ആഗോള രാഷ്ട്രിയ – സാമ്പത്തിക ക്രമത്തിൽ സുപ്രധാന വഴിത്തിരിവാകാൻ 18ാം ബ്രിക്സ് ഉച്ചകോടി. സെപ്റ്റംബർ 12-13 തീയതികളിൽ ദില്ലിയിൽ വച്ചു നടക്കാൻ പോകുന്ന ബ്രിക്സ് ഉച്ചകോടി ഏറെ സവിശേഷതകൾ നിറഞ്ഞതാണ്.
റഷ്യൻ, ചൈനീസ് രാഷ്ട്രതലവന്മാർ തുടങ്ങിയവർ പങ്കെടുക്കാൻ പോകുന്ന ഈ ഉച്ചകോടിയിൽ ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ഊട്ടി ഉറപ്പിക്കാൻ ലക്ഷ്യമിടുന്നു. ഭാരതം ആതിഥേയത്വം വഹിക്കുന്ന ഈ ബ്രിക്സ് ഉച്ചകോടിയിൽ സാമ്പത്തിക സഹകരണത്തിന് പ്രാധാന്യം നൽകുന്നു. മനുഷ്യത്വത്തിനു മുൻഗണന നൽകുന്ന സമീപനം ആണ് ബ്രിക്സ് ഉച്ചകോടിയുടെ പ്രധാന അജണ്ട. ഇന്ത്യൻ രൂപയുടെ വിനയോഗം അന്തർദേശിയ തലത്തിൽ വർധിപ്പിക്കാനുള്ള ഉദ്യമങ്ങൾക് ഭാരതം ഈ ഉച്ചകോടിയിൽ ഊന്നൽ നൽകും.
ഇന്ത്യ-റഷ്യ ബന്ധം ഊട്ടി ഉറപ്പിക്കാൻ ഇതൊരു സുവർണ്ണാവസരം ആണ്. ബ്രിക്സ് തീവ്രവാദ വിരുദ്ധ വർക്കിംഗ് ഗ്രൂപ്പ് നിലവിലുണ്ട്. ബ്രിക്സ് രാജ്യങ്ങളുടെ ദേശീയ സുരക്ഷ ഉപദേഷ്ടാക്കൾ കൂടിച്ചേർന്നു വിവിധ സുരക്ഷ വിഷയങ്ങളിൽ ചർച്ചകൾ നടത്തി വരുന്നു. യു.എ.ഇ,ഇറാൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളും ബ്രിക്സ് ഉച്ചകോടിയിൽ വരുമ്പോൾ പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പ്രതിഫലനം കൂടി ഉണ്ടാവാം.
ഭാരതവും ഇറാനും തമ്മിൽ ഊർജ സുരക്ഷ ഉറപ്പു വരുത്താനുള്ള ശ്രമങ്ങൾ ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ഉണ്ടാകാനും സാധ്യത ഏറെയാണ്. ഏഴു വർഷത്തിന് ശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ബ്രിക്സ് ഉച്ചകോടിയിൽ പങ്കു ചേരാൻ ഇന്ത്യയിൽ എത്തുന്നുണ്ട് എന്നത് സുപ്രധാനമാണ്.ഇന്ത്യ ചൈന നയതന്ത്ര ബന്ധം ശക്തിപെടുത്തുവാനും ഇന്ത്യ ചൈന അതിർത്തിയിൽ സമാധാനം നിലനിർത്തുക എന്നതും സുപ്രധാനം ആണ്. ഏഷ്യ, ആഫ്രിക്ക,ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ അംഗങ്ങളായ ബ്രിക്സ് സംഘടന ലോക സമാധാനത്തിനും സാമ്പത്തിക സഹകരണവും ശക്തിപെടുത്തും എന്ന് പ്രതീക്ഷിക്കാം
സംസ്ഥാന പോലീസിന്റെ തലപ്പത്തിരുന്ന, ഡി.ജി.പി. റാങ്കില്‍ വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അഴിമതിക്കും അനധികൃത സ്വത്തുസമ്പാദനത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നത്…
തിരുവനന്തപുരം : നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മൃഗശാല വനമേഖലയോട് ചേര്‍ന്ന ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നു. 'റീ…
മുസ്ലിം ലോകത്തിന്റെ ആത്മീയ കേന്ദ്രമായ സൗദി അറേബ്യയിലെ മക്ക ലക്ഷ്യമാക്കി നടന്ന ഹൂതികളുടെ ഡ്രോണ്‍ ആക്രമണശ്രമം തടഞ്ഞ സംഭവം പശ്ചിമേഷ്യന്‍…
രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിലും ഡ്രഗ്സ് മാഫിയകൾക്കെതിരെയുള്ള പോരാട്ടത്തിലും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ. ഡോക്ടർമാരുടെ ഔദ്യോഗിക…
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ വര്‍ഷങ്ങളായി നിലനിന്നിരുന്ന ജലതര്‍ക്കങ്ങള്‍ പരിഹരിച്ച്, 'കിഷാവു ബഹുഉദ്ദേശ്യ പദ്ധതി' (Kishau Multipurpose Project) യാഥാര്‍ത്ഥ്യമാക്കാനുള്ള ചരിത്രപരമായ കരാറില്‍…
നരേന്ദ്ര മോദി എന്ന രാഷ്ട്രീയ നേതാവിന്റെ കാല്‍നൂറ്റാണ്ട് നീണ്ട ഭരണയാത്ര, കവിത പോലെയുള്ള 76 കാന്‍വാസുകളിലേക്ക് പകര്‍ത്തപ്പെടുമ്പോള്‍ ഡല്‍ഹിയിലെ അംബേദ്കര്‍…