National Seva Bharati's state-level home outreach and Dashamsamarpayami scheme against drug addiction
പുതു തലമുറയെ ലഹരിയുടെ ദുരന്തത്തിലേക്ക് തള്ളിവിട്ട് രാഷ്ട്രത്തിന്റെ ഭാവി തന്നെ തകർക്കുന്ന ലഹരിയുടെ ശക്തമായ കടന്നു കയറ്റത്തിനെതിരെ ലഹരിമുക്തകേരളം ആരോഗ്യയുക്തകേരളം എന്ന സന്ദേശവുമായി ഭാരതത്തിലെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ ദേശീയ സേവാഭാരതി നയിക്കുന്ന കർമ്മ പദ്ധതി പാലക്കാട് വച്ച് ജനുവരി 28 -29 വരെ നടക്കുന്ന സേവാസംഗമം-2023 ൽ തുടക്കം കുറിക്കും.
ഇതിന്റെ മുന്നോടിയായി ലക്ഷക്കണക്കിന് സേവാഭാരതി പ്രവർത്തകർ ഓരോ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കയറിയിറങ്ങി നടത്തുന്ന മഹാബോധവത്കരണ പരിപാടിയുടെ തുടക്കം കുറിക്കുന്ന ഗൃഹസമ്പർക്ക യജ്ഞത്തിന്റെയും, ചുരുങ്ങിയത് പത്തു രൂപ ഒരു വ്യക്തി എന്ന നിലയിൽ കുടുംബത്തിലെ അംഗങ്ങൾ ഓരോരുത്തരും സമർപ്പിക്കുന്ന ദശം സമർപ്പയാമി എന്ന പദ്ധതിയുടെയും സംസ്ഥാനതല ഉത്ഘാടനം പൊന്നാനിയിൽ വെച്ച് സേവാസംഗമം സ്വാഗത സംഘം ചെയർമാൻ പത്മവിഭൂഷൺ ഡോ:ഇ.ശ്രീധരൻ, ഗുരുവായൂർ ചുമർ ചിത്രപഠന കേന്ദ്ര പ്രിൻസിപ്പാൾ ഡോ:കെ.യു. കൃഷ്ണകുമാറിന്റെ വസതിയിൽ വെച്ച് ഔപചാരികമായി നിർവഹിച്ചു.
ദേശീയസേവാഭാരതി കേരളം എക്സിക്യൂട്ടീവ് അംഗവും സേവാഭാരതി മലപ്പുറം ജില്ലാ അധ്യക്ഷയുമായ സത്യഭാമ ടീച്ചർ, ജില്ലാ സംഘടനാ സെക്രട്ടറി നന്ദകുമാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗവും സേവാഭാരതി പൊന്നാനി പ്രസിഡണ്ടുമായ അഡ്വ:സുരേഷ്‌കുമാർ, കടവനാട് ,സേവാഭാരതി തവനൂർ സെക്രട്ടറി പി പി പ്രദീപ് എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…