imran
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വസ്ത്രധാരണത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി ഇമ്രാന്‍ ഖാന്‍ ഭരണകൂടം. സ്‌കൂള്‍, കോളജ് അധ്യപകര്‍ ധരിക്കേണ്ട വസ്ത്രത്തെക്കുറിച്ചുള്ള മാര്‍ഗരേഖയാണ് ഫെഡറല്‍ ഡയറക്ടറ്റേറ് ഓഫ് എഡ്യൂക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്. പുരുഷ, വനിതാ അധ്യാപകര്‍ ജീന്‍സ്, ടൈറ്റ്‌സ്, ടീ ഷര്‍ട്ട്, സ്ലിപ്പര്‍ എന്നിവ ധരിക്കുന്നതിനു വിലക്കേര്‍പ്പെടുത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. അതേസമയം രാജ്യത്തെ എല്ലാ പ്രിന്‍സിപ്പാള്‍മാരോടും അവരുടെ വിദ്യാഭ്യാസ സ്ഥാപനത്തിലെ അദ്ധ്യാപകരും അനദ്ധ്യാപകരും (പുരുഷന്മാരും സ്ത്രീകളും ) പതിവ് മുടിവെട്ടല്‍, താടി വെട്ടല്‍, നഖം മുറിക്കല്‍, പെര്‍ഫ്യൂമിന്റെ ഉപയോഗം എന്നിവ ഉള്‍പ്പെടെ വ്യക്തിപരമായ ശുചിത്വം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ എഫ്ഡിഇ നിര്‍ദ്ദേശിച്ചതായും പറയുന്നുണ്ട് മാത്രമല്ല വനിതാ അദ്ധ്യാപകരും അനദ്ധ്യാപകരും ലളിതവും മാന്യവുമായ വസ്ത്രങ്ങള്‍ ധരിക്കണം എന്നും ജീന്‍സും ടൈറ്റ്‌സും ധരിക്കാന്‍ പാടില്ല എന്നും സല്‍വാര്‍ കമ്മീസ്, ട്രൗസര്‍, ദുപ്പട്ടയ്ക്കും ഷാളിനുമൊപ്പം ഷര്‍ട്ട് എന്നിവ ധരിക്കാം എന്നും അദ്ധ്യാപന സമയത്ത് അനുയോജ്യമായ ഷൂസുകളും സ്‌നിക്കേഴ്‌സും അനുവദനീയമാണെങ്കിലും, സ്ലിപ്പറുകള്‍ കര്‍ശനമായി ധരിക്കാന്‍പാടില്ലെന്നും എഫ്ഡിഇ കൂട്ടിച്ചേര്‍ത്തു. പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…
വി കെ പ്രശാന്തിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം ! തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഡ് ചെയ്‌തത് ബിജെപി ! തുറന്ന പോരാട്ടത്തിന്…