ബെംഗളൂരു: അശ്ലീലചിത്രങ്ങള്‍ക്ക് അടിമയായ ഭര്‍ത്താവ് ക്രൂരമായി ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് ബെംഗളുരു യുവതിയുടെ പരാതി.
ബെംഗളൂരു ജയനഗര്‍ സ്വദേശിയായ 36-കാരിയാണ് ഭര്‍ത്താവിനെതിരേ ബെംഗളൂരു ഫസ്റ്റ് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്.
തുടര്‍ന്ന് കോടതിയുടെ നിര്‍ദേശപ്രകാരം ബസവനഗുഡി വനിതാ പോലീസ് ഭര്‍ത്താവിനെതിരേ കേസെടുത്തു.
2019 നവംബറിലാണ് ഇരുവരും വിവാഹിതരായത്. എന്നാല്‍ ഭര്‍ത്താവ് അശ്ലീലചിത്രങ്ങള്‍ക്ക് അടിമയാണെന്നും ഇതിനെ എതിര്‍ത്തപ്പോള്‍ ഉപദ്രവം ആരംഭിച്ചെന്നുമാണ് യുവതി ആരോപിക്കുന്നത്.
ഭര്‍ത്താവ് അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് അടിമയായിരിക്കുകയാണ്. മാത്രമല്ല, രാത്രി വൈകുംവരെ ഓണ്‍ലൈനില്‍ കോള്‍ ഗേള്‍സുമായി ചാറ്റിങ്ങുമുണ്ട്. ഈ പെണ്‍കുട്ടികള്‍ക്കായി ധാരാളം പണമാണ് ചിലവഴിക്കുന്നത്.
നിരവധി അശ്ലീല വെബ്‌സൈറ്റുകളും പണം നല്‍കി സബ്‌സ്‌ക്രൈബ് ചെയ്തിട്ടുണ്ട്. ഇതിന് പുറമേ തന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പരിചയപ്പെട്ട കോള്‍ ഗേള്‍സിന് അയച്ചുനല്‍കിയെന്നും പരാതിയില്‍ പറയുന്നു.
അതേസമയം വ്യാജ വിവരങ്ങള്‍ നല്‍കി മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ ഭര്‍ത്താവ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും യുവതി ആരോപിക്കുന്നുണ്ട്. വിവാഹബന്ധം വേര്‍പ്പെടുത്തിയെന്ന് പറഞ്ഞാണ് മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഇതെല്ലാം ഭര്‍ത്താവിന്റെ മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഒരു അവസരം കൂടി നല്‍കാനാണ് അവര്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ ഭര്‍ത്താവിന്റെ സ്വഭാവത്തില്‍ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും ഇതിനെ എതിര്‍ത്തപ്പോള്‍ ഉപദ്രവിച്ചെന്നും യുവതി പറയുന്നു.
മാത്രമല്ല, ഇതിന്റെ പേരില്‍ പഴകിയ ഭക്ഷണമാണ് തനിക്ക് കഴിക്കാന്‍ നല്‍കുന്നതെന്നും കുടുംബത്തിലെ പല ചടങ്ങുകളില്‍നിന്നും തന്നെ മാറ്റിനിര്‍ത്തിയതായും പരാതിയിലുണ്ട്.
ഭര്‍ത്താവിന്റെ ഉപദ്രവത്തിന് ഭര്‍തൃമാതാപിതാക്കളുടെ പിന്തുണയുണ്ടെന്നും യുവതിയുടെ പരാതിയില്‍ ആരോപിക്കുന്നു.
ന്യൂഡല്‍ഹി : ഫ്‌ലൈ ദുബായ് വിമാനത്തില്‍ സഹപൈലറ്റ് നടത്തിയ കൊലപാതക ശ്രമത്തിന്റെയും കോക്പിറ്റില്‍ നടന്ന ജീവന്മരണ പോരാട്ടത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങള്‍…
തിരുവനന്തപുരം : അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരെ കൊണ്ടുവിടാനും വന്നിറങ്ങുന്നവരെ കൂട്ടിക്കൊണ്ടുപോകാനുമെത്തുന്ന വാഹനങ്ങള്‍ക്ക് അദാനി ഗ്രൂപ്പ് താങ്ങാനാവാത്ത പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തി.…
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…