Monday, May 20, 2024
spot_img

പതിവുതെറ്റിയില്ല!!! തിരുവോണനാളിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓണസദ്യയൊരുക്കി സേവാഭാരതി; ഉദ്ഘാടനം നിർവ്വഹിച്ച് സുരേഷ് ഗോപി

തിരുവനന്തപുരം: പതിവുതെറ്റിക്കാതെ ഈ വർഷവും കർമ്മനിരതരായി സേവാഭാരതി തിരുവോണനാളിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓണസദ്യയൊരുക്കി. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒരുക്കിയ ഓണസദ്യ ഉദ്ഘാടനം ചെയ്തത് നടൻ സുരേഷ് ഗോപിയാണ്. കഴിഞ്ഞ 25 വർഷമായി തുടരുന്ന ഓണസദ്യയാണ് പതിവു തെറ്റിക്കാതെ സേവാഭാരതി ഇത്തവണയും ഒരുക്കിയത്.

തിരുവോണത്തിന് എല്ലാവരും വീടുകളിൽ ഓണസദ്യയൊരുക്കുമ്പോൾ മെഡിക്കൽ കോളേജിലെ രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രിയിൽ പട്ടിണി കിടക്കാറാണ് പതിവ്. എന്നാൽ ഈ വിവരം മനസിലാക്കിയ സേവാഭാരതി കർമ്മനിരതരാവുകയും എല്ലാവര്ക്കും സദ്യ വിളമ്പുകയും ചെയ്തു.

ഉദ്ഘാടന ചടങ്ങിൽ ലഹരിയ്‌ക്കെതിരായ സേവാഭാരതിയുടെ പോരാട്ടത്തിൽ എല്ലാവരും അണിചേരണമെന്ന് സുരേഷ് ഗോപി അഭ്യർത്ഥിച്ചു.

Related Articles

Latest Articles