Prithviraj Sukumaran
കൊച്ചി: നടനും നിർമാതാവുമായ പൃഥിരാജിന്റെ വീട്ടില്‍ ഇന്‍കം ടാക്സ് വിഭാഗം പരിശോധന നടത്തി. നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂർ, ലിസ്റ്റിൻ സ്റ്റീഫൻ, ആൻറോ ജോസഫ് എന്നിവരുടെ വീടുകളിലും ആദായ നികുതി വകുപ്പിന്റെ കേരള തമിഴ്നാട് ടീമുകള്‍ സംയുക്തമായി പരിശോധന നടത്തി.
ആന്റണി പെരുമ്പാവൂരിന്റെ പെരുമ്പാവൂര്‍ പട്ടാലിലെ വീട്ടിലാണ് പരിശോധന നടത്തിയത്. രാവിലെ എട്ടിന് തുടങ്ങിയ പരിശോധന രാത്രി അവസാനിച്ചു. ആറ് ടാക്സി കാറുകളില്‍ പരിശോധനക്കെത്തിയ
ഉദ്യോഗസ്ഥർ ,വിവരം ലോക്കല്‍ പൊലീസിനെ പോലും അറിയിച്ചിരുന്നില്ല . പരിശോധന സംബന്ധിച്ച വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കാനും ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഗേറ്റ് അടച്ചുപൂട്ടി പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനം വിലക്കിയായിരുന്നു റെയ്ഡ്. പരിശോധ നടക്കുമ്പോള്‍ ആന്റണി പെരുമ്പാവൂർ വീട്ടിലുണ്ടായിരുന്നു.
ദില്ലി : ജമ്മുകശ്മീര്‍ ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിൽ ഇക്കൊല്ലം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൃത്യമായ തയ്യാറെടുപ്പുകളുമായി ബിജെപി. മഹാരാഷ്ട്ര, ഹരിയാണ,…
പ്രതിപക്ഷത്തെ അടിച്ചിരുത്താൻ ശക്തനായ സ്പീക്കർ വരുമെന്ന് ബിജെപി
വോട്ടിംഗ് മെഷീനിനെ കുറിച്ചുള്ള സംഭാഷണം അവസാനിക്കുന്നില്ല, തുടരുകയാണ്. SpaceX സിഇഒ എലോണ്‍ മസ്കുമായി നടന്നുവരുന്ന തര്‍ക്കത്തിന് വീണ്ടും ഇടപെട്ട് മുന്‍…
ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറായ വിദ്യാർത്ഥിനി ജീവനൊടുക്കി. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ തൃക്കണ്ണാപുരം ഞാലിക്കോണം സ്വദേശിനി ആദിത്യയാണ് ആത്മഹത്യ…
ചെന്നൈ∙ തമിഴ്നാട് അരിയല്ലൂരിൽ 38 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ മുത്തച്ഛൻ ശുചിമുറിയിലെ വെള്ളത്തിൽ മുക്കി കൊന്നു.ചിത്തിര മാസത്തിൽ ജനിച്ച കുട്ടി…