Sunday, October 4, 2026

ഇടുക്കിയിൽ യുവാവ് സുഹൃത്തിനെ വെട്ടിക്കൊന്നു

ഇടുക്കി: ഇടുക്കി കാഞ്ഞാറിന് സമീപം സുഹൃത്തിനെ വെട്ടിക്കൊന്നു. പൂച്ചപ്ര കല്ലംപ്ലാക്കൽ സനൽ ആണ് കൊല്ലപ്പെട്ടത്. സഭവുമായി ബന്ധപെട്ട് സനലിന്റെ സുഹൃത്ത് അരുണിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ചേലപ്ലാക്കൽ അരുണിനെ നാട്ടുകാർ തടഞ്ഞ് വെച്ചാണ് പൊലീസിന് കൈമാറിയത്. രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.

അരുൺ ഒറ്റക്ക് താമസിക്കുന്ന വീട്ടിൽ വച്ച് ഇരുവരും മദ്യപിക്കുന്നത് പതിവായിരുന്നു. ഇന്നലെ രാത്രി മദ്യപിക്കുന്നതിനിടെ തർക്കമുണ്ടാകുകയായിരിന്നു. ഇതേതുടർന്ന് അരുൺ വാക്കത്തിയെടുത്ത് സനലിനെ വെട്ടുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വെട്ടേറ്റ സനല്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

തുടർന്ന് ബഹളം കേട്ട് സമീപവാസികൾ ഓടിയെത്തി നോക്കിയപ്പോൾ സനൽ രക്തത്തിൽ കുളിച്ചു കിടക്കുകയായിരുന്നു. എന്നാൽ താനാണ് വെട്ടിയതെന്ന് സംഭവ സ്ഥലത്ത് ആദ്യം ഓടിയെത്തിയ നാട്ടുകാരനോട് അരുണ്‍ പറഞ്ഞതായി നാട്ടുകാര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതോടെ നാട്ടുകാർ അരുണിനെ തടഞ്ഞ് വച്ചു. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് കാഞ്ഞാറിൽ നിന്ന് എത്തിയ പൊലീസ് അരുണിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സനലിൻറെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം വിട്ടുനൽകി.

Related Articles

Latest Articles