ദില്ലി: ആഗോള ഭീകരതയുടെ അടിവേരറുക്കാനുള്ള നടപടി വേഗത്തിലാക്കി ഭാരതം. രാജ്യത്തെ ലക്ഷ്യമാക്കി ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഭീകരരേയും സംഘടനകളേയും നിർവീര്യമാക്കലാണ് ലക്ഷ്യം.
അതാത് ഭരണകൂടങ്ങളെക്കൊണ്ട് ശക്തമായ നിയമനടപടികൾ അന്താരാഷ്‌ട്രതലത്തിൽ എടുക്കുക എന്ന നയന്ത്രമാണ് ഇന്ത്യ സ്വീകരിക്കാൻ പോകുന്നത്.
ഭീകരരുമായി ബന്ധപ്പെട്ട് സുപ്രധാന വിവരങ്ങൾ പുതുക്കുന്നതിന്റെ ഭാഗമായി കാനഡയു മായിട്ടാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ബന്ധപ്പെട്ടത്.
രാജ്യത്തെ ദുർബലപ്പെടുത്താൻ ദശകങ്ങളായി കാനഡ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഖാലിസ്താൻ ഭീകരരെയാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.
സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയെ ഉടൻ നിരോധിക്കണമെന്നും രാജ്യം ആവശ്യപ്പെട്ടു. ഒപ്പം കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യാ വിരുദ്ധ സംഘടനകളെ ഭീകരരായി പ്രഖ്യാപിക്കണമെന്ന ഫലപ്രദമായ നിർദ്ദേശമാണ് ഇന്ത്യ മുന്നോട്ട് വച്ചിരിക്കുന്നത്.
ഐക്യരാഷ്‌ട്ര സുരക്ഷാ സമിതിയുടെ അദ്ധ്യക്ഷസ്ഥാനം വഹിച്ചിരുന്ന ആഗസ്റ്റ് മാസം ആഗോളതലത്തിൽ ഭീകരസംഘടനകളും മതഭീകരരും വിവിധ രാജ്യങ്ങളിലിരുന്ന് സ്വതന്ത്രമായി പ്രവർത്തിക്കുന്നതും അന്താരാഷ്‌ട്രതലത്തിൽ ഏകോപനമില്ലാത്തതും ഇന്ത്യ വിമർശിച്ചിരുന്നു.
ഇസ്ലാമിക ഭീകരത ആഫ്രിക്കൻ രാജ്യങ്ങളെ കൊടും അരാജകതയിലേക്ക് തള്ളിവിട്ടതിലും ഫലപ്രദമായ നടപടിയാണ് ഇന്ത്യ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.
മാത്രമല്ല ഖാലിസ്താൻ വിഷയവും പശ്ചാത്യരാജ്യങ്ങളിൽ ഇസ്ലാമിക ഭീകരത ശക്തമാകുന്നതും നിരവധി ഇസ്ലാമിക രാജ്യങ്ങൾ ഭീകരർക്ക് താവളമൊരുക്കുന്നതും സാമ്പത്തിക സഹായം നൽകുന്നതും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.
ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…
പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചും ശാസ്ത്രലോകത്തിന് പുതിയ അറിവുകൾ നൽകുന്ന വിപ്ലവകരമായ ഒരു കണ്ടെത്തലാണ് നാസയുടെ ഹബിൾ ബഹിരാകാശ ടെലിസ്കോപ്പ്…
ഭാവി തലമുറയെ എങ്കിലും സാമ്പത്തുള്ളവരാക്കാം. ലോട്ടറിയും കറക്ക് കമ്പനികളിലെ നിക്ഷേപങ്ങളും മറക്കാം! സാമ്പത്തിക വിദഗ്ധൻ ആർ റെജി രാജ് സംസാരിക്കുന്നു!…
ഭാരതത്തിന്റെ വ്യോമയാന ചരിത്രത്തിൽ എച്ച്.എഫ്-24 മാരുതിനോളം വിവേചനം നേരിട്ട മറ്റൊരു യുദ്ധവിമാനം ഉണ്ടാകില്ല. ലോകോത്തരമായ രൂപകൽപ്പനയും അതിശയിപ്പിക്കുന്ന യുദ്ധവീര്യവും ഉണ്ടായിരുന്നിട്ടും,…
ഭാരതത്തിന്റെ ചരിത്രത്താളുകളിൽ വിദേശാക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച നിരവധി വീരപുരുഷന്മാരുടെ കഥകൾ നാം വായിച്ചിട്ടുണ്ട്. എന്നാൽ അധിനിവേശ ശക്തികൾക്ക് മുന്നിൽ പതറാതെ പോരാടിയ…
സന്തോഷവും സങ്കടവും നമ്മുടെ ആന്തരികമായ അവസ്ഥകളാണ്. അത് മറ്റൊരാളുടെ വാക്കുകളെയോ പ്രവൃത്തിയെയോ ആശ്രയിച്ചിരിക്കുമ്പോൾ, വാസ്തവത്തിൽ നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം നാം…