Categories: IndiaNATIONAL NEWS

ശക്തമായ ചുവടുകളുമായി, കൂടുതൽ കരുത്തോടെ, ഭാരതം; സേനാ വിന്യാസം സുശക്തം

ദില്ലി : ലഡാക്കിന് പിന്നാലെ ആൻഡമാൻ നിക്കോബാറിലും ഇന്ത്യ സൈനിക വിന്യാസം കൂട്ടും. ഇന്ത്യൻ മഹാസമുദ്ര മേഖലയില്‍ ചൈനയുടെ ഭീഷണി നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിൽ ചൈനയുടെ പിടി അയയ്ക്കാനും, നയതന്ത്ര പരമായ കരുത്ത് വർദ്ധിപ്പിക്കാനുമാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ കരുത്ത് വർധിപ്പിക്കാൻ തീരുമാനമായിരിക്കുന്നത് .

ഇന്ത്യയുടെ കിഴക്കൻ മേഖലയിൽ ചൈന അതിരുമാന്തുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഇതേ തുടർന്നാണ് അടിസ്ഥാന സൗകര്യ വികസനങ്ങള്‍ ഉള്‍പ്പെടെ ദീര്‍ഘനാളായി ഇന്ത്യ പദ്ധതിയിട്ടിരിക്കുന്ന കാര്യങ്ങള്‍ ഉടന്‍ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. കയറ്റിറക്കുമതിക്കായി ആശ്രയിക്കുന്ന പ്രധാന സമുദ്രപാതയായ മലാക്കാ കടലിടുക്കില്‍ നിരീക്ഷണം ശക്തമാക്കുകയാണ് ഉദ്ദേശം.

ഇന്തോനേഷ്യയ്ക്കും മലേഷ്യയ്ക്കും ഇടയിലൂടെയുള്ള ലോകത്തെ പ്രധാന കപ്പല്‍പാതകളില്‍ ഒന്നായ ഇതിലൂടെയാണ് ചൈന സാധാരണ ഗതിയില്‍ ക്രൂഡ് ഓയിലും മറ്റും ഇറക്കുമതി ചെയ്യുന്നത്. ഇവിടം നിരീക്ഷണം ശക്തമാക്കേണ്ട ആവശ്യകത വന്നിരിക്കുകയാണ്.

കൂടുതല്‍ യുദ്ധക്കപ്പലുകള്‍, വിമാനങ്ങള്‍, മിസൈല്‍ ബാറ്ററികള്‍, കാലാള്‍പ്പട എന്നിവര്‍ക്കുള്ള താവളം നിര്‍മ്മിക്കാനായി പത്തു വര്‍ഷത്തേക്കുള്ള അടിസ്ഥാന സൗകര്യ വികസനമാണ് ഇവിടെ ഇന്ത്യ ആലോചിക്കുന്നത്.

വലിയ യുദ്ധ വിമാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ കൂട്ടാന്‍ ക്യാമ്ബല്‍ ബേയിലെ ഐഎന്‍എസ് കൊഹാസ, ഐഎന്‍എസ് ബാസ് എന്നിവയുടെ റണ്‍വേകള്‍ നീട്ടാനാണ് പദ്ധതി. വടക്കന്‍ ആന്‍ഡമാനിലെ ഷിബ് പൂരിലെ നേവല്‍ എയര്‍ സ്‌റ്റേഷന്‍ ഐഎന്‍സ് കൊഹാസ്സായുടെ റണ്‍വേ നീട്ടുന്നതിനുള്ള ഭൂമി അനുവദിക്കലും ക്‌ളായറന്‍സുകളും പൂര്‍ത്തിയായിട്ടുണ്ടെന്നും സൈനിക വൃത്തങ്ങള്‍ പറയുന്നു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്കിലെ പ്രസ്താവനയ്ക്ക് ചൈന മറുപടി നല്‍കി. അതിർത്തിയിലെ സാഹചര്യം സങ്കീണ്ണമാക്കരുതെന്നും ചൈനയുമായുള്ള ബന്ധത്തിൽ ഇന്ത്യ തന്ത്രപരമായ വീഴ്ച ഒഴിവാക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ഇന്ത്യയിലെ നേതാക്കൾ അനാവശ്യ പ്രസ്താവനകൾ നടത്തുന്നെന്നും ചൈന പ്രതികരിച്ചു

B4 Admin

Recent Posts

ഭാരതത്തിന്റെ ബ്രഹ്മോസ് മിസൈലിൽ ഫിലിപ്പീൻസ് സംതൃപ്തം: പ്രതിരോധ സഹകരണം ശക്തമാക്കാൻ സൗഹൃദരാജ്യം

ഭാരതത്തിന്റെ തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയ്ക്ക് രാജ്യാന്തര തലത്തിൽ ലഭിക്കുന്ന അംഗീകാരത്തിന്റെ പുതിയ ഉദാഹരണമായി ബ്രഹ്മോസ് മിസൈലിനെക്കുറിച്ച് ഫിലിപ്പീൻസ് അംബാസഡർ ജോസൽ…

6 hours ago

സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര വിൽപ്പന വിലക്ക് തുടരും: നിയന്ത്രണം നീക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി

ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര ഭക്ഷണത്തിന്റെ തയ്യാറാക്കൽ, വിൽപ്പന, സംഭരണം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ഹോട്ടൽ…

11 hours ago

സിയാറ്റിലിൽ ദീപാവലി ആഘോഷത്തിന് നേരെ ആന്റി-ഹിന്ദു പ്രതിഷേധം: ‘ഹിന്ദുക്കളെ നാടുകടത്തണം’ എന്ന മുദ്രാവാക്യവുമായി ജേക്ക് ലാങ്

അമേരിക്കയിലെ സിയാറ്റിലിൽ നടന്ന ദീപാവലി ആഘോഷത്തിനിടെ ഹിന്ദു സമൂഹത്തെ ലക്ഷ്യമിട്ട് വംശീയ അധിക്ഷേപവുമായി തീവ്ര വലതുപക്ഷ പ്രവർത്തകൻ ജേക്ക് ലാങും…

11 hours ago

320 ബാങ്ക് അക്കൗണ്ടുകൾ103 കോടിയുടെ സ്വത്ത്: ബിഎൽഎം കേസിൽ കുരുക്ക് മുറുകുന്നു! സാധാരണക്കാരുടെ നിക്ഷേപം എവിടെപ്പോയി?

കൊച്ചി: നിക്ഷേപകരുടെ പണം എവിടെപ്പോയി? കോടികളുടെ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ ആരൊക്കെ? ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ…

11 hours ago

നക്സൽ ഭീതി ഒഴിഞ്ഞുപോയ ബസ്തറിൽ തിളക്കമാർന്ന ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി: രാജ്യത്തിന്റെ സുരക്ഷാ ചരിത്രത്തിലെ സുവർണ്ണ അധ്യായമെന്ന് പ്രശംസ!

പലതറകളിലായി രാജ്യത്തിന്റെ വളർച്ചയെ ദശാബ്ദങ്ങളോളം തടഞ്ഞുനിർത്തിയിരുന്ന നക്സൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഭാരതം സമ്പൂർണ്ണ വിജയം കൈവരിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലി…

12 hours ago

അതിർത്തി സുരക്ഷയിൽ ചരിത്രമെഴുതി ഇന്ത്യൻ വ്യോമസേന: ചൈനീസ് അതിർത്തിക്കടുത്തുള്ള ലഡാക്കിലെ 13,629 അടി ഉയരത്തിൽ ‘ഗജരാജ്’ വിമാനം ഇറക്കി ലോക റെക്കോർഡ്!

ചൈനീസ് അതിർത്തിയുടെ കരുത്തുറ്റ പ്രതിരോധത്തിന് ആക്കംകൂട്ടിക്കൊണ്ട് ലഡാക്കിലെ മുധ്-ന്യോമ വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തനായ 'ഗജരാജ്' (IL-76MD) ഭാരോദ്വഹന…

12 hours ago