അബുദാബി: ടി20 ലോകകപ്പില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. അബുദാബിയില്‍ രാത്രി 7 .30നാണ് മത്സരം. ആദ്യ രണ്ട് കളിയും തോറ്റ ഇന്ത്യക്ക് സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ വമ്പന്‍ ജയം അനിവാര്യമാണ്. പാകിസ്താനോട് 10 വിക്കറ്റിനും ന്യൂസീലന്‍ഡിനോട് എട്ട് വിക്കറ്റിനും തോറ്റ ഇന്ത്യക്ക് ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ ജയിച്ചാലും സെമിയില്‍ കടക്കുക ഏറെക്കുറെ പ്രയാസമാണ്.
ടീം സെറ്റാവാത്തതാണ് ഇന്ത്യയുടെ പ്രധാന പ്രശ്‌നം. അഫ്ഗാനിസ്ഥാന് എതിരെ അശ്വിനെ ഇറക്കുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം. ആദ്യ രണ്ട് കളിയിലും കാര്യമായൊന്നും ചെയ്യാന്‍ കഴിയാതെ പോയ ഹര്‍ദിക് പാണ്ഡ്യയെ അഫ്ഗാനിസ്ഥാന് എതിരായ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കാനും സാധ്യതയുണ്ട്. കരുത്തുറ്റ താരനിരയുള്ള അഫ്ഗാനിസ്ഥാനെ നിസാരരായി കാണാനാവില്ല. ഇന്ത്യ-അഫ്ഗാന്‍ നേര്‍ക്കുനേര്‍ പോരാട്ടം വാശിയേറിയതാവുമെന്നുറപ്പ്. പാക്കിസ്ഥാനെതിരെ പൊരുതി വീണ അഫ്ഗാന് ഇന്നു ജയിച്ചാല്‍ സെമിഫൈനല്‍ സാധ്യത സജീവമാക്കാം
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…