India

അലര്‍ച്ച കേട്ട് ഓടിയെത്തി; മകള്‍ കണ്ടത് രക്തത്തില്‍ കുളിച്ച അച്ഛനെയും അമ്മയേയും,ഒഡീഷയിൽ ദമ്പതിമാരെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍,ദുര്‍‌മന്ത്രവാദം നടത്തിയാണ് ദമ്പതിമാരെ കൊലപ്പെടുത്തിയതെന്ന് പോലീസ്

ഒഡീഷ: കിയോഞ്ജർ ജില്ലയിൽ ദമ്പതിമാരെ ദുർമന്ത്രവാദത്തിന്റെ പേരിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ദുര്‍മന്ത്രവാദമാണ് ഇരട്ട കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.45 കാരനായ ബഹദ മുർമുവും ഭാര്യ ധനിയും (35) ആണ് കൊല്ലപ്പെട്ടത്. ദമ്പതിമാരുടെ മകളാണ് കൊലപാതകം ആദ്യം അറിഞ്ഞത്. ശനിയാഴ്ച രാത്രി പതിവ് പോലെ ഉറങ്ങാനായി കിടന്ന മകള്‍ ഞായറാഴ്ച പുലര്‍ച്ചയോടെ മാതാപിതാക്കളുടെ അലര്‍ച്ച കേട്ട് ഓടിയെത്തുകയായിരുന്നു.സംഭവത്തെക്കുറിച്ച് മകള്‍ സിങ്ഗോ പൊലീസിന് മൊഴി നല്‍കി.

പതിവ് പോലെ ശനിയാഴ്ച രാത്രി 10 മണിയോടെ താന്‍ ഉറങ്ങാനായി മുറിയിലേക്ക് പോയിട്ടുണ്ടായിരുന്നെന്നും ആ സമയത്ത് മാതാപിതാക്കള്‍ വീടിന് പുറത്ത് കട്ടിലില്‍ ഇരിക്കുകയായിരുന്നുവെന്നും ഞായറാഴ്ച പുലര്‍ച്ച അലര്‍ച്ച കേട്ട് ഓടിയെത്തിയപ്പോഴാണ് വീടിന് പുറത്ത് രക്തത്തില്‍ കുളിച്ച നിലയില് മാതാപിതാക്കളുടെ മൃതദേഹം കണ്ടത്.ഉടനെ തന്നെ അമ്മാവനായ ൻ കിസാൻ മറാണ്ഡിയെ വിളിച്ച് സംഭവം അറിയിച്ചു. അമ്മാവനും ബന്ധുക്കളും ഉടനെ സ്ഥലത്തെത്തി. തന്‍റെ കരച്ചില്‍ കേട്ട് അല്‍വാസികളും സ്ഥലത്തെത്തി. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും കിയോഞ്ജർ പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി

B4 Admin

Recent Posts

പാക് ചാരസംഘടനയുമായി ബന്ധം പുലര്‍ത്തി രാജ്യസുരക്ഷയെ വെല്ലുവിളിച്ചു. അസം എസ്ടിഎഫിന്റെ പിടിയിലായത് ബീഹാര്‍ സ്വദേശിയായ അഭിഷേക് കുമാര്‍ സിംഗ്

പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…

3 hours ago

സൈനികന്റെ വിയോഗത്തിന്റെ വേദന മാറുന്നതിന് മുന്‍പ് കുടുംബത്തിന് താങ്ങാനാവാത്ത ദുരന്തം. ഭൗതികശരീരവുമായി പോയ ആംബുലന്‍സ് ട്രക്കിലിടിച്ച് മകനും സഹോദരനുമടക്കം നാല് പേര്‍ ദാരുണമായി മരിച്ചു

സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…

4 hours ago

കാമുകിക്കൊപ്പം ഭര്‍ത്താവ്, ചോദ്യം ചെയ്ത ഭാര്യയെ കാറിന്റെ ബോണറ്റിലിട്ട് നൂറു മീറ്ററോളം വാഹനം ഓടിച്ചു. മീററ്റില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…

5 hours ago

വിമാനം തകര്‍ക്കാനാണ് ആഗ്രഹിച്ചത്. മരണത്തെ ഭയമില്ല. ഹമാം അല്‍ ഹമ്മാമിയുടെ മൊഴി പുറത്ത്

ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…

5 hours ago

ആർ. ശ്രീലേഖയുടെ രാജിവെപ്പ് വ്യാജവാർത്ത; മാധ്യമ കഥകൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്, തിരുവനന്തപുരത്ത് ബിജെപി ഭരണം ഭദ്രം

മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…

9 hours ago

ഗുജറാത്തില്‍ സിനിമയെ വെല്ലുന്ന ഹൈവേ ചേസും വെടിവെയ്പ്പും. കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി പോലീസിന്റെ പിടിയിലായി രാജസ്ഥാന്‍ സ്വദേശി

ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…

11 hours ago