് പ്രതി ഫാദർ തോമസ് എം കോട്ടൂരിൻ്റെ പെൻഷൻ പൂർണമായും പിൻവലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ധനകാര്യ…

8 hours ago

പ്രധാനമന്ത്രി നരേന്ദ്രമോദി ക്ക്‌ നന്ദി.. എനിക്കിത് പുതുജന്മം”CAA നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ചതിന് പിന്നാലെ കണ്ണ് നനയ്ക്കുന്ന പ്രതികരണവുമായി പാകിസ്ഥാൻ അഭയാർത്ഥി

രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി പൗരത്വ നിയമഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ച…

9 hours ago

കൽപ്പാത്തിയെ ജാതി വർണ്ണ വെറിയുടെ കേന്ദ്രമാകാൻ സഖാക്കളുടെ ശ്രമം|OTTAPRADAKSHINAM

വിനായകനെ കൽപ്പാത്തി ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയോ? കമ്മി മദ്ധ്യമത്തിന്റെ വാദം പൊളിയുന്നു!! #vinayakan #kalpatthy #actor #palakkad #onlinemedia

10 hours ago