Sunday, May 19, 2024
spot_img

ന്യൂസിലന്‍ഡില്‍ ‘ഡെല്‍റ്റ വകഭേദം’ പടരുന്നു; രാജ്യത്ത് കര്‍ശന നിയന്ത്രണം

വെല്ലിങ്​ടണ്‍: ന്യൂസിലന്‍ഡില്‍ ഒരുവര്‍ഷത്തിന്​ ശേഷം കോവിഡ്​ കേസുകളില്‍ വന്‍ വര്‍ധനവുണ്ടായിരിക്കുകയാണ്. കഴിഞ്ഞ ദിവസം 68 പുതിയ കേസുകളാണ്​ രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​തിരിക്കുന്നത്.

2020 ഏപ്രിലിന്​ ശേഷം ഇത് ആദ്യമായാണ്​ 68ഓളം കോവിഡ് കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട്​ ചെയ്യുന്നത്​. എന്നാല്‍, കോവിഡിന്റെ ഡെല്‍റ്റ വകഭേദമാണ്​ രാജ്യത്ത്​ പടര്‍ന്നുപിടിക്കുന്നതെന്നതും ജനങ്ങൾക്കും ഗവൺമെന്റിനും ആശങ്കയുണ്ടാക്കുന്നുണ്ട്​.

എന്തായാലും കോവിഡ്​ വ്യാപനം ശ്രദ്ധയില്‍പ്പെട്ടതോടെ രാജ്യത്ത്​ കര്‍ശന ലോക്​ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles