ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം. ജമ്മുകശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് പാക് ഭീകരർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ ഒരു പോലീസുകാരനും വീരമൃത്യു വരിച്ചിട്ടുണ്ട്. ബാരാമുള്ളയിലെ ഖീരി പ്രദേശത്തുള്ള നാജിഭട്ടിലാണ് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്.
അതേസമയം കഴിഞ്ഞ 4 മാസമായി കശ്മീരിൽ സജീവമായിരുന്ന പാക് ഭീകരരാണ് കൊല്ലപ്പെട്ടത്. ഇവരെ കീഴ്‌പ്പെടുത്താനുള്ള നിരന്തര ശ്രമത്തിലായിരുന്നു സുരക്ഷാസേനയെന്ന് കശ്മീർ പോലീസ് അറിയിച്ചു. 2022 വർഷമാരംഭിച്ചത് മുതൽ ഇതുവരെ 22 പാക് ഭീകരരെ വധിച്ചിട്ടുണ്ടെന്ന് ഐജി വിജയ് കുമാർ കൂട്ടിച്ചേർത്തു.
കൂടാതെ കഴിഞ്ഞ ദിവസം 2 ലഷ്‌കർ ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശ്രീനഗറിലെ ചനപോറ പ്രദേശത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഭീകരരുടെ പക്കൽ നിന്നും വൻ തോതിലുള്ള ആയുധ ശേഖരവും പോലീസ് കണ്ടെത്തിയിരുന്നു. 15 പിസ്റ്റലുകൾ, 30 മാഗസീനുകൾ, 300 തിരകൾ, ഒരു സൈലൻസർ എന്നിവ ഭീകരരിൽ നിന്നും പിടിച്ചെടുത്തിരുന്നു.
വെനസ്വേലയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുമോ ? ആഭ്യന്തര യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം ! വിദേശകാര്യ മന്ത്രാലയം മറ്റൊരു ഒഴിപ്പിക്കൽ…
2025, Nov 1ൽ കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥനമായി എന്ന് പിണറായി വിജയൻ പ്രഖ്യാപിച്ചത് വിപുലമായ ചടങ്ങിലായിരുന്നു . നിരവധി…
ജിഹാദികളെ പിന്തുണയ്ക്കുന്ന മാംദാനിയുടെ തനിനിറം പുറത്ത് ! സ്വന്തം രാജ്യത്തിന്റെ സൈന്യം നടത്തിയ ഓപ്പറേഷനുനേരെ വിമർശനം ! മാംദാനിയെ നോട്ടമിട്ട്…
ജിഹാദികളുടെ ആക്രമണത്തിന് പ്രതിരോധം തീർക്കും ! വെള്ളാപ്പളിക്ക് ബിജെപിയുടെ പിന്തുണ ! വീട്ടിലെത്തി വെള്ളാപ്പള്ളിയെ കണ്ട് പ്രകാശ് ജാവദേക്കർ I…
തെരഞ്ഞെടുപ്പ് കാലത്ത് ഉന്മൂലനാശനമില്ല ! ഹിന്ദുക്കളെ പാട്ടിലാക്കാൻ സ്റ്റാലിന്റെ പുതിയ അടവ് ! റേഷൻ കാർഡ് ഒന്നിന് 3000 രൂപ…
ഡിഎംകെയും , തമിഴ് ദേശീയവാദികളും , കേരളത്തിലെ ജാമ്യത്തിൽ നടക്കുന്ന ചില കുറ്റവാളികളും അവകാശപ്പെടുന്നത് പോലെ രാവണൻ യഥാർത്ഥത്തിൽ തമിഴനാണോ…