India

അയോദ്ധ്യ രാമക്ഷേത്ര ഉദ്ഘാടനം; പ്രധാനമന്ത്രിയെ ‘പ്രാണ പ്രതിഷ്ഠ’ ചടങ്ങിലേക്ക് ക്ഷണിച്ച് യോഗി ആദിത്യനാഥ്; ട്വീറ്റ് പങ്കുവച്ച് യുപി മുഖ്യമന്ത്രി

ദില്ലി: അയോദ്ധ്യ രാമജന്മഭൂമി ക്ഷേത്രത്തിന്റെ ഉദ്‍ഘാടത്തിന് ക്ഷണിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കഴിഞ്ഞ ദിവസം മോദിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം സന്ദർശന വിവരങ്ങൾ യോഗി തന്നെയാണ് ട്വീറ്റ് ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു. വിഗ്രഹത്തിന്റെ “പ്രാണ പ്രതിഷ്ഠ” ചടങ്ങിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചു. “ജനുവരി 15 നും ജനുവരി 24 നും ഇടയിലാണ് രാം ലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിക്കുന്നത്. തുടർന്ന് രാമക്ഷേത്രം ജനുവരിയിൽ ഭക്തർക്കായി തുറന്നു നൽകും. “ എന്നാണ് മോദിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം യോ​ഗി ട്വീറ്റ് ചെയ്തത്.

അടുത്ത വർഷം ജനുവരിയിലാണ് രാമക്ഷേത്രം ഭക്തർക്കായി തുറക്കുന്നത്. അയോദ്ധ്യ പദ്ധതിയെ കുറിച്ചും ക്ഷേത്ര മ്യൂസിയത്തെ കുറിച്ചും പ്രധാനമന്ത്രിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചർച്ച ചെയ്തു. ക്ഷേത്രങ്ങളുടെ ഒരു മ്യൂസിയം എന്ന ആശയമാണ് ചർച്ച ചെയ്യപ്പെട്ടതെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്. വിവിധ ക്ഷേത്രങ്ങളുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനു പുറമേ, അയോദ്ധ്യ സന്ദർശിക്കുന്ന ഭക്തരെ ആകർഷിക്കുന്ന നിരവധി സവിശേഷതകൾ മ്യൂസിയത്തിലുണ്ടാകുമെന്നാണ് വിവരം. ഇതിലൂടെ തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളെയും കുറിച്ചുള്ള വിശദമായ വിവരങ്ങൾ നൽകും. മ്യൂസിയത്തിനുള്ള സ്ഥലം കണ്ടെത്തി വിശദമായ പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശം നൽകി.

anaswara baburaj

Recent Posts

പന്തീരങ്കാവ് ഗാര്‍ഹിക പീഡനം: പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റില്‍

കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ പി ഗോപാലിന്റെ സുഹൃത്ത് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുലിനെ രാജ്യം…

50 mins ago

മേയറുടെ ഡിഗ്രി പരീക്ഷയിലെ മാർക്ക് ഇതാ…കണക്ക് – പൂജ്യം, മലയാളം – 7 ബാക്കി കേൾക്കുക…

ഇംഗ്ലീഷ് അറിയാത്ത വിദ്യാഭ്യാസമന്ത്രിക്ക് LLB എടുക്കാമെങ്കിൽ കണക്കിന് പൂജ്യം വാങ്ങിയ മേയർക്കും IPS എടുക്കാം ; അല്ല പിന്നെ !!

1 hour ago

സ്വാതി മാലിവാളിനോടുണ്ടായ പെരുമാറ്റം അങ്ങേയറ്റം ലജ്ജാകരം!കെജ്‌രിവാളിന്റെ മൗനം അതിശയിപ്പിക്കുന്നു; വിമർശനവുമായി കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ

ദില്ലി : രാജ്യസഭാ എംപി സ്വാതി മാലിവാളിനെ അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണൽ അസിസ്റ്റന്റ് ബൈഭവ് കുമാർ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച്…

1 hour ago

സിപിഎം നേതാക്കൾ പോലുമറിയാതെ സമരം പിൻവലിച്ചതിനെ കാരണമെന്ത് ? SOLAR CORRUPTION

ആർ എസ്സ് എസ്സിനെ അനുകരിച്ച് സിപിഎം നടത്തിയ സമരം ! പക്ഷെ ആർ എസ്സ് എസ്സ് അല്ല സിപിഎം! സമരം…

2 hours ago

“വരി തെറ്റിക്കുന്ന വാക്കുകൾ” ! മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയുമായ ടോബി തലയലിന്റെ കവിതാസമാഹാരം പ്രകാശനം ചെയ്തു

തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കവിയുമായ ടോബി തലയലിന്റെ ‘വരി തെറ്റിക്കുന്ന വാക്കുകൾ’ എന്ന കവിതാസമാഹാരം പ്രകാശനം ചെയ്തു. സാഹിത്യനിരൂപകനും…

2 hours ago

ജയിലിൽ പോയതോടെ കെജ്‌രിവാളിന്റെ സമനില തെറ്റി !

അണ്ണാ ഹസാരെ ഇതല്ല കെജ്‌രിവാളിൽ നിന്നും പ്രതീക്ഷിച്ചത് ; യോഗി ആദിത്യനാഥിന്റെ വാക്കുകൾ കേൾക്കാം...

2 hours ago