CRIME

എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരായ പീഡന കേസ് ;എംഎല്‍എക്ക് വേണ്ടി യുവതിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തി, 2 പേര്‍ക്കെതിരെയും കേസ്

തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളിക്ക് എതിരായ പീഡന കേസില്‍എംഎല്‍എയ്ക്ക് വേണ്ടി യുവതിയെ ഭീഷണിപ്പെടുത്തിയ രണ്ടുപേര്‍ക്ക് എതിരെ കൂടി കേസെടുത്തു. പ്രതി ചേര്‍ത്തവരില്‍ ഒരാള്‍ റനിഷ എന്ന സ്ത്രീയാണ്. രണ്ടാമത്തെ പുരുഷനായി അന്വേഷണം തുടരുകയാണ്. ഇരുവരും ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു യുവതിയുടെ മൊഴി.

സുഹൃത്തായ യുവതിയുടെ പരാതിയിലാണ് എൽദോസ് കുന്നപ്പിള്ളിൽ കുടുങ്ങിയത്. എൽദോസ് കുന്നപ്പിള്ളിൽ പല സ്ഥലത്ത് കൊണ്ട് പോയി പീഡിപ്പിച്ചെന്ന് മജിസ്ട്രേറ്റിന് മുന്നിൽ യുവതി മൊഴി നല്‍കി. ഒന്നര വർഷത്തിലറെയായി എൽദോസുമായി സൗഹൃദമുണ്ട്. സൗഹൃദം പിന്നെ മറ്റ് ബന്ധത്തിലേക്ക് മാറി. ദേഹോപദ്രവം തുടർന്നതോടെ ബന്ധത്തിൽ നിന്നും പിന്മാറി. ഇതിനിടെ കഴിഞ്ഞ മാസം 14 ന് തിരുവനന്തപുരത്തെ വീട്ടിൽ നിന്നും ബലമായി പിടിച്ചിറക്കി കൊണ്ടുപോയി. കോവളം സൂയിസൈഡ് പോയിന്‍റിന് സമീപത്ത് വെച്ച് തന്നെ ദേഹോപദ്രവം ഏല്‍പ്പിച്ചു എന്നാണ് മൊഴി. മജിസ്ട്രേറ്റിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് മൊഴി രേഖപ്പെടുത്തുന്നതിനിടെ യുവതി കുഴഞ്ഞുവീണു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ കോവളം പൊലീസിനെതിരെയും ഗുരുതര ആക്ഷേപമുണ്ട്. എംഎൽഎ തന്നെയും കൊണ്ട് കോവളം എസ്എച്ച്ഒക്ക് മുന്നിലെത്തിയെന്നും കേസ് ഒത്തുതീർപ്പായെന്ന് അറിയിച്ചതായും മൊഴിയിലുണ്ട്. ഇക്കാര്യം എഴുതി നൽകാൻ എസ്എച്ച്ഒ ആവശ്യപ്പെട്ടു. എസ്എച്ച്ഒയുടെ സാന്നിധ്യത്തിൽ എംഎൽഎ പണത്തിന് വേണ്ടി ബ്ളാക്ക് മെയിൽ ചെയ്തവെന്നും ആരോപണമുണ്ട്. കേസെടുക്കാൻ ബോധപൂർവ്വം വൈകിച്ചെന്നും ആക്ഷേപിക്കുന്നു. സമ്മർദ്ദം സഹിക്കാനാവാതെയാണ് കഴിഞ്ഞ ദിവസം തമിഴ്നാട്ടിലേക്ക് പോയതെന്നാണ് യുവതി പറയുന്നത്. ഒത്ത് തീർപ്പാക്കാൻ ശ്രമിച്ചെന്ന ആരോപണം കോവളം പൊലീസ് തള്ളുന്നു.

admin

Recent Posts

പബിത്ര മാർഗരീറ്റയെ കേന്ദ്രമന്ത്രിയാക്കിയതിന് പിന്നിൽ ചില ലക്ഷ്യങ്ങളുണ്ട്

വെറുതെയല്ല മോദി പബിത്ര മാർഗരീറ്റയെ കേന്ദ്രമന്ത്രിയാക്കിയത് ! അതിന് പിന്നിൽ ഒരൊറ്റ ലക്ഷ്യം മാത്രം

13 mins ago

ചിത്രദുർഗ കൊലപാതകം !നടൻ ദർശന്റെ അടുത്ത കൂട്ടാളി അടക്കം രണ്ട് പേർ കൂടി അറസ്റ്റിൽ; കുറ്റം ഏറ്റെടുക്കാൻ ലക്ഷങ്ങൾ വാഗ്‌ദാനം ചെയ്തിരുന്നതായും റിപ്പോർട്ട്

ബെംഗളൂരു : സുഹൃത്തായ നടിക്ക് അശ്ലീല സന്ദേശമയച്ച യുവാവിനെ നടൻ ദർശൻ തൊഗുദീപയും സംഘവും അതിക്രൂരമായി മർദ്ദിച്ചാണ് കൊലപ്പെടുത്തിയ കേസിൽ…

40 mins ago

കോൺഗ്രസ് കുടുംബത്തിൽ പിറന്ന ശ്വേതാ മേനോൻ ബി.ജെ.പിയിലേക്കോ ?

ശ്വേതാ മേനോൻ ബി.ജെ.പിയിലേക്കോ ? താരത്തിന്റെ മറുപടി ഇങ്ങനെ...

51 mins ago

ജിഡിപി കൂടിയില്ലെങ്കിലെന്താ? കഴുതകളുടെ എണ്ണം കൂടിയില്ലേ! പിന്നിൽ ചൈനയോ ?

ജിഡിപി വളർച്ചയിൽ താഴെ, പാകിസ്ഥാനിലെ കഴുതകളുടെ എണ്ണം ഇരട്ടി, പിന്നിൽ ചൈനയോ ?

1 hour ago

പ്രവാസികൾക്ക് കൈത്തങ്ങായി പ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റി ! ദുബായിൽ നടന്ന നീതി മേളയ്ക്ക് മികച്ച പ്രതികരണം

ദുബൈ: പ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റി പ്രവാസികൾക്കായി നീതിമേള സംഘടിപ്പിച്ചു. യുഎഇയിലെ മുപ്പത്തോളം മലയാളി പ്രവാസി സംഘടനകളുടെ സഹകരണത്തോടെ ദുബായിൽ ഖിസൈസിലെ…

2 hours ago

സൂര്യനെല്ലി കേസ് അതിജീവിതയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തി ! മുൻ DGP സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

സൂര്യനെല്ലി കേസ് അതിജീവിതയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയ മുൻ ഡിജിപി സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. സിബി മാത്യൂസ് രചിച്ച…

2 hours ago