പ്രതീകാത്മക ചിത്രം
മുംബൈ : രാജ്യത്തെ ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ് തുടങ്ങിയ വന്‍കിട ഓഹരികൾ നേരിട്ട നഷ്ടമാണ് സൂചികകളെ മോശം രീതിയിൽ ബാധിച്ചത്. ഒരു ഘട്ടത്തിൽ സെന്‍സെക്‌സ് 61,001വരെ ഉയര്‍ന്നിരുന്നെങ്കിലും 236.66 പോയന്റ് നഷ്ടത്തില്‍ 60,621.77 ൽ വ്യാപാരം അവസാനിപ്പിക്കേണ്ടി വന്നു. നിഫ്റ്റി 80.10 പോയന്റ് താഴ്ന്ന് 18,027.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ബാങ്കിങ്, പവര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികളില്‍ വാങ്ങല്‍ താല്‍പര്യം പ്രകടമായിരുന്നുവെങ്കിലും ടെലികോം, റിയാല്‍റ്റി ഓഹരികളിലെ ലാഭമെടുപ്പ് തിരിച്ചടിയായി.
ബജാജ് ഫിനാന്‍സ്, നെസ് ലെ, എല്‍ആന്‍ഡ്ടി, ഭാരതി എയര്‍ടെല്‍, മാരുതി സുസുകി, ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ, എച്ച്ഡിഎഫ്‌സി ലൈഫ് തുടങ്ങിയ വന്‍കിടക്കാര്‍ക്കും നഷ്ടം നേരിട്ടു. കോള്‍ ഇന്ത്യ, പവര്‍ഗ്രിഡ് കോര്‍പ്, എച്ച്ഡിഎഫ്‌സി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കുകയുംചെയ്തു.
സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, എഫ്എംസിജി, മെറ്റല്‍, റിയാല്‍റ്റി, ഫാര്‍മ സൂചികകള്‍ ഒരുശതമാനത്തോളം നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകലും നഷ്ടത്തിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…