International

ചരിത്രനേട്ടവുമായി ലോകത്തിന്റെ നെറുകയിൽ ഭാരതവും ഐഎസ്ആർഒയും !ചന്ദ്രനെ പതാകയിലും ആകാശത്തും മാത്രം കണ്ട് തൃപ്തിയടഞ്ഞ് പാകിസ്ഥാനും സുപാർകോയും !ഇസ്രയേലിനും ജപ്പാനും ശേഷം റോക്കറ്റ് വിക്ഷേപിക്കാൻ ശേഷി നേടിയ മൂന്നാമത്തെ ഏഷ്യൻ രാജ്യമായി മാറിയിട്ടും ബഹിരാകാശ രംഗത്തും പാകിസ്ഥാൻ ഒന്നുമാകാതെ പോയതെന്ത് ? എന്താണ് പാകിസ്ഥാന്റെ സുപാർകോയ്ക്ക് സംഭവിച്ചത് ?

നേട്ടങ്ങൾ ഓരോന്നും സ്വന്തമാക്കി ബഹിരാകാശത്തെ പ്രമുഖരെന്ന് അറിയപ്പെടുന്ന അമേരിക്കയുടെ നാസയുടെ ഒപ്പമോ നാസയ്ക്കുമപ്പുറമോ വൻശക്തിയായി വളർന്നിരിക്കുകയാണ് ഓരോ ഇന്ത്യക്കാരന്റെയും അഭിമാനസ്ഥാപനമായ ഐഎസ്ആർഒ. ലോകത്ത് ഒരു രാജ്യത്തിനും ഒരു ശക്തിക്കും ഇതുവരെയും എത്തിപ്പിടിക്കാനാവാത്ത നേട്ടമാണ് ഇന്ന് ഭാരതം സ്വന്തമാക്കിയത്. ഏറെ വെല്ലുവിളികൾ നിറഞ്ഞ , ഭൂമിയിൽ നിന്ന് ദൃശ്യമാവാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. ഇന്ത്യ, ബഹിരാകാശ മേഖലയിൽ ഓരോ നാഴികക്കല്ലുകൾ സ്വന്തമാക്കുമ്പോഴും പാക് ബഹിരാകാശ ഏജൻസി കടുത്ത വിമർശനം നേടുന്നത് ഇന്ന് പതിവ് കാഴ്ചയാണ്. പാകിസ്ഥാനെ സംബന്ധിച്ചടുത്തോളം ചന്ദ്രന്റെ ചിഹ്‌നം പതാകയിൽ മാത്രമുള്ളപ്പോൾ ചന്ദ്രനിൽ തന്നെ ത്രിവർണ പതാക നാട്ടിയവരാണ് ഭാരതത്തിന്റെ ഐഎസ്ആർഒ.

പാക് ദേശീയ സ്പേസ് ഏജൻസി അറിയപ്പെടുന്നത് സ്പേസ് ആൻഡ് അപ്പർ അത്മോസ്ഫിയർ റിസർച് കമ്മിഷൻ അഥവാ സുപാർകോ എന്ന പേരിലാണ്. കറാച്ചിയിലാണ് സുപാർകോയുടെ ആസ്ഥാനം. ലാഹോറിലും ചില കേന്ദ്രങ്ങൾ ഈ ഏജൻസിക്കുണ്ട് എന്ന് പറയപ്പെടുന്നു.
ഐഎസ്ആർഒ സ്ഥാപിതമാകുന്നതിനും 8 വർഷങ്ങൾക്ക് മുൻപ് 1961ലാണ് ഈ ഏജൻസി സ്ഥാപിതമായത്, പ്രശസ്ത പാക് ഭൗതികശാസ്ത്രജ്ഞനായിരുന്ന അബ്ദുസ്സലാമായിരുന്നു ഏജൻസിയുടെ ആദ്യ ഡയറക്ടർ. 1962ൽ ആദ്യ റോക്കറ്റായ റെഹ്ബാർ 1 ഏജൻസി വിക്ഷേപിച്ചതോടെ ഇസ്രയേലിനും ജപ്പാനും ശേഷം റോക്കറ്റ് വിക്ഷേപിക്കാൻ ശേഷി നേടിയ മൂന്നാമത്തെ ഏഷ്യൻ രാജ്യമായി പാകിസ്ഥാൻ മാറി. സ്ഥാപനത്തിന്റെ പിറവിക്ക് ശേഷമുള്ള ആദ്യ രണ്ട് ദശകങ്ങൾ പ്രത്യേകിച്ചും 1980 വരെയും സുപാർകോയെ സംബന്ധിച്ച് സുവർണ്ണ കാലഘട്ടമായിരുന്നു. അക്കാലത്ത് അമേരിക്കയുമായി പുലർത്തിയിരുന്ന ബന്ധം ,നാസയിൽ പോയി പരിശീലനം നേടാൻ സുപാർകോയുടെ ശാസ്ത്രജ്ഞർക്ക് അവസരം നൽകി. 1979ലെ ഫിസിക്സ് നൊബേൽ പുരസ്കാരം അബ്ദുസ്സലാം നേടിയത് ഏജൻസിയുടെ പ്രശസ്തി വർധിപ്പിച്ചു.

എന്നാൽ പിന്നീട് പെട്ടെന്ന് സ്വിച്ച് ഓഫ് ചെയ്ത ബൾബിനെപ്പോലെ ഏജൻസിയുടെ പ്രതാപം അവസാനിച്ചു. എഴുപതുകളുടെ അവസാനത്തിലും എൺപതുകളിലും അന്നത്തെ പാക് പ്രസിഡന്റ് സിയ ഉൾ ഹക് ഏജൻസിക്ക് അനുവദിച്ച ഫണ്ട് വെട്ടിക്കുറച്ചു. പിന്നീട് ബഹിരാകാശ ഗവേഷണത്തിൽ കാര്യമായ നേട്ടങ്ങളൊന്നും ഏജൻസിക്ക് കൈവരിക്കാനായില്ല. 1990ൽ രാജ്യത്തിന്റെ ആദ്യ ഉപഗ്രഹമായ ബദ്ർ1 അവർ ചൈനയിലെ സിചാങ്ങിൽ നിന്നു വിക്ഷേപിച്ചു എന്നതൊഴിച്ചാൽ മറ്റൊരു നീക്കവും അവരിൽ നിന്നുണ്ടായില്ല. ഭരണകൂടത്തിന്റെ കടുത്ത സമ്മർദ്ദം മൂലം ബഹിരാകാശ ഗവേഷണത്തേക്കാളും മിസൈൽ വികസനത്തിലായിരുന്നു സുപാർകോയുടെ ശ്രദ്ധ. ഹത്ഫ് 1,2 മിസൈലുകൾ വികസിപ്പിച്ചത് ഈ ഏജൻസിയാണ്. മിസൈലുകൾക്കും ആണവപരീക്ഷണങ്ങൾക്കും കൂടുതൽ ശ്രദ്ധ കൊടുത്തപ്പോൾ ബഹിരാകാശം പുറന്തള്ളപ്പെട്ടു. 2000ൽ ഏജൻസി നാഷനൽ കമാൻഡ് അതോറിറ്റിയുടെ കീഴിലായതോടെ കാര്യങ്ങൾ കൂടുതൽ ഗുരുതരമായി. 2040ൽ പുതിയ 11 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് തദ്ദേശീയ സാങ്കേതികവിജ്യ വികസിപ്പിക്കണമെന്ന് ഇപ്പോൾ ഏജൻസി ലക്ഷ്യമിടുന്നെങ്കിലും പാകിസ്ഥാന്റെ നിലവിലെ സാമ്പത്തിക സ്ഥിതി ഏജൻസിയെ പിന്നോട്ട് വലിക്കുകയാണ്.

Anandhu Ajitha

Recent Posts

ഒറ്റപെയ്ത്തിൽ വെള്ളത്തിൽ മുങ്ങി തലസ്ഥാനം ! ദുരിതം ഇരട്ടിയാക്കി സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളും; സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ വെള്ളക്കെട്ട് മൂലം ജനം ദുരിതത്തിൽ

ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…

41 mins ago

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

53 mins ago

വീണ്ടും വ്യാപകമായി കോവിഡ്; ആശങ്കയിൽ സിംഗപ്പൂർ! രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥിരീകരിച്ചത് 25,900 കേസുകൾ; മാസ്ക്ക് ധരിക്കാൻ നിർദേശം

സിംഗപ്പൂർ: ഒരു ഇടവേളയ്ക്ക് ശേഷം സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 25,900 പേർക്കാണ് രോഗബാധ ഉണ്ടായത്.…

57 mins ago

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്; ബൈഭവ് കുമാർ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ; മെയ് 23ന് കോടതിയിൽ ഹാജരാക്കും

ദില്ലി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെ അഞ്ച് ദിവസത്തേക്ക്…

1 hour ago

ജമ്മുകശ്മീരിൽ ഭീകരാക്രമണം ! ബിജെപി മുൻ സർ‌പഞ്ച് കൊല്ലപ്പെട്ടു ;വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് ഗുരുതര പരിക്ക്

ജമ്മു കശ്മീരിൽ രണ്ടിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളിൽ ബിജെപി മുൻ സർ‌പഞ്ച് കൊല്ലപ്പെടുകയും വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഷോപ്പിയാനിലെ ഹിർപോറയിൽ…

1 hour ago

കോഴിക്കോട് മെഡ‍ിക്കൽ‌ കോളേജിൽ വീണ്ടും ശസ്ത്രക്രിയപിഴവ്! പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടെന്ന് പരാതി

കോഴിക്കോട്: മെഡ‍ിക്കൽ‌ കോളേജ് ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്നാണ് പരാതി. വേദന ശക്തമായപ്പോഴാണ്…

2 hours ago