International

ഇന്ത്യയുടെ പ്രതിഷേധം ശക്തം… ക്ഷേത്രം തകർത്ത വിഷയത്തിൽ നടപടിയുമായി പാകിസ്ഥാൻ

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ജിഹാദികൾ ഹിന്ദു ക്ഷേത്രം തകർത്ത സംഭവത്തിൽ ഇന്ത്യ പ്രതിഷേധം ശക്തമാക്കിയതിനെത്തുടർന്ന് നടപടിയുമായി പാകിസ്ഥാൻ. സംഭവത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അപലപിച്ചു. എല്ലാ കുറ്റവാളികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും, പോലീസിന്റെ അശ്രദ്ധക്കെതിരെ നടപടിയെടുക്കുമെന്നും പറഞ്ഞു. ട്വീറ്റിലൂടെയായിരുന്നു ഇമ്രാൻ ഖാന്റെ പ്രതികരണം.

പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ: “ഗണേഷ് മന്ദിറിനു നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായി അപലപിക്കുന്നു. എല്ലാ കുറ്റവാളികളുടെയും അറസ്റ്റ് ഉറപ്പുവരുത്താനും പോലീസിന്റെ അശ്രദ്ധക്കെതിരെ നടപടിയെടുക്കാനും ഞാൻ ഇതിനകംതന്നെ ഐജിയുടെ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ജിഹാദികൾ തകർത്ത ഗണേഷ് മന്ദിർ സർക്കാർ പുനഃസ്ഥാപിക്കുമെന്നും ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തു.

എന്നാൽ പഞ്ചാബിലെ റഹിം യാർ ഖാൻ ജില്ലയിലെ ഭോംഗ് ഗ്രാമത്തിലാണ് ഹിന്ദു ക്ഷേത്രത്തിന് നേരെ മതതീവ്രവാാദികൾ ആക്രമണം നടത്തിയത്. സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധമാണ് പാകിസ്ഥാനെതിരെ ഉയർത്തിയത്. പതിറ്റാണ്ടുകളായി ഹിന്ദുക്കൾ സമാധാനപരമായി ജീവിക്കുന്ന പ്രദേശമാണ് ഭോംഗ്. കഴിഞ്ഞയാഴ്ച മദ്രസ ലൈബ്രറിയിൽ എട്ടുവയസ്സുള്ള ഒരു ഹിന്ദു കുട്ടി മൂത്രമൊഴിച്ചു. ഇത് ഇരു മതവിഭാഗങ്ങളും തമ്മിലുള്ള വിദ്വേഷത്തിന് കാരണമായി. ഇതിന് ശേഷമാണ് പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ഭാഗമായാണ് ഹിന്ദു ക്ഷേത്രം ആക്രമിച്ചതും എന്നും റിപ്പോർട്ടുകളുണ്ട്.

അതേസമയം ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ രൂക്ഷ വിമർശനവുമായി പാക് സുപ്രീംകോടതിയും രംഗത്തുവന്നിട്ടുണ്ട്. കേസിൽ പഞ്ചാബ് പ്രവിശ്യയിലെ ചീഫ് സെക്രട്ടറിയും, ഇൻസ്പെക്ടർ ജനറലും 24 മണിക്കൂറിനുള്ളിൽ ഹാജരാകണമെന്നാണ് കോടതിയുടെ നിർദ്ദേശം. നൂറ്റാണ്ട് പഴക്കമുള്ള ഹിന്ദു ക്ഷേത്രത്തിന്റെ പുനർനിർമ്മാണം ആരംഭിക്കാൻ ഇവാക്യൂ പ്രോപ്പർട്ടി ട്രസ്റ്റ് ബോർഡിന് സുപ്രീംകോടതി നിർദ്ദേശം നൽകിക്കഴിഞ്ഞു. ക്ഷേത്രം തകർത്ത സംഭവം പാകിസ്താന് അന്താരാഷ്‌ട്ര തലത്തിൽ നാണക്കേടുണ്ടാക്കിയെന്നാണ് ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദ് വ്യക്തമാക്കിയത്. അതിദാരുണമായ സംഭവമാണ് നടന്നത്. ഇത്തരം സംഭവങ്ങളിൽ ആശങ്കയുണ്ടെന്നും ഗുൽസാർ അഹമ്മദ് ഉൾപ്പെടുന്ന മൂന്നംഗ ബെഞ്ച് വിമർശിച്ചു. ക്ഷേത്രത്തോട് ചേർന്ന് പോലീസ് ചെക്ക് പോസ്റ്റ് ഉണ്ടായിരുന്നിട്ടും എങ്ങനെയാണ് ആക്രമണമുണ്ടായതെന്ന് ജസ്റ്റിസ് ഇജാസുൽ അഹ്സാൻ പോലീസ് മേധാവിയോട് ചോദിച്ചു.”നിങ്ങളുടെ രഹസ്യാന്വേഷണ ഏജൻസികൾ എവിടെയായിരുന്നു എന്നും കോടതി ചോദിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

പുരാവസ്തു കേസ് ;പരാതിക്കാരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം!ഡിവൈഎസ്പിക്കെതിരെ അന്വേഷത്തിന് ഉത്തരവിട്ട് ഹൈക്കോടതി

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് ക്രൈം ബ്രാഞ്ച് മുന്‍ ഡിവൈഎസ്പി വൈ…

15 mins ago

കെജ്‌രിവാളിന് തിരിച്ചടി ! ഉടന്‍ ജാമ്യമില്ല, ഹര്‍ജി പരിഗണിക്കുന്നത് ജൂണ്‍ 5ന് ; നാളെ ജയിലിലേയ്ക്കു മടങ്ങണം

ദില്ലി : മദ്യനയ അഴിമതി കേസിൽ ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജി പരി​ഗണിക്കുന്നത് ജൂൺ…

2 hours ago

ഇത്തവണത്തെ എക്സിറ്റ് പോളിൽ തെളിയുന്നത് ആരുടെ ഭൂരിപക്ഷമാണ് ?

എക്സിറ്റ് പോളുകളെ വിശ്വസിക്കാമോ ? മുൻ കണക്കുകൾ പറയുന്നത് ഇങ്ങനെ..

3 hours ago

പുതു തുടക്കം ! ധ്യാനം അവസാനിച്ചു ! പ്രധാനമന്ത്രി മോദി വിവേകാനന്ദകേന്ദ്രത്തിൽ നിന്ന് മടങ്ങി

കന്യാകുമാരി: വിവേകാനന്ദപ്പാറയിലെ 45 മണിക്കൂര്‍ ധ്യാനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയില്‍ നിന്നും മടങ്ങി. ധ്യാനത്തിന് പിന്നാലെ തിരുവള്ളുവര്‍ പ്രതിമയില്‍…

3 hours ago