India

കശ്‌മീരിൽ ഭീകരരെ കാലപുരിക്കയച്ച് സൈന്യം;3 പാക് ഭീകരരെ വകവരുത്തി സുരക്ഷാസേന; ഒരു പോലീസുദ്യോഗസ്ഥന് വീരമൃത്യു; 2022ൽ വധിക്കപ്പെട്ടത് 22 പാകിസ്ഥാൻ ഭീകരർ

 

ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം. ജമ്മുകശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് പാക് ഭീകരർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ ഒരു പോലീസുകാരനും വീരമൃത്യു വരിച്ചിട്ടുണ്ട്. ബാരാമുള്ളയിലെ ഖീരി പ്രദേശത്തുള്ള നാജിഭട്ടിലാണ് സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്.

അതേസമയം കഴിഞ്ഞ 4 മാസമായി കശ്മീരിൽ സജീവമായിരുന്ന പാക് ഭീകരരാണ് കൊല്ലപ്പെട്ടത്. ഇവരെ കീഴ്‌പ്പെടുത്താനുള്ള നിരന്തര ശ്രമത്തിലായിരുന്നു സുരക്ഷാസേനയെന്ന് കശ്മീർ പോലീസ് അറിയിച്ചു. 2022 വർഷമാരംഭിച്ചത് മുതൽ ഇതുവരെ 22 പാക് ഭീകരരെ വധിച്ചിട്ടുണ്ടെന്ന് ഐജി വിജയ് കുമാർ കൂട്ടിച്ചേർത്തു.

കൂടാതെ കഴിഞ്ഞ ദിവസം 2 ലഷ്‌കർ ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ശ്രീനഗറിലെ ചനപോറ പ്രദേശത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഭീകരരുടെ പക്കൽ നിന്നും വൻ തോതിലുള്ള ആയുധ ശേഖരവും പോലീസ് കണ്ടെത്തിയിരുന്നു. 15 പിസ്റ്റലുകൾ, 30 മാഗസീനുകൾ, 300 തിരകൾ, ഒരു സൈലൻസർ എന്നിവ ഭീകരരിൽ നിന്നും പിടിച്ചെടുത്തിരുന്നു.

admin

Recent Posts

സോളാര്‍ സമരം വിഎസിന്‍റെ വാശിയിരുന്നു ! സമരം അവസാനിപ്പിക്കുന്നതില്‍ ഇരുകൂട്ടര്‍ക്കും തുല്യ ഉത്തരവാദിത്വമായിരുന്നു !” – ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്

സോളാര്‍ സമരം ഒത്തുതീര്‍പ്പാക്കിയതാണെന്ന മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകൻ ജോൺ മുണ്ടക്കയത്തിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെ വിശദീകരണവുമായി ചെറിയാൻ ഫിലിപ്പ്. സമരം ഒത്തുതീര്‍പ്പാക്കാൻ…

3 mins ago

തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ ! കോൺഗ്രസിനെ ആപ്പിലാക്കി എംപിയുടെ പ്രസംഗ വീഡിയോ പുറത്ത്

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി കാസർഗോഡ് മണ്ഡലത്തിലെ സിറ്റിംഗ് എംപിയും സ്ഥാനാർത്ഥിയുമായ രാജ്മോഹൻ ഉണ്ണിത്താൻ. മണ്ഡലത്തിൽ…

58 mins ago

ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് ചെയർമാൻ വത്സൻ തില്ലങ്കേരി ; മഹാഭാരതത്തിലെ ധർമ്മ സാന്നിധ്യം വ്യക്തമാക്കി നാലാമത് അഖില ഭാരതീയ മഹാവിഷ്ണു സത്ര വേദിയിലെ പ്രഭാഷണം

ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്നും ഇതിഹാസത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ ധർമ്മം അതിൻ്റെ സാന്നിധ്യം അറിയിച്ചിരുന്നുവെന്നും…

1 hour ago

കാലാവസ്ഥ മോശമാകുന്നു !കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം : മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരളാ തീരത്ത് മത്സ്യബന്ധനം…

2 hours ago

ബിജെപിക്ക് 272 സീറ്റുകൾ കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? പ്ലാൻ ബി ജൂൺ നാലിന് പുറത്തെടുക്കുമോ ? ചോദ്യങ്ങൾക്ക് കലക്കൻ മറുപടി നൽകി അമിത് ഷാ

ദില്ലി : ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ ലോകം ചർച്ച ചെയ്യുന്നത്.…

2 hours ago