ദില്ലി: എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ലോക്‌സഭയില്‍ അവതരിപ്പിച്ച ശബരിമല സ്വകാര്യബില്‍ ചര്‍ച്ചയ്‌ക്കെടുക്കില്ല. ചര്‍ച്ചയ്‌ക്കെടുക്കേണ്ട ബില്ലുകള്‍ നറുക്കിട്ടെടുത്തപ്പോള്‍ ശബരിമല ബില്‍ ഉള്‍പ്പെട്ടിട്ടില്ല. പ്രേമചന്ദ്രന്‍ അവതരിപ്പിച്ച നാലു ബില്ലുകളും നറുക്കെടുപ്പില്‍ തള്ളിപ്പോയി.
ഒന്പത് അംഗങ്ങള്‍ അവതരിപ്പിച്ച മുപ്പതു സ്വകാര്യബില്ലുകളില്‍നിന്നു മൂന്നെണ്ണമാണു ചര്‍ച്ചയ്ക്കായി നറുക്കിട്ടെടുത്തത്. ജനാര്‍ദന്‍ സിംഗ് സിഗ്രിവാള്‍, സുനില്‍ കുമാര്‍ സിംഗ്, ശ്രീരംഗ് ബര്‍ണ എന്നിവരുടെ ബില്ലുകളാണു പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു വരിക. തൊഴിലുറപ്പ്, ഇഎസ്‌ഐ, സര്‍ഫാസി നിയമ ഭേദഗതി ബില്ലുകള്‍ക്കുള്‍പ്പെടെ നറുക്കുവീണില്ല.
ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ 2018 സെപ്റ്റംബര്‍ ഒന്നിനു നിലവിലുണ്ടായിരുന്നതു പോലെ തന്നെ നിലനിര്‍ത്താനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാണു പ്രേമചന്ദ്രന്‍ ബില്‍ അവതരിപ്പിച്ചത്. ഇനിവരുന്ന നറുക്കെടുപ്പുകളിലും പ്രേമചന്ദ്രന്റെ ബില്‍ ഉള്‍പ്പെടുത്തുമെങ്കിലും ചര്‍ച്ചയ്ക്കു വരാനുള്ള സാധ്യത കുറയും.
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…