ബിജെപി സ്ഥാപക ദിനമായ ഏപ്രില്‍ 6 മുതല്‍ ‘സാമാജിക് ന്യായ് പഖ്വാഡ’ ക്യാമ്പയിൻ ആരംഭിച്ചിരുന്നു. ഏപ്രില്‍ 6ന് ആരംഭിച്ച ക്യാമ്പയിൻ രണ്ടാഴ്ചയാണ് നീണ്ടുനില്‍ക്കുന്നത്. രാജ്യത്തെ കേന്ദ്ര സര്‍ക്കാരിന്റെ ഭവന, ആരോഗ്യ, സൗജന്യ ഭക്ഷ്യധാന്യ ക്ഷേമപദ്ധതികളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമായിട്ടാണ് ഈ ക്യാമ്പയിൻ, 60 വര്‍ഷം ഭരിച്ച യുപിഎ സര്‍ക്കാരിന്റെയും മോദി സര്‍ക്കാരിന്റെ എട്ട് വര്‍ഷത്തെ ഭരണവും തമ്മിലുള്ള താരതമ്യമാണ് ക്യാമ്പയിനില്‍ തുറന്നുകാണിക്കുന്നത്.
രാജ്യത്ത് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിക്ക് കീഴില്‍ എട്ട് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ 2.5 കോടി വീടുകള്‍ നിര്‍മ്മിച്ചു. എന്നാല്‍, 60 വര്‍ഷം ഭരിച്ച കോൺഗ്രസ്സ് സര്‍ക്കാര്‍ 3.26 കോടി പാര്‍പ്പിടങ്ങളാണ് നിര്‍മ്മിച്ചത്. മുന്‍ സര്‍ക്കാരുകള്‍ വീട് നിര്‍മ്മാണത്തിന് നൽകി വന്നിരുന്ന തുക 70,000 രൂപയായിരുന്നു. എന്നാല്‍ ഇപ്പോഴിത്, സമതല പ്രദേശങ്ങളില്‍ 1.20 ലക്ഷം രൂപയായും കുന്നിന് പ്രദേശങ്ങളില്‍ 1.30 ലക്ഷം രൂപയായും ഉയര്‍ന്നു. ഇതോടൊപ്പം എല്‍ഇഡി ബല്‍ബുകള്‍, ടോയ്ലറ്റുകള്, സൗജന്യ സിലിണ്ടറുകള്‍ മുതലായ സൗകര്യങ്ങളും പാവപ്പെട്ടവര്‍ക്ക് നല്‍കിയതായി ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു.
‘ഒരു കോടി വീടുകള്‍ കൂടി നിര്‍മ്മിക്കാനുള്ള മറ്റൊരു ലക്ഷ്യം കൂടി ബിജെപി സര്‍ക്കാരിനുണ്ട്. ‘മുന്‍സര്‍ക്കാരുകള്‍ പ്രതിവര്‍ഷം 11.21 ലക്ഷം യൂണിറ്റ് വീടുകള്‍ നിര്‍മ്മിച്ചപ്പോള്‍ മോദി സര്‍ക്കാര്‍ 36 ലക്ഷം യൂണിറ്റ് വീടുകളാണ് നിര്‍മ്മിച്ചത്. അവര്‍ പ്രതിവര്‍ഷം 54,000 വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ ഞങ്ങള്‍ പ്രതിവര്‍ഷം 2.70 ലക്ഷം വീടുകളാണ് നിര്‍മ്മിക്കുന്നത്’- കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു.കൂടാതെ 2014ല്‍ 2.35 കോടി സ്ത്രീകള്‍ സ്വയം സഹായ സംഘങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അത് 8.20 കോടിയായി എണ്ണം ഉയർന്നുവെന്നും. സ്ത്രീ ശാക്തീകരണമാണ് തങ്ങളുടെ ലക്ഷ്യമെന്നും മോദി സര്‍ക്കാര്‍ അതിനായി പ്രവര്‍ത്തിക്കുകയാണെന്നും സിംഗ് കൂട്ടിച്ചേർത്തു.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…