DNA results confirmed that Shraddha was killed
ദില്ലി : ശ്രദ്ധ വാൽക്കർ കൊലപാതക കേസിൽ ഡിഎൻഎ ഫലം പുറത്തുവന്നു. തെളിവെടുപ്പിനിടെ കണ്ടെത്തിയ മൃതദേഹഭാഗങ്ങൾ ശ്രദ്ധയുടേതാണെന്ന് ഡിഎൻഎ ഫലത്തിൽ നിന്നും വ്യക്തമായി. ഇതോടെ ശ്രദ്ധ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഡൽഹിയിലെ മെഹരൗളി വനമേഖലയിൽ നിന്നും കണ്ടെടുത്ത മൃതദേഹഭാഗങ്ങളാണ് ശ്രദ്ധയുടേത് തന്നെയെന്ന് തിരിച്ചറിഞ്ഞത്
കൊലപ്പെടുത്തിയ ശേഷം ശ്രദ്ധയെ 35 കഷ്ണങ്ങളാക്കി വെട്ടിനുറുക്കി ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ കൊണ്ടിട്ടെന്നാണ് പ്രതി അഫ്താബ് പൂനാവല പോലീസിന് നൽകിയ മൊഴി. അഫ്താബുമായി നടത്തിയ തെളിവെടുപ്പിൽ 13 ശരീരഭാഗങ്ങൾ മാത്രമാണ് കണ്ടെടുക്കാൻ കഴിഞ്ഞത്. ഇത് ശ്രദ്ധയുടേതാണോയെന്ന കാര്യത്തിൽ ശാസ്ത്രീയ സ്ഥിരീകരണത്തിന് വേണ്ടിയാണ് ഡിഎൻഎ പരിശോധന നടത്തിയത്. ഇതിനായി നേരത്തെ ശ്രദ്ധയുടെ പിതാവിന്റെ സാമ്പിൾ ശേഖരിച്ചിരുന്നു. സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലായിരുന്നു ഡിഎൻഎ പരിശോധന. സമാന രീതിയിൽ മറ്റ് പലരെയും അഫ്താബ് കൊലപ്പെടുത്തിയതായി പോലീസിന് സംശയിച്ചിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് ഡിഎൻഎ പരിശോധന നടത്തിയത്.
കഴിഞ്ഞ മാസമായിരുന്നു ശ്രദ്ധയുടെ കൊലപാതകം സംബന്ധിച്ച ഞെട്ടിക്കുന്ന വിവരം പുറം ലോകമറിഞ്ഞത് .ശ്രദ്ധയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. തുടന്നുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്.
ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…