ദില്ലി: ഭാരതത്തിന്റെ ഗോതമ്പ് ഇനി മുതൽ ഈജിപ്തിലേക്കും. ഇന്ത്യയെ ഗോതമ്പ് വിതരണക്കാരായി ഈജിപ്ത് അംഗീകരിച്ചതായി അറിയിച്ച് കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയൽ.ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്. നമ്മുടെ കർഷകർ ലോകത്തെ മുഴുവനായി അന്നമൂട്ടുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കൂടാതെ ഇന്ന് നമ്മുടെ കർഷകർ ലോകമെമ്പാടുമുള്ളവരെ അന്നമൂട്ടുകയാണ്. ആഗോളതലത്തിൽ ധാന്യവിതരണത്തിനായി നരേന്ദ്ര മോദി സർക്കാർ സ്വീകരിക്കുന്ന നയങ്ങൾ ശ്രദ്ധേയമാണ്. നമ്മുടെ കർഷകർ രാജ്യത്തിന്റെ പത്തായം നിറയ്‌ക്കുന്നു. ലോകത്തെ ഊട്ടാൻ ഞങ്ങൾ തയ്യാറാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്ത്യാ സന്ദർശനത്തിന് എത്തിയ ഈജിപ്തിൽ നിന്നുള്ള ഭക്ഷ്യവിതരണ അതോറിറ്റി പ്രതിനിധികൾ ഗോതമ്പുൾപ്പെടെയുള്ള ധാന്യങ്ങൾ പരിശോധിച്ചിരുന്നു.തുടർന്ന് രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ഗോതമ്പും മറ്റ് ധാന്യങ്ങളും മികച്ച ഗുണനിലവാരമുണ്ടെന്ന് ബോദ്ധ്യപ്പെട്ടതോടെയാണ് വിതരണക്കാരായി ഇന്ത്യയെയും ഈജിപ്ത് പരിഗണിച്ചത്.
പ്രതിനിധി സംഘം പഞ്ചാബ്, മദ്ധ്യപ്രദേശ്, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളിലാണ് എത്തിയത്. പാടശേഖരങ്ങളും, ധാന്യസംഭരണ ശാലകളിലും സംഘം സന്ദർശനം നടത്തിയിരുന്നു. സന്ദർശനത്തിന് ശേഷം സംഘം ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അന്തിമ തീരുമാനം കൈക്കൊണ്ടത്. തുടർന്ന് വിവരം ഇന്ത്യയെ അറിയിക്കുകയായിരുന്നു. ഇന്ത്യയിലെ ഈജിപ്ത് അംബാസ്ഡർ വാലെ മുഹമ്മദ് അവാദ് ഹമീദ് ഉൾപ്പെടെയുള്ളവരും പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു. അതേസമയം ലോകത്തെ തന്നെ ഏറ്റവും വലിയ ഗോതമ്പ് ഉപഭോക്താവാണ് ഈജിപ്ത്. ഗോതമ്പിനായി റഷ്യയെയും, യുക്രെയ്‌നെയും പ്രധാനമായി ആശ്രയിച്ചിരുന്ന ഈജിപ്ത് യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ പ്രതിസന്ധിയിലായി. തുടർന്നാണ് ഇന്ത്യയെ സമീപിച്ചത്.
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…