Monday, May 27, 2024
spot_img

നടൻ പൃഥിരാജിന്റെ വീട്ടിൽ ഇൻകം ടാക്സ് റെയ്‌ഡ്‌

കൊച്ചി: നടനും നിർമാതാവുമായ പൃഥിരാജിന്റെ വീട്ടില്‍ ഇന്‍കം ടാക്‌സ് വിഭാഗം പരിശോധന നടത്തി. നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂർ, ലിസ്റ്റിൻ സ്റ്റീഫൻ, ആൻറോ ജോസഫ് എന്നിവരുടെ വീടുകളിലും ആദായ നികുതി വകുപ്പിന്റെ കേരള തമിഴ്നാട് ടീമുകള് സംയുക്തമായി പരിശോധന നടത്തി.

ആന്റണി പെരുമ്പാവൂരിന്റെ പെരുമ്പാവൂര്‍ പട്ടാലിലെ വീട്ടിലാണ് പരിശോധന നടത്തിയത്. രാവിലെ എട്ടിന് തുടങ്ങിയ പരിശോധന രാത്രി അവസാനിച്ചു. ആറ് ടാക്‌സി കാറുകളില്‍ പരിശോധനക്കെത്തിയ
ഉദ്യോഗസ്ഥർ ,വിവരം ലോക്കല്‍ പൊലീസിനെ പോലും അറിയിച്ചിരുന്നില്ല . പരിശോധന സംബന്ധിച്ച വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കാനും ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ഗേറ്റ് അടച്ചുപൂട്ടി പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനം വിലക്കിയായിരുന്നു റെയ്ഡ്. പരിശോധ നടക്കുമ്പോള്‍ ആന്റണി പെരുമ്പാവൂർ വീട്ടിലുണ്ടായിരുന്നു.

Related Articles

Latest Articles