ദില്ലി: നിയന്ത്രണ രേഖ മറികടന്ന് പാക് അധീന കശ്മീരിൽ ഇന്ത്യൻ സേന വീണ്ടും സർജ്ജിക്കൽ സ്ട്രൈക്ക് നടത്തിയതായി സൂചന. ഈ മാസം 16 നും 24 നും ഇന്ത്യൻ സേന നടത്തിയ ആക്രമണങ്ങളിൽ 15 PAFF ഭീകരർ കൊല്ലപ്പെട്ടുവെന്നാണ് സൂചന. ചില വെബ് മദ്ധ്യമങ്ങളിലെ വാർത്തകളും പാകിസ്ഥാനിൽ നിന്നുള്ള ചിലരുടെ ട്വീറ്റുകളും നൽകുന്ന സൂചന ഇന്ത്യ വീണ്ടും സർജ്ജിക്കൽ സ്ട്രൈക്ക് നടത്തി എന്ന് തന്നെയാണ്. പീപ്പിൾ for ആന്റി ഫാസിസ്റ്റ് ഫോഴ്‌സ് എന്ന PAFF ലഷ്‌കർ ഇ തോയ്ബയുടെ നിഴൽ സംഘടനയാണ്. പാക് അധീന കശ്മീരിലെ നീലം വാലിയിലെ ഭീകര ലോഞ്ച് പാഡുകൾ ഇന്ത്യ തകർത്തതായും സൂചനയുണ്ട്. പരിശീലനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ തയ്യാറെടുത്തിരിക്കുകയായിരുന്ന ഭീകരരെയാണ് ഇന്ത്യൻ സേന വകവരുത്തിയത്. ഇന്ത്യൻ സേന നിയന്ത്രണ രേഖ കടന്നതിൽ പാകിസ്ഥാൻ ഇന്ത്യൻ ഹൈക്കമ്മീഷണറേ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചതായും സൂചനയുണ്ട്. എന്നാൽ ഇന്ത്യയോ പാകിസ്ഥാനോ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
2016 ൽ 17 സൈനികരുടെ വീരമൃത്യുവിനിടയാക്കിയ ഉറി ഭീകരക്രമണത്തിന് തിരിച്ചടിയായും 2019 ൽ 40 സൈനികരുടെ വീരമൃത്യുവിനിടയാക്കിയ പുൽവാമ ആക്രണത്തിന് തിരിച്ചടിയായും ഇന്ത്യ അതിർത്തി കടന്ന് രണ്ട് തവണ സർജ്ജിക്കൽ സ്ട്രൈക്ക് നടത്തിയിരുന്നു. മൂന്നാമതൊരു സർജ്ജിക്കൽ സ്ട്രൈക്ക് കൂടി നടത്തിയതായി 2019 ൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ അതിന്റെ വിശദാംശങ്ങൾ സർക്കാർ ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ കഴിഞ്ഞ 9 വർഷത്തിനിടെ ഭീരർക്കെതിരെ രാജ്യം മൂന്ന് സർജ്ജിക്കൽ സ്ട്രൈക്കുകൾ നടത്തിയിട്ടുണ്ട് എന്നാണ് പ്രതിരോധ വിദഗ്ദ്ധർ വിലയിരുത്തുന്നത്. ഈ സമയത്താണ് നാലാമതൊരു ആക്രമണത്തിന്റെ സൂചനകൾ കൂടി പുറത്തുവരുന്നത്. ശത്രുരാജ്യത്തെ സൈനിക സിവിലിയൻ നാശനഷ്ടങ്ങൾ പരമാവധി കുറച്ച് റിബൽ ഗ്രൂപ്പുകൾക്കും ഭീകരർക്കും എതിരെ നടത്തുന്ന നിയന്ത്രിത സേനാ ഓപ്പറേഷനുകളാണ് സർജ്ജിക്കൽ സ്ട്രൈക്ക്. 2016 ലേത് കരസേനാ ഓപ്പറേഷൻ ആയിരുന്നെങ്കിൽ 2019 ൽ ഇന്ത്യൻ യുദ്ധവിമാനങ്ങളാണ് പാക് അതിർത്തി കടന്നത്.
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…