Asthma
ശ്വാസംമുട്ടല് എന്നത് എപ്പോഴും നമുക്ക് അസ്വസ്ഥത നൽകുന്ന ഒന്നാണ്. പലരും ഇതുമൂലം ഒരുപാട് കഷ്ട്ടത അനുഭവിക്കുന്നുണ്ട്. എന്നാൽ തക്കസമയത്ത് ഡോക്ടറിനെ കാണുക എന്നതാണ് ഇതിനുള്ള ഉത്തമ പരിഹാരം. എന്നാൽ ചില സമയത്ത് ആസ്ത്മ അല്ലെങ്കില് മറ്റെന്തെങ്കിലും പ്രശ്നങ്ങളാല് ശ്വാസംമുട്ടല് അനുഭവിച്ചിട്ടുള്ളവര്ക്ക് അറിയാന് കഴിയും ഇതിന് ഒരാശ്വാസം കണ്ടെത്തുക അത്ര എളുപ്പം അല്ല എന്ന്.
ഇതാ ശ്വാസംമുട്ടലിന് പരിഹാരം കാണാന് സഹായിക്കുന്ന കുറച്ച് കാര്യങ്ങൾ
ശ്വാസംമുട്ടല് ഒഴിവാക്കാനുള്ള ആദ്യ വഴി വീട് വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. വീട്ടില് അലര്ജിക്ക് കാരണമാകുന്ന പൊടിയും മറ്റും അടിഞ്ഞു കൂടുന്നതാണ് പലപ്പോഴും ശ്വാസംമുട്ടല് ഉണ്ടാക്കുന്നത് . ഇത്തരം പൊടികളും മറ്റും കളഞ്ഞ് വീട് വൃത്തിയാക്കുക എന്നതാണ് ശ്വാസംമുട്ടല് സ്വാഭാവികമായി ഇല്ലാതാക്കാനുള്ള ആദ്യ വഴി
ചൂട്എണ്ണകൊണ്ട് തടവുക
കഫം ഉണ്ടാകുന്നത് ശ്വാസംമുട്ടലിന് കാരണമാകും. അതിനാല് ശ്വാസംമുട്ടല് ഇല്ലാതാക്കാന് ചൂടെണ്ണ കൊണ്ട് തടവുന്നത് സഹായിക്കും. മൂക്കിലും ശ്വസനനാളികളിലും കഫം രൂപപ്പെടാതിരിക്കാനും മരുന്നും ഇന്ഹെയ്ലറും ഉപയോഗിക്കാതെ ശ്വാസംമുട്ടല് ഇല്ലാതാക്കാനും ഇത് സഹായിക്കും.
യൂക്കാലിപ്റ്റസ് തൈലം
ശ്വാസംമുട്ടല് ഇല്ലാതാക്കാന് സഹായിക്കുന്ന ഒരു സുഗന്ധതൈലമാണിത്. പഴുപ്പ്, ബാക്ടീരിയ, കഫം എന്നിവയെ പ്രതിരോധിക്കാനുള്ള ശേഷി യൂക്കാലിപ്റ്റസിന് ഉണ്ട്. അതിനാല് മൂക്ക് തുറക്കാനും ശ്വാസംമുട്ടല് എളുപ്പം ഇല്ലാതാക്കാനും ആശ്വാസം നല്കാനും സഹായിക്കും.
ആവി പിടിക്കുക
ശ്വാസംമുട്ടലിന് ആശ്വാസം നല്കാന് കഴിയുന്ന ലളിതമായ മാര്ഗങ്ങളില് ഒന്നാണ് ആവിപിടിക്കല്. ആവിപിടിക്കുമ്പോള് കഫത്തിന്റെ കട്ടി കുറഞ്ഞ് അയവ് വരും . അതിനാല് ഇത് എളുപ്പം പുറത്ത് കളഞ്ഞ് സൈനസും ശ്വസന നാളങ്ങളും വൃത്തിയാക്കാന് കഴിയും.
ചൂട് വെള്ളത്തില് കുളി
ആവിപിടിക്കുന്നത് പോലെ തന്നെ ചൂട് വെള്ളത്തില് കുളിക്കുന്നതും ശ്വാസംമുട്ടലിന് ആശ്വാസം നല്കും. ചൂട് വെള്ളത്തില് കുളിക്കുമ്പോള് മൂക്കിലും മറ്റും കട്ടിപിടിച്ചിരുന്ന കഫം പുറത്ത് പോകുന്നതിന് പുറമെ ശ്വസനനാളികള്ക്കും ചുറ്റുമുള്ള പേശികള്ക്കും ആശ്വാസം ലഭിക്കുകയും ചെയ്യും.
ചൂട് വെള്ളം കുടിക്കുക
ചൂട് വെള്ളം കുടിക്കുന്നത് ശ്വാസംമുട്ടലിന് ആശ്വാസം നല്കാന് സഹായിക്കും. കഫം പുറത്ത് പോകാനും ശ്വാസനാളങ്ങള്ക്ക് ആശ്വാസം നല്കാനും ഇത് നല്ലതാണ്. കൂടാതെ ശരീരത്തിലെ ജലാംശം നിലനിര്ത്താനും സഹായിക്കും . ഇതും ശ്വാസംമുട്ടലിന്റെ ലക്ഷണങ്ങള് ഇല്ലാതാക്കാന് സഹായിക്കും.
ആപ്പിള് സിഡര് വിനഗര്
ആപ്പിള് സിഡര് വിനഗര് ശരീരത്തിലെ പിഎച്ച് നില സന്തുലിതമാക്കാന് സഹായിക്കും. ഇത് കഫം ഉണ്ടാകുന്നത് കുറയ്ക്കുകയും വിഷാംശങ്ങള് പുറത്ത് പോകുന്നതിന് സഹായിക്കുകയും ചെയ്യും. ശ്വസനേന്ദ്രിയങ്ങളെ ശക്തിപ്പെടുത്താന് സഹായിക്കുന്ന നിരലധി പോഷകങ്ങളും ഇതില് അടങ്ങിയിട്ടുണ്ട്.
മഞ്ഞള്
ശ്വാസംമുട്ടല് ഇല്ലാതാക്കാന് മഞ്ഞള് സഹായിക്കും. പ്രതിജ്വലന ശേഷിയും ആന്റിഓക്സിഡന്റ് ഗുണവും ധാരാളം അടങ്ങിയിട്ടുള്ള മഞ്ഞള് മൂക്കിലെ തടസ്സങ്ങള് നീക്കാനും ശ്വസനേന്ദ്രിയങ്ങളിലെ അസ്വസ്ഥതയും പഴുപ്പും ഇല്ലാതാക്കാനും സഹായിക്കും.
ഇഞ്ചി
ശ്വാസംമുട്ടല് ഇല്ലാതാക്കാന് മഞ്ഞള് പോലെ തന്നെ ഫലപ്രദമാണ് ഇഞ്ചിയും. പ്രതിജ്വലനശേഷിയുള്ള ഇഞ്ചി ശ്വാസനാളികളിലെ തടസം മാറ്റി ആശ്വാസം നല്കാനും നെഞ്ചിലെ വിമ്മിഷ്ടം കുറയ്ക്കാനും സഹായിക്കും.
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…
ഹൈദരാബാദ്: ആറു വയസ്സുള്ള തന്റെ മകളെ ഹൈദരാബാദിലെ ഹുസൈന് സാഗര് തടാകത്തിലേക്ക് വലിച്ചെറിഞ്ഞ് ഒരു അമ്മ. ഓട്ടോറിക്ഷ ഡ്രൈവര്, സ്വകാര്യ…
ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില് നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന് അര്ജുന്,…
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…