ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ ചരിത്രത്തിലാദ്യമായി ഇന്റലിജൻസ് ഓഫീസർമാർക്ക് വിശിഷ്ടസേവനത്തിനുള്ള മെഡൽ നൽകി ആദരിച്ച് രാഷ്ട്രം. ഭാരതത്തിന്റെ പ്രഥമ രഹസ്യാന്വേഷണ ഏജൻസിയായ ഇന്റലിജൻസ് ബ്യൂറോയുടെ 34 ഉദ്യോഗസ്ഥന്മാർക്കാണ് പ്രത്യേക കമ്മിറ്റിയുടെ നിർദ്ദേശാനുസരണം അവാർഡുകൾ നൽകിയത്. ഇതിൽ 3 ഐപിഎസ് ഉദ്യോഗസ്ഥർമാരും ഉൾപ്പെടുന്നു. എന്നാൽ സുരക്ഷാ കാരണത്താൽ ഈ ഉദ്യോഗസ്ഥന്മാരുടെ പേരുകൾ സർക്കാർ പുറത്തുവിട്ടിട്ടില്ല.
ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജൻസികളുടെ ദീർഘകാലത്തെ ആവശ്യവും ആഗ്രഹവുമാണ് ഇതോടെ നിറവേറ്റപ്പെടുന്നത്. ഭാരതത്തിന്റെ അതിർത്തികളിലും പ്രശ്നബാധിത പ്രദേശങ്ങളിലും മറ്റ് സുരക്ഷാ ഏജൻസികളോടൊപ്പം പ്രവർത്തിക്കുന്നവരാണ് ഇന്റലിജൻസ് ഉദ്യോഗസ്ഥരും. എന്നാൽ യൂണിഫോമോ മറ്റ് തിരിച്ചറിയൽ അടയാളങ്ങളോ ഇല്ലാതെ ജോലി ചെയ്യുന്ന ഇവർക്ക് ഒരിക്കലും അംഗീകാരം ലഭിച്ചിരുന്നില്ല. ഈ സ്ഥിതിയാണ് ഇപ്പോൾ മാറുന്നത്.
2016 ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിൽ രൂപീകരിക്കപ്പെട്ട പ്രത്യേക സമിതിയാണ് ധീരതാ അവാർഡുകൾക്ക് അർഹരായ ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും പ്രത്യേക താത്പര്യമെടുത്താണ് സമിതിയ്ക്ക് രൂപം നൽകിയത്. ജമ്മു കശ്മീരിലും മാവോയിസ്റ്റ് മേഖലകളിലും പ്രവർത്തിച്ച ഉദ്യോഗസ്ഥർമാർക്കാണ് മെഡലുകൾ ലഭിച്ചതെന്നാണ് വിവരം.
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…