Monday, May 20, 2024
spot_img

ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാനൊരുങ്ങി യു.എ.ഇ; മാനദണ്ഡങ്ങൾ ഇങ്ങനെ…

ദുബായ്: ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാനൊരുങ്ങി യു.എ.ഇ. കഴിഞ്ഞ 14 ദിവസത്തിനിടെ സ്വന്തം രാജ്യത്ത് പോകാത്ത ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്കാണ് ടൂറിസ്റ്റ് വിസ അനുവദിക്കുക. കോവിഡിന്റെ പശ്ചാത്തലത്തിൽ നിലവിൽ യു.എ.ഇ. പൗരന്മാർക്ക് മാത്രമാണ് യാത്രാ അനുമതിയുള്ളത്. കോവിഡ് കേസുകൾ കുറയുന്നതോടെയാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയത്.

എന്നാൽ ഇന്ത്യയ്ക്ക് പുറമെ നേപ്പാൾ, നൈജീരിയ, പാകിസ്ഥാൻ, ശ്രീലങ്ക, ഉഗാണ്ട എന്നീ രാജ്യങ്ങളിലുള്ളവർക്കും ടൂറിസ്റ്റ് വിസ അനുവദിക്കും. ഇന്ത്യയിൽ നിന്ന് ഇതര രാജ്യങ്ങളിൽ കൂടി പ്രവേശിച്ച് 14 ദിവസത്തിന് ശേഷം ടൂറിസ്റ്റ് വിസയിൽ യു.എ.ഇ യിൽ പ്രവേശിക്കാം എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.

ഇത്തരത്തിൽ യു.എ.ഇയിൽ എത്തുന്നവർ ആദ്യ ദിവസവും ഒമ്പതാം ദിവസവും പി.സി.ആർ ടെസ്റ്റിന് വിധേയമാകണം. അതേസമയം ഇസ്ലാമാബാദ്, കറാച്ചി, ലാഹോർ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് രാജ്യത്തെത്താൻ അനുമതി നൽകുമെന്ന് യു.എ.ഇ. അറിയിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles