രത്തൻ ടാറ്റയും നരേന്ദ്രമോദിയും
രാജ്യത്തെ പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ മരണത്തിൽ വിങ്ങുകയാണ് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിയിരുന്നു. ദർശനമുള്ള ഒരു വ്യവസായിയും അസാധാരണ മനുഷ്യനുമായിരുന്നു രത്തനെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.
നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് പ്രധാനമന്ത്രിയും രത്തൻ ടാറ്റയും തമ്മിൽ ആഴത്തിലുള്ള ബന്ധം ആരംഭിക്കുന്നത്. 2008ൽ പശ്ചിമ ബംഗാളിലെ പ്രതിഷേധങ്ങൾ കാരണം നാനോ പദ്ധതി പ്രതിസന്ധിയിലായപ്പോൾ പദ്ധതി ഗുജറാത്തിലേക്ക് മാറ്റി സ്ഥാപിക്കാൻ നരേന്ദ്രമോദിയാണ് രത്തൻ ടാറ്റയെ സഹായിച്ചത്.
ഒരു പഴയ അഭിമുഖത്തിൽ, നരേന്ദ്രമോദി ഗുജറാത്തിനെ അഭിവൃദ്ധിപ്പെടുത്താനും സംരംഭങ്ങളെ സ്വാഗതം ചെയ്യാനും ആത്മാർത്ഥമായി പ്രവർത്തിക്കുന്നയാളാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.
നരേന്ദ്ര മോദിയെ കുറിച്ചുള്ള അദ്ദേഹത്തിൻ്റെ വീക്ഷണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ രത്തൻ ടാറ്റ പറഞ്ഞു: “സിംഗൂരിൽ നിന്ന് ഫാക്ടറികൾ മാറ്റേണ്ടി വന്നപ്പോൾ ഞാൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ സമീപിച്ചു. പദ്ധതിക്കായി ഭൂമി അന്വേഷിച്ച ഞങ്ങൾക്ക് അദ്ദേഹം പരിഹാരം കണ്ടെത്തിയ രീതി ഒരിക്കലും മറക്കില്ല. ഫാക്ടറി ഗുജറാത്തിലേക്ക് മാറ്റാൻ അദ്ദേഹം എന്നെ ക്ഷണിച്ചു. ഞങ്ങൾക്ക് ആവശ്യമായ ഭൂമിയുണ്ടെങ്കിൽ ഞങ്ങൾ വരാം എന്ന് ഞാൻ പറഞ്ഞു. മൂന്ന് ദിവസത്തിനുള്ളിൽ നിങ്ങൾക്ക് ആവശ്യമുള്ള ഭൂമി ഞാൻ തരാം എന്ന് അദ്ദേഹം മറുപടി പറഞ്ഞു. കൃത്യം മൂന്നാം ദിവസം രാവിലെ അദ്ദേഹം , രത്തൻജി, ഞാൻ വാഗ്ദാനം ചെയ്ത ഭൂമി എന്ന് പറഞ്ഞ് ഭൂമി കൈമാറുകയായിരുന്നു.” -രത്തൻ ടാറ്റ പറഞ്ഞു. 2017 ൽ അധികാരത്തിൽ മൂന്നാം വർഷം പിന്നിടുന്ന പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തെക്കുറിച്ച് തനിക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്നും അന്ന് രത്തൻ ടാറ്റ പറഞ്ഞിരുന്നു
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…