In Thiruvananthapuram, Seva Bharati was organized at Thiruvananthapuram Medical College; Suresh Gopi officiated the inauguration
തിരുവനന്തപുരം: പതിവുതെറ്റിക്കാതെ ഈ വർഷവും കർമ്മനിരതരായി സേവാഭാരതി തിരുവോണനാളിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓണസദ്യയൊരുക്കി. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരുക്കിയ ഓണസദ്യ ഉദ്ഘാടനം ചെയ്തത് നടൻ സുരേഷ് ഗോപിയാണ്. കഴിഞ്ഞ 25 വർഷമായി തുടരുന്ന ഓണസദ്യയാണ് പതിവു തെറ്റിക്കാതെ സേവാഭാരതി ഇത്തവണയും ഒരുക്കിയത്.
തിരുവോണത്തിന് എല്ലാവരും വീടുകളിൽ ഓണസദ്യയൊരുക്കുമ്പോൾ മെഡിക്കൽ കോളേജിലെ രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രിയിൽ പട്ടിണി കിടക്കാറാണ് പതിവ്. എന്നാൽ ഈ വിവരം മനസിലാക്കിയ സേവാഭാരതി കർമ്മനിരതരാവുകയും എല്ലാവര്ക്കും സദ്യ വിളമ്പുകയും ചെയ്തു.
ഉദ്ഘാടന ചടങ്ങിൽ ലഹരിയ്‌ക്കെതിരായ സേവാഭാരതിയുടെ പോരാട്ടത്തിൽ എല്ലാവരും അണിചേരണമെന്ന് സുരേഷ് ഗോപി അഭ്യർത്ഥിച്ചു.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…