Monday, April 29, 2024
spot_img

ആഗോള ഭീകരതയുടെ അടിവേരറുക്കുമെന്ന് ഇന്ത്യ; ‘സിഖ് ഫോർ ജസ്റ്റിസ് നിരോധിക്കണം’; കാനഡയിലെ സിഖ് ഭീകരരെ ഭീകരസംഘടനയായി പ്രഖ്യാപിക്കണമെന്ന് രാജ്യം

ദില്ലി: ആഗോള ഭീകരതയുടെ അടിവേരറുക്കാനുള്ള നടപടി വേഗത്തിലാക്കി ഭാരതം. രാജ്യത്തെ ലക്ഷ്യമാക്കി ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഭീകരരേയും സംഘടനകളേയും നിർവീര്യമാക്കലാണ് ലക്ഷ്യം.

അതാത് ഭരണകൂടങ്ങളെക്കൊണ്ട് ശക്തമായ നിയമനടപടികൾ അന്താരാഷ്‌ട്രതലത്തിൽ എടുക്കുക എന്ന നയന്ത്രമാണ് ഇന്ത്യ സ്വീകരിക്കാൻ പോകുന്നത്.

ഭീകരരുമായി ബന്ധപ്പെട്ട് സുപ്രധാന വിവരങ്ങൾ പുതുക്കുന്നതിന്റെ ഭാഗമായി കാനഡയു മായിട്ടാണ് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ബന്ധപ്പെട്ടത്.

രാജ്യത്തെ ദുർബലപ്പെടുത്താൻ ദശകങ്ങളായി കാനഡ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഖാലിസ്താൻ ഭീകരരെയാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.

സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടനയെ ഉടൻ നിരോധിക്കണമെന്നും രാജ്യം ആവശ്യപ്പെട്ടു. ഒപ്പം കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യാ വിരുദ്ധ സംഘടനകളെ ഭീകരരായി പ്രഖ്യാപിക്കണമെന്ന ഫലപ്രദമായ നിർദ്ദേശമാണ് ഇന്ത്യ മുന്നോട്ട് വച്ചിരിക്കുന്നത്.

ഐക്യരാഷ്‌ട്ര സുരക്ഷാ സമിതിയുടെ അദ്ധ്യക്ഷസ്ഥാനം വഹിച്ചിരുന്ന ആഗസ്റ്റ് മാസം ആഗോളതലത്തിൽ ഭീകരസംഘടനകളും മതഭീകരരും വിവിധ രാജ്യങ്ങളിലിരുന്ന് സ്വതന്ത്രമായി പ്രവർത്തിക്കുന്നതും അന്താരാഷ്‌ട്രതലത്തിൽ ഏകോപനമില്ലാത്തതും ഇന്ത്യ വിമർശിച്ചിരുന്നു.

ഇസ്ലാമിക ഭീകരത ആഫ്രിക്കൻ രാജ്യങ്ങളെ കൊടും അരാജകതയിലേക്ക് തള്ളിവിട്ടതിലും ഫലപ്രദമായ നടപടിയാണ് ഇന്ത്യ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.

മാത്രമല്ല ഖാലിസ്താൻ വിഷയവും പശ്ചാത്യരാജ്യങ്ങളിൽ ഇസ്ലാമിക ഭീകരത ശക്തമാകുന്നതും നിരവധി ഇസ്ലാമിക രാജ്യങ്ങൾ ഭീകരർക്ക് താവളമൊരുക്കുന്നതും സാമ്പത്തിക സഹായം നൽകുന്നതും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.

Related Articles

Latest Articles