MALAYALAM

പാകിസ്ഥാൻ പ്രളയം ; മരണം 1500 ; പ്രളയബാധിതർക്ക് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; സഹായഹസ്തം വാഗ്ദാനം ചെയ്ത് ഇന്ത്യ

 

ദില്ലി : പാകിസ്ഥാനിലെ വെള്ളപ്പൊക്കത്തിന്റെ ഇരകളോട് “ഹൃദയം നിറഞ്ഞ അനുശോചനം” പ്രകടിപ്പിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഈ അവസ്ഥയിൽ തനിക്ക് ദുഃഖമുണ്ടെന്ന് അദ്ദേഹം കൂട്ടി ചേർത്തു .

“പാകിസ്ഥാനിൽ വെള്ളപ്പൊക്കം ഉണ്ടാക്കിയ നാശം കാണുമ്പോൾ സങ്കടമുണ്ട്. ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കും ഈ പ്രകൃതിദുരന്തത്തിൽ നാശം വിതച്ച എല്ലാവർക്കും ഞങ്ങൾ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു, സാധാരണ നില എത്രയും വേഗം പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” മോദി ട്വീറ്റിൽ കുറിച്ചു .

ശത്രുത മറന്ന് പാകിസ്ഥാന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ. ജമ്മു കാശ്മീരിൽ ഭീകരരുടെ നുഴഞ്ഞ് കയറ്റ ശ്രമം നടക്കുന്നതിനിടയിലാണ് ഇന്ത്യ സഹായഹസ്തം വാഗ്ദാനം ചെയ്തത് .
ശക്തമായി തുടരുന്ന മഴയിൽ ദുരിതത്തിലാണ് പാകിസ്ഥാൻ ജനത. നിരവധി റോഡുകളും വീടുകളും വെള്ളത്തിനടിയിലാണ് . രക്ഷാപ്രവർത്തനം മന്ദഗതിയിലായതിനാൽ മരണ നിരക്ക് ഉയരുകയാണ് . കൂടാതെ അടിയന്തരാവസ്ഥ കൂടി പ്രഖ്യാപിച്ചതോടെ ജനങ്ങൾ വലയുകയാണ്.

സെപ്റ്റംബർ 15-16 തീയതികളിൽ ഉസ്ബെക്കിസ്ഥാനിലെ സമർകണ്ടിൽ നടക്കുന്ന എസ്‌സിഒ ഉച്ചകോടിയിൽ മോദിയും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു

admin

Recent Posts

അമേഠിയിൽ വിജയം നിലനിർത്തും ! രാഹുൽ ഗാന്ധി ഒളിച്ചോടുമെന്ന് അറിയാമായിരുന്നുയെന്ന് സ്‌മൃതി ഇറാനി

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠി മണ്ഡലം ഇത്തവണയും നിലനിർത്തുമെന്ന് സ്മൃതി ഇറാനിപ്രതികരിച്ചു. രാഹുൽ…

54 mins ago

തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തണം! പരിഹാരം കാണണം;ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഗതാഗതമന്ത്രിക്കെതിരെ സിപിഐഎം

ഡ്രൈവിങ് ടെസ്റ്റ് സമരത്തില്‍ പരിഹാരം വൈകുന്നതില്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ സിപിഐഎം. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം…

2 hours ago