India

അഫ്ഗാന്‍ ദൗത്യം വേഗത്തിലാക്കി ഇന്ത്യ; കാബൂളിൽ നിന്ന് 145 പേരെ കൂടി ദില്ലിയിൽ എത്തിച്ചു

ദില്ലി: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാനുള്ള നീക്കങ്ങൾ വേഗത്തിലാക്കി ഇന്ത്യ. തിങ്കളാഴ്ച്ച രാവിലെയോടെ കാബൂളിൽ നിന്ന് 145 പേരെ കൂടി ദില്ലിയിൽ എത്തിച്ചു. തജികിസ്ഥാൻ വഴിയും കാബൂളിൽ നിന്ന് വ്യോമസേന വിമാനത്തിൽ നേരിട്ടും കൂടുതൽ പേരെ നാട്ടിലേക്ക് എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കാബൂളിൽനിന്ന് ഒഴിപ്പിച്ച 222 പേർ എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളിലായി ഇന്നു പുലർച്ചെ ദില്ലിയിലെത്തിയിരുന്നു. 87 ഇന്ത്യക്കാരും രണ്ടു നേപ്പാൾ സ്വദേശികളും തജികിസ്ഥാനിൽ നിന്നും 135 പേര്‍ ദോഹയിൽനിന്നുമാണ് ഇന്ത്യയിൽ എത്തിയത്.

കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിലെ രണ്ട് എംപിമാർ അടക്കം 392 പേരെയാണ് ദില്ലിയിൽ എത്തിച്ചത്. ഇതിൽ 327 പേർ ഇന്ത്യക്കാരാണ്. മുഴുവൻ ഇന്ത്യാക്കാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. തജികിസ്ഥാൻ വഴിയും കാബൂളിൽ നിന്ന് വ്യോമസേന വിമാനത്തിൽ നേരിട്ടും കൂടുതൽ പേരെ നാട്ടിലേക്ക് എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

അഫ്ഗാനിസ്ഥാനിൽ താലിബാൻ നിയന്ത്രണം ഏറ്റെടുത്തത് ഒരാഴ്ച്ച പിന്നിടുമ്പോൾ വിദേശികളും സ്വദേശികളുമായി ആയിരങ്ങളാണ് രാജ്യം വിടുന്നത്. കാബൂൾ രാജ്യാന്തര വിമാനത്താവളത്തിലേക്ക് എത്തുന്ന പൗരൻമാർക്ക് അമേരിക്ക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

എൻഡിഎ യോഗം പൂർത്തിയായി !നേതാക്കൾ ഇന്ന് രാഷ്ട്രപതിയെ കാണും ! പിന്തുണക്കത്തുമായി നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ ചേർന്ന എൻഡിഎ യോഗം അവസാനിച്ചു.യോഗത്തിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോദിയുടെ പേര് അംഗീകരിച്ചു. മുന്നണിയിലെ എല്ലാ കക്ഷികളും…

28 mins ago

മൂന്നാമതും നരേന്ദ്ര ഭാരതം ! പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ലോകനേതാക്കൾ

ഭാരതത്തിൽ മൂന്നാം മോദി സർക്കാർ അധികാരത്തിലേറുമെന്ന് ഉറപ്പായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ലോക നേതാക്കൾ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെയും…

46 mins ago

കെജ്‌രിവാളിന് തിരിച്ചടി ! ഇടക്കാല ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി;, ജൂണ്‍ 19 വരെ ജയിലില്‍

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ വിചാരണക്കോടതിയും തുണച്ചില്ല. ഇടക്കാല ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് കേജ്‌രിവാൾ സമർപ്പിച്ച ഹർജി ദില്ലി റൗസ് അവന്യൂ…

2 hours ago

മൂന്നാമതും മോദി സർക്കാർ !!!സത്യപ്രതിജ്ഞാ ചടങ്ങ് വരുന്ന ശനിയാഴ്ച ; ഇന്ന് നടക്കുന്ന എന്‍ഡിഎ യോഗത്തില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോദിയുടെ പേര് അംഗീകരിക്കും

മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് വരുന്ന ശനിയാഴ്ച നടക്കും. ഈ മാസം ഒമ്പതുവരെ രാഷ്ട്രപതി ഭവനില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനത്തിന്…

3 hours ago

തോറ്റു തോറ്റ് റെക്കോർഡിട്ട് കെ മുരളീധരൻ !

ഇമ്മാതിരി തോല്‍വി പുത്തരിയല്ലെന്നതാണ് ഒറ്റയ്‌ക്കിരിക്കുമ്പോള്‍ കെ മുരളീധരന് തന്നെ ആശ്വസിക്കാവുന്ന ഏക കാര്യം

4 hours ago